Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹര്‍ദിക്കിനോട് മുട്ടണ്ട, എങ്ങനെ ജയിപ്പിക്കണമെന്ന് അവനറിയാം - ദാസ്ഗുപ്ത

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പുതിയ ഉത്തരവാദിത്തമാണ് ഹര്‍ദിക് പാണ്ഡ്യക്കുള്ളത്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായാണ് ഹര്‍ദിക്കിന്റെ വരവ്. മുംബൈ ഇന്ത്യന്‍സ് വിട്ട ഹര്‍ദിക്കിന്റെ ആദ്യ പരീക്ഷ നാളെ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെതിരെയാണ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സും ഇത്തവണ പുതിയതായി എത്തുന്ന ടീമാണ്. താരങ്ങളുടെ കരുത്ത് പരിശോധിക്കുമ്പോള്‍ ഗുജറാത്തിന് വലിയ കൈയടി പല പ്രമുഖരും നല്‍കുന്നില്ല. മോശം ടീമെന്ന വിലയിരുത്തലാണ് കൂടുതല്‍ പേര്‍ക്കുമുള്ളത്.

1

റാഷിദ് ഖാന്‍, ശുബ്മാന്‍ ഗില്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്ന ഗുജറാത്തിന്റെ നായകനായി ഹര്‍ദിക് എത്തുമ്പോള്‍ എന്ത് അത്ഭുതമാണ് സംഭവിക്കുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യ മികച്ച നായകനാണെന്നും വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള ഹര്‍ദിക്കിന് എങ്ങനെയാണ് കളി ജയിപ്പിക്കേണ്ടതെന്ന് അറിയാമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. ടീമിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്റയേയും ദാസ്ഗുപ്ത പ്രശംസിച്ചു.

1

' ആശിഷ് നെഹ്റയേയും ഹര്‍ദിക് പാണ്ഡ്യയേയും ഒരു കാര്യത്തില്‍ കരുതിയിരിക്കണം. രണ്ട് പേര്‍ക്കും നല്ല ക്രിക്കറ്റ് ബുദ്ധിയുണ്ട്. നിരവധി മത്സരങ്ങള്‍ ജയിക്കുകയും കിരീടം നേടുകയും ചെയ്ത ടീമിന്റെ ഭാഗമായ ശേഷമാണ് ഹര്‍ദിക് ഗുജറാത്തിലേക്കെത്തുന്നത്. അവരോടൊപ്പം ഏറെ നാള്‍ കളിച്ചതിനാല്‍ വിജയത്തിന്റെ സംസ്‌കാരവും എങ്ങനെ ഒരു മത്സരം ജയിക്കണമെന്നും ഹര്‍ദിക്കിന് അറിയാം. നിരവധി ഗുണങ്ങള്‍ ഹര്‍ദിക്കിനുണ്ട്. മികച്ചൊരു സീസണ്‍ തന്നെയാണ് മുന്നിലുള്ളത്' -ദാസ്ഗുപ്ത പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സ് ടീം കരുത്ത് മികച്ചതാണെങ്കിലും ചില വിടവുകളും ടീമിലുണ്ടെന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. 'ഗുജറാത്ത് തീരെ മോശം ടീമല്ല. എന്നാല്‍ ചില വിടവുകളും ടീമിലുണ്ട്. പേപ്പറിലെ കണക്കില്‍ അവര്‍ മോശമാണെങ്കിലും മാച്ച് വിന്നര്‍മാരായ താരങ്ങളുണ്ട്. ജേസന്‍ റോയിക്ക് പിന്മാറിയത് ഗുജറാത്തിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് '- ദാസ്ഗുപ്ത പറഞ്ഞു.

2

അനുഭവസമ്പന്നരായ വിശ്വസ്തന്‍മാരുടെ കുറവ് ഗുജറാത്ത് നിരയിലുണ്ട്. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് നിരയേയും ശക്തമെന്ന് വിളിക്കാനാവില്ല. ഡേവിഡ് മില്ലര്‍, മാത്യു വേഡ് തുടങ്ങിയ വിദേശ താരങ്ങളുടെ പ്രകടനം കണ്ടറിയണം. ഹര്‍ദിക്കിന് നായകനെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും കാര്യങ്ങള്‍ എളുപ്പമല്ല. നായകന്റെ സമ്മര്‍ദ്ദം ഹര്‍ദിക്കിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങാത്ത പക്ഷം ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയും പ്രയാസമാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഹര്‍ദിക്കിന് ഇത്തവണത്തെ ഐപിഎല്‍ നിലനില്‍പ്പിന്റെ പ്രശ്നമാണ്.

3

ഏറെ നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു ഹര്‍ദിക്ക്. പന്തെറിയാനും പ്രയാസപ്പെട്ടിരുന്ന ഹര്‍ദിക്ക് 2021ലെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയതോടെയാണ് ഇന്ത്യന്‍ ടീമിന് പുറത്തായത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസായാണ് ഹര്‍ദിക് ഐപിഎല്ലിലേക്കെത്തുന്നത്. 10 ഓവര്‍ എറിഞ്ഞ് കാട്ടുകയും മറ്റ് ഫിറ്റ്‌നസ് പരീക്ഷകള്‍ അദ്ദേഹം പാസാവുകയും ചെയ്തു. ഇത്തവണ ഐപിഎല്ലിലൂടെ വീണ്ടും ബൗളിങ് ആരംഭിക്കുമെന്നാണ് ഹര്‍ദിക് പറഞ്ഞിരിക്കുന്നത്. വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഹര്‍ദിക്കിന് വലിയ വെല്ലുവിളി ഉയര്‍ത്തവെ ഇത്തവണ ഗംഭീര പ്രകടനം കാഴ്ചവെച്ച് അദ്ദേഹം തിരിച്ചെത്തേണ്ടതായുണ്ട്.

4

ഗുജറാത്ത് ടൈറ്റന്‍സ് ടീം: ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്.

Story first published: Sunday, March 27, 2022, 15:34 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+