
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ മുംബൈ ഇന്ത്യന്‍സ് വാങ്ങണമെന്നാണ് മിച്ചെല്‍ മക്ലെനഗന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത സീസണിനു മുമ്പുള്ള ലേലത്തില്‍ അദ്ദേഹത്തെ മുംബൈ വാങ്ങണമെന്നാണ് മക്ലെനഗന്റെ അഭ്യര്‍ഥന.
അടുത്ത വര്‍ഷം ബെന്‍ സ്റ്റോക്സിനെ മുംബൈ ഇന്ത്യന്‍സ് പൊക്കുമോ? ലേലത്തില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കണമെങ്കില്‍ പഴ്‌സില്‍ എത്ര പണം ആവശ്യമായി വരും? ഇങ്ങനെയായിരുന്നു മക്ലെനഗന്റെ ട്വീറ്റ്.

2017ലെ ഐപിഎല്ലിലൂടെ ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാത്ത റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പം അരങ്ങേറിയ താരമാണ് ബെന്‍ സ്റ്റോക്‌സ്. കന്നി സീസണില്‍ തന്നെ ഉജ്ജ്വല പ്രകടനം നടത്തിയ അദ്ദേഹം ഏറ്റവും മൂല്യമേറിയ താരമായി മാറുകയും ചെയ്തിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 316 റണ്‍സും 12 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. സീസണിനു ശേഷം പൂനെ ടീം ഇല്ലാതായതോടെ അടുത്ത സീസണിനു മുമ്പുള്ള മെഗാ ലേലത്തില്‍ സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങി. 12.5 കോടി രൂപയ്ക്കായിരുന്നു ഇത്.

റോയല്‍സിനു വേണ്ടി മോശമല്ലാത്ത പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 2018ല്‍ 13 മല്‍സരങ്ങളില്‍ നിന്നും 196 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. 2019ല്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 123ഉം 2020ല്‍ എട്ടു കളിയില്‍ നിന്നും 285ഉം റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ഒരു മല്‍സരത്തിനു ശേഷം സ്റ്റോക്‌സ് നാട്ടിലേക്കു മടങ്ങുകയായിരുന്നു. സീസണിനു ശേഷം അദ്ദേഹത്തെ റോയല്‍സ് ഒഴിവാക്കുകയും ചെയ്തു. ഇത്തവണത്തെ മെഗാ ലേലത്തില്‍ സ്‌റ്റോക്‌സ് രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ ലേലത്തിനു മുമ്പ് തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം പിന്‍മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു ഇത്.

മുംബൈ ഇന്ത്യന്‍സിലേക്കു വന്നാല്‍ കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തിലായിരുന്നു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. അതുകൊണ്ടു തന്നെ ഇത്തവണ ടീം ശക്തായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ മോശം പ്രകടനമാണ് മുംബൈ ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്.

ദുര്‍ബലമായ ബൗളിങ് നിരയാണ് മുംബൈയുടെ ഏറ്റവും വീക്ക്‌നെസായി മാറിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരു ബൗളര്‍ പോലും മുംബൈ നിരയിലില്ല. മാത്രമല്ല മുംബൈയുടെ സ്പിന്‍ ബൗളിങും ദുര്‍ബലമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരോടാണ് ഈ സീസണില്‍ മുംബൈ പരാജയപ്പെട്ടത്. 13നു പഞ്ചാബ് കിങ്‌സുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം.

ഈ സീസണിലെ മുംബൈ ഇന്ത്യന്‍സ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.


Click it and Unblock the Notifications












