Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ടോസ് നേടിയിട്ടും സഞ്ജു എന്തിന് ബൗള്‍ ചെയ്തു? ആശ്ചര്യം പ്രകടിപ്പിച്ച് സച്ചിന്‍

ഐപിഎല്ലിന്റെ കലാശപ്പോരില്‍ ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളിലെല്ലാം രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചതെന്ന കണക്കുകള്‍ മുന്നിലുണ്ടായിട്ടും സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു.

1

ആദ്യം ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പിഴച്ചു. ഒമ്പതു വിക്കറ്റിനു 130 റണ്‍സ് മാത്രമാണ് റോയല്‍സിനു നേടാനായത്. റണ്‍ചേസില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ടൈറ്റന്‍സ് ഈ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഫൈനലിനെക്കുറിച്ച് സച്ചിന്‍ വിശകലനം ചെയ്തത്.

2

ഫൈനലില്‍ ടോസ് ലഭിച്ച രാജസ്ഥാന്‍ റോയല്‍സ് ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ബാറ്റിങ് തിരഞ്ഞെടുത്തത്. അവസാനമായി കളിച്ച രണ്ടാം ക്വാളിഫയറില്‍ റോയല്‍സ് ആദ്യം ബൗള്‍ ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ അവരുടെ സീം ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും മികച്ച മൂവ്‌മെന്റ് ലഭിക്കുകയും ചെയ്തു. അതു വളരെ താല്‍പ്പര്യമുണര്‍ത്തിയ കാര്യമായിരുന്നു, പക്ഷെ ഫൈനലില്‍ ടോസ് ലഭിച്ച ശേഷം റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് ബാറ്റിങ് തിരഞ്ഞെടുത്തതെന്നു തനിക്കറിയില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശദമാക്കി.

3

ഒരുപക്ഷെ ഫൈനലെന്ന വലിയ മല്‍സരമായതിനാല്‍ ആയിരിക്കാം രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത്. പക്ഷെ ഈ വിക്കറ്റില്‍, ഈ ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് നേരത്തേ കളിച്ചിട്ടില്ല. എന്നാല്‍ ക്വാളിഫയര്‍ രണ്ടില്‍ ഇവിടെ നേരത്തേ കളിച്ചതിനാല്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനു അതിന്റെ മുന്‍തൂക്കമുണ്ടായിരുന്നു. ഇവിടുത്തെ വിക്കറ്റ് എങ്ങനെയായിരിക്കും പെരുമാറുകയെന്ന കൃത്യമായ ധാരണ റോയല്‍സിനുണ്ടായിരുന്നുവെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിലയിരുത്തി.

4

അതുകൊണ്ടു തന്നെ ഫൈനില്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനു സാധിക്കുമായിരുന്നെന്നു ഞാന്‍ കരുതുന്നു. കാരണം ആദ്യം ബാറ്റിങിന് ഇറങ്ങേണ്ടി വന്നാല്‍ ടൈറ്റന്‍സ് തീര്‍ച്ചയായും മികച്ചൊരു ടോട്ടലിനെക്കുറിച്ച് ചിന്തിക്കും. പ്രത്യേകിച്ചും റോയല്‍ ചാലഞ്ചേഴ്‌സുമായി ഇവിടെ നടന്ന രണ്ടാം ക്വാളിഫയറില്‍ ജോസ് ബട്‌ലറുടെ ബാറ്റിങ് കണ്ടതിനാല്‍ അവരുടെ സമ്മര്‍ദ്ദം കൂടുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിരീക്ഷിച്ചു.

5

ഗുജറാത്ത് ടൈറ്റന്‍സിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന കണക്കുകൂട്ടലോടെയാണ് ഫൈനലില്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുത്തത്. പക്ഷെ ഈ തീരുമാനം വന്‍ ഫ്‌ളോപ്പായി മാറി. ടൈറ്റന്‍സിന്റെ പഴുതടച്ച ബൗളിങ് ആക്രമണത്തിനു മുന്നില്‍ റോയല്‍സിനു മുട്ടിടിച്ചു. ഫലമാവട്ടെ ഒമ്പതു വിക്കറ്റിനു വെറും 130 റണ്‍സിനു റോയല്‍സിന്റെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

6

റോയല്‍സ് ബാറ്റിങ് ലൈനപ്പില്‍ ആരും 40 റണ്‍സ് പോലും തികച്ചില്ല. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടോപ്‌സ്‌കോററായത്. യശസ്വി ജയ്‌സ്വാള്‍ 22 റണ്‍സും നേടി. മറുപടിയില്‍ 11 ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനു ടൈറ്റന്‍സ് വിജയം കുറിക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ (45*), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (34), ഡേവിഡ് മില്ലര്‍ (32*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ടൈറ്റന്‍സിന്റെ വിജയത്തിനു അടിത്തറയിട്ടത്. നേരത്തേ മൂന്നു വിക്കറ്റുകളോടെ ബൗളിങിലും കസറിയ ജിടി നായകന്‍ ഹാര്‍ദിക്കാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം മൂന്നു പേരെ പുറത്താക്കിയത്. സഞ്ജു, ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ വമ്പന്‍മാരെയാണ് ഹാര്‍ദിക് മടക്കിയത്.

Story first published: Monday, May 30, 2022, 18:25 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+