Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വിക്കറ്റ് വേട്ടക്കാരില്‍ മലിംഗയ്‌ക്കൊപ്പം ബ്രാവോ, ഒരു വിക്കറ്റെടുത്താല്‍ ഒന്നാമന്‍

മുംബൈ: ഐപിഎല്ലില്‍ ചരിത്രമെഴുതി സിഎസ്‌കെ താരം ഡ്വെയ്ന്‍ ബ്രാവോ. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമായി മാറിയിരിക്കുകയാണ് ബ്രാവോ. 170 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ യോര്‍ക്കര്‍ കിംഗ് ലസിത് മലിംഗയ്‌ക്കൊപ്പമെത്തിയിരിക്കുകയാണ് ബ്രാവോ. ഒരു വിക്കറ്റെടുത്താല്‍ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായി ബ്രാവോ മാറും. കെകെആറിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ നേട്ടമുണ്ടാക്കാനും ബ്രാവോയ്ക്ക് സാധിച്ചു. ബ്രാവോയ്ക്ക് മറ്റ് വെല്ലുവിളികളൊന്നും ബൗളര്‍മാരില്‍ നിന്നില്ല. 166 വിക്കറ്റെടുത്ത അമിത് മിശ്രയാണ് തൊട്ടുപിന്നില്‍. പിയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.

1

166 വിക്കറ്റാണ് അമിത് മിശ്രയ്ക്കുള്ളത്. അതേസമയം മിശ്ര ഇത്തവണത്തെ ഐപിഎല്‍ കളിക്കുമോ എന്ന് ഉറപ്പില്ല. പിന്നീടുള്ള പിയൂഷ് ചൗളയ്ക്ക് 157 വിക്കറ്റാണ് ഉള്ളത്. ചൗളയും കളിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അതിലുപരി അത്ര നല്ല ഫോമിലുമല്ല ചൗള. വലിയൊരു മുന്നേറ്റം നടത്തിയാലേ ചൗളയ്ക്ക് ബ്രാവോയ്ക്കടുത്ത് എത്താനാവൂ. ഹര്‍ഭജന്‍ സിംഗിന് 150 വിക്കറ്റുകളാണ് ഉള്ളത്. ഹര്‍ഭജന് പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. ഐപിഎല്ലില്‍ കളിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ അടുത്തൊന്നും ബ്രാവോയുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയില്ല. മികച്ച തുടക്കം കിട്ടിയ സ്ഥിതിക്ക് ഇനി പര്‍പ്പിള്‍ ക്യാപ്പിലായിരിക്കും ബ്രാവോയുടെ നോട്ടം.

അതേസമയം ബ്രാവോയും ധോണിയും തിളങ്ങിയെങ്കിലും സിഎസ്‌കെ ആദ്യ മത്സരത്തില്‍ തോല്‍ക്കുകയായിരുന്നു. 132 റണ്‍സിന്റെ ടാര്‍ഗറ്റാണ് സിഎസ്‌കെ നല്‍കിയത്. എന്നാല്‍ഇത് എളുപ്പത്തില്‍ ചേസ് ചെയ്യുകയായിരുന്നു കെകെആര്‍. അജിന്‍ക്യ രഹാനെ 34 പന്തില്‍ 44 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായി, നിതീഷ് റാണ, സാം ബില്ലിങ്‌സ്, എന്നിവരും തിളങ്ങി. കഴിഞ്ഞ വര്‍ഷം ഐപിഎല്ലിന്റെ ഫൈനലില്‍ തോല്‍പ്പിച്ചതിന്റെ കണക്ക് വീട്ടാനും കെകെആറിനായി. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ആദ്യ ജയം നേടാന്‍ കെകെആറിന് സാധിച്ചെങ്കിലും സിഎസ്‌കെയ്ക്ക് പുതിയ ക്യാപ്റ്റന് കീഴില്‍ തോല്‍വിയായിരുന്നു. 9 പന്ത് ബാക്കി നില്‍ക്കെയായിരുന്നു വിജയം.

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ജഡേജ കടുത്ത സമ്മര്‍ദത്തിലായിരുന്നു. ബാറ്റിംഗില്‍ വിചാരിച്ചത് പോലെ നേട്ടമുണ്ടാക്കാനും ജഡേജയ്ക്ക് സാധിച്ചില്ല. ഒടുവില്‍ ധോണിയുടെ വെടിക്കെട്ടാണ് സമ്മര്‍ദം ഇല്ലാതാക്കിയത്. ധോണിയുടെ തന്ത്രങ്ങള്‍ ഇല്ലാതെ സിഎസ്‌കെ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്ന് വ്യക്തമായ മത്സരം കൂടിയായിരുന്നു ഇത്. ധോണി ഫോം വീണ്ടെടുത്തതും ബ്രാവോയുടെ റെക്കോര്‍ഡുമാണ് ആകെ സിഎസ്‌കെയ്ക്ക് ആശ്വസിക്കാനായി ഉണ്ടായിരുന്നത്. വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിങ്‌സ് എന്നിവരുടെ വിക്കറ്റാണ് ബ്രാവോ വീഴ്ത്തിയത്. പക്ഷേ മറ്റ് ബൗളര്‍മാര്‍ക്കൊന്നും മികവിലേക്ക് ഉയരാനായില്ല. അതേസമയം സിഎസ്‌കെയ്ക്ക് ബ്രാവോയുടെ ഫോം മുന്നോട്ടുള്ള മത്സരങ്ങളില്‍ ഗുണം ചെയ്യും.

Story first published: Saturday, March 26, 2022, 23:44 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+