IPL 2022: രോഹിത് ശര്‍മക്ക് എന്തുപറ്റി ? തളര്‍ന്നിരിക്കുന്നു, പ്രകടനം വിലയിരുത്തി മഞ്ജരേക്കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. തുടര്‍ച്ചയായി ആറ് മത്സരത്തിലാണ് മുംബൈ തോറ്റിരിക്കുന്നത്. അഞ്ച് തവണ കപ്പടിച്ച ടീമിന് ഇത്തവണ ഒരു ജയം പോലും നേടാനാവാതെ നാണംകെടേണ്ടി വരുന്ന അവസ്ഥ. നായകന്‍ രോഹിത് ശര്‍മയും കറെന്‍ പൊള്ളാര്‍ഡും ഇഷാന്‍ കിഷനും ജസ്പ്രീത് ബുംറയുമെല്ലാം നനഞ്ഞ പടക്കങ്ങള്‍. നായകനെന്ന നിലയില്‍ രോഹിത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ ഇത്തവണ സാധിക്കുന്നില്ല.

ബാറ്റുകൊണ്ട് രോഹിത് വന്‍ പരാജയമാണ്. ഇപ്പോഴിതാ രോഹിത്തിന് എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് ബംഗാര്‍. എന്താണ് രോഹിത്തിന് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. 'സത്യസന്ധമായി പറഞ്ഞാല്‍ എന്താണ് രോഹിത് ശര്‍മക്ക് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. 20 റണ്‍സ് വരെയൊക്കെ നേടുന്നത് വരെ രോഹിത്തിനെ മികച്ച നിലയിലെന്ന് തോന്നും. എന്നാല്‍ അതിന് ശേഷം പെട്ടെന്ന് ആ യന്ത്രം നിന്നുപോകുന്നപോലെത്തെ അവസ്ഥ. ഭേദപ്പെട്ട ഫോമിലാണ് രോഹിത്തെന്ന് പറയാം. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിന് സാധിക്കുന്നില്ല.

ഈ സീസണിലെ മാത്രം പ്രശ്‌നമല്ലിത്. ഡേവിഡ് വാര്‍ണറെപ്പോലെയും കെ എല്‍ രാഹുലിനെപ്പോലെയും ഇംപാക്ട് ഉണ്ടാക്കാന്‍ രോഹിത്തിനാവുന്നില്ല. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനിലാവാം. അവന്റെ സാങ്കേതികതയില്‍ വലിയ പിഴവുകളില്ല. ഫോം ഔട്ടാണെന്നും പറയാനാവില്ല. വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഫോം ഔട്ടിലാണെന്ന് പറയാം. എന്നാല്‍ രോഹിത് നന്നായി ബാറ്റ് ചെയ്യുന്നു. എന്നാല്‍ വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ല'- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

2017ന് ശേഷമുള്ള രോഹിത്തിന്റെ ബാറ്റിങ് ഗ്രാഫ് പരിശോധിച്ചാല്‍ താഴോട്ടാണ് പോകുന്നതെന്ന് വ്യക്തമാവും. 30ല്‍ താഴെ മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. 11 അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. വലിയ സ്‌ട്രൈക്കറേറ്റും അവകാശപ്പെടാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ തിരിച്ചുവരവ് നടത്തേണ്ടത് രോഹിത്തിന്റെ അഭിമാന പ്രശ്‌നമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി രോഹിത് മാറിയത് മുംബൈ ഇന്ത്യന്‍സിലെ പ്രകടനത്തിലൂടെയാണ്. എന്നാല്‍ ഇന്ത്യന്‍ നായകനായ ശേഷമുള്ള ആദ്യ ഐപിഎല്‍ സീസണില്‍ത്തന്നെ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്.

ഇഷാന്‍ കിഷന്റെ പ്രകടനത്തെയും സഞ്ജയ് വിലയിരുത്തി. 'ഇഷാന്‍ കിഷന്റെ ബാറ്റിങ്ങിന് കൃത്യമായൊരു ഘടനയുണ്ട്. മികച്ച താളത്തിലാണെങ്കില്‍ 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കും. അവസാന സീസണില്‍ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ പല മത്സരങ്ങളിലും ഇഷാന്റെ സ്‌ട്രൈക്കറേറ്റ് 80 ആയിരുന്നു. 100ല്‍ താഴെ അവന്റെ സ്‌ട്രൈക്കറേറ്റ് പോകുന്നത് മോശം ഫോമിലാണെന്നാണ് സൂചിപ്പിക്കുന്നത്'- സഞ്ജയ് പറഞ്ഞു. 15.25 കോടിക്ക് ടീമിലെത്തിച്ച ഇഷാന്‍ ആറ് മത്സരത്തില്‍ നിന്ന് 191 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 117.18 ആണ്. രോഹിത് ശര്‍മ 114 റണ്‍സാണ് ഇത്തവണ നേടിയത്. സ്‌ട്രൈക് റേറ്റ് 129.55.

ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയം നേടാന്‍ സാധിച്ചാലും മുംബൈക്ക് പ്ലേ ഓഫില്‍ കടക്കുക പ്രയാസമാവും. എട്ട് മത്സരങ്ങളാണ് മുംബൈക്ക് ശേഷിക്കുന്നത്. അടുത്ത മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് മുംബൈ ഏറ്റുമുട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications