Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: എന്നെ ഉപദേശിക്കാന്‍ വരേണ്ട, വേണമെങ്കില്‍ അങ്ങോട്ട് ചോദിക്കാമെന്ന് ധോണി! വന്‍ വെളിപ്പെടുത്തല്‍

ഐപിഎല്ലില്‍ ഒടുവില്‍ ക്യാപ്റ്റന്‍സി കുപ്പായം എന്നന്നേക്കുമായി അഴിച്ചു വച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി. വ്യാഴാഴ്ചയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി, ഉദ്ഘാടന മല്‍സരത്തിനു രണ്ടു ദിവസം മാത്രം ശേഷിക്കെ അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞത്. പകരം പരിചയസമ്പന്നനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ഈ റോള്‍ കൈമാറുകയുമായിരുന്നു.

1

2008 മുതല്‍ 12 സീസണുകളിലാണ് ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനായിട്ടുള്ളത്. ഇതില്‍ 11 തവണയും ടീം പ്ലേഓഫില്‍ കടക്കുകയും ചെയ്തു. സിഎസ്‌കെയെക്കൂടാതെ ഐപിഎല്ലില്‍ ധോണി മറ്റൊരു ടീമിനെ മാത്രമേ നയിച്ചിട്ടുള്ളൂ. അത് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സായിരുന്നു. 2016, 17 സീസണുകളില്‍ സിഎസ്‌കെ വിലക്ക് നേരിട്ടപ്പോഴായിരുന്നു ഇത്. 2016ലായിരുന്നു ധോണി ടീമിനെ നയിച്ചത്. പക്ഷെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സീസണിനു ശേഷം അദ്ദേഹം പുറത്താക്കപ്പെട്ടു. പകരം സ്റ്റീവ് സ്മിത്ത് നായകനാവുകയും ചെയ്തു.

2

ടീം മീറ്റിങുകളിലും ഒരു മല്‍സരത്തിനു മുന്നോടിയായി തന്ത്രങ്ങള്‍ മെനയുന്നതിലുമെല്ലാം ഒരുപാട് വിശ്വസിക്കുന്നയാളല്ല എംഎസ് ധോണിയെന്നു എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഇതു തെളിയിക്കുന്ന ഒരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. പൂനെയുടെ മുന്‍ പെര്‍ഫോമന്‍സ് കോച്ചാണ് ധോണി തന്നോടു പറഞ്ഞ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രശസ്തനായ ക്രിക്കറ്റ് അനാലിസ്റ്റ് കൂടിയായ പ്രസന്ന അഗോരമാണ് പൂനെ ടീമില്‍ ധോണിയുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

3

നിങ്ങള്‍ക്കു ഈ മേഖലയില്‍ ഒരുപാട് അനുഭവസമ്പത്തുള്ളാതായി എനിക്കറിയാം. കളിക്കാര്‍ക്കു നിങ്ങളെ ഇഷ്ടമാണെന്നും കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങാണ് ഈ ഫ്രാഞ്ചൈസിയിലേക്കു കൊണ്ടു വന്നതെന്നും അറിയാം. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട് എന്നായിരുന്നു എംഎസ് ധോണി തന്നോടു ആദ്യത്തെ കൂടിക്കാഴ്ചയില്‍ പറഞ്ഞതെന്നു പ്രസന്ന അഗോരം വിശദമാക്കി.

4

എല്ലാ വിവരങ്ങളും തന്ത്രങ്ങളുമെല്ലാം കോച്ചിനും കളിക്കാര്‍ക്കും നല്‍കിയാല്‍ മതി. കളിക്കാരെയും കോച്ചിനെയും ഉള്‍പ്പെടുത്തി നിങ്ങള്‍ക്കു ടീം യോഗങ്ങളും നടത്താം. എന്നെ നിങ്ങള്‍ അവിടെ പ്രതീക്ഷിക്കാന്‍ നില്‍ക്കേണ്ട. മാത്രല്ല എനിക്കു നിങ്ങള്‍ ഉപദേശം നല്‍കുകയും വേണ്ട. ആവശ്യമെങ്കില്‍ ഞാന്‍ നിങ്ങളോടു ചോദിക്കാം. പക്ഷെ കോച്ചുമായും കളിക്കാരുമായുള്ള നിങ്ങളുടെ എല്ലാ ആശയവിനിമയങ്ങളുടെയും ഒരു കോപ്പി എനിക്കു ഇമെയിലില്‍ അയക്കണമെന്നും എംഎസ് ധോണി പറഞ്ഞിരുന്നതായി പ്രസന്ന അഗോരം വെളിപ്പെടുത്തി.

5

എംഎസ് ധോണിയുടെ അഹങ്കാരത്തെയല്ല ഈ വാക്കുകള്‍ അടിവരയിടുന്നത്. മറിച്ച് ഒരു മല്‍സരത്തെക്കുറിച്ച് തനിക്കുള്ള അഗാധമയ അറിവിനാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല അമിതമായി കണക്കുകളെടുത്ത് തന്ത്രങ്ങള്‍ മെനഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് എല്ലാത്തിലും വ്യക്തമായ ചിത്രമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ അടിവരയിടുന്നത്.

6

ശനിയാഴ്ചയാണ് ഐപിഎല്ലിന്റെ 15ാം സീസണിനു തുടക്കമാവുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ധോണിക്കു പകരം ജഡേജ ആദ്യമായി ടീമിനെ നയിക്കുമ്പോള്‍ മറുഭാഗത്തു കെകെആറിന്റെ നയിക്കുന്നത് മറ്റൊരു പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരാണ്.
സിഎസ്‌കെയില്‍ ആദ്യമായി ക്യാപ്റ്റനല്ലാതെ വെറുമൊരു താരമായി മാത്രം ധോണിയെ കാണുന്ന ആദ്യത്തെ മല്‍സരമെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. 2008 മുതല്‍ ധോണി പരിക്കേറ്റ് പുറത്തിരുന്നപ്പോഴല്ലാതെ മറ്റൊരു ക്യാപ്റ്റന്‍ സിഎസ്‌കെയ്ക്കുണ്ടായിട്ടില്ല.

Story first published: Friday, March 25, 2022, 19:10 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+