Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കാര്‍ത്തിക് 'കൊലമാസ്' തന്നെ, അവസാന നാലോവറിലെ കണക്ക് ഞെട്ടിക്കും!

ഈ സീസണിലെ ഐപിഎല്ലിലെ സര്‍പ്രൈസ് താരങ്ങളിലൊരാളാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ ഡികെ കത്തിക്കയറുന്നതാണ് ഈ സീസണില്‍ കണ്ടത്. വിരമിച്ച സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് ഒഴിച്ചിട്ട ഫിനിഷറുടെ റോളില്‍ കാര്‍ത്തിക് ഏറ്റെടുക്കുകയായിരുന്നു. എബിഡിയുടെ അഭാവം ആര്‍സിബിക്കു കാര്യമായി തിരിച്ചടിയാവാതിരുന്നതും കാര്‍ത്തിക് കാരണമാണ്.

1

ആര്‍സിബിക്കൊപ്പം കാര്‍ത്തികിനു രണ്ടാമൂഴം കൂടിയാണിത്. നേരത്തേ ആദ്യത്തെ വരവില്‍ അദ്ദേഹത്തിനു കാര്യമായ ഇംപാക്ടുണ്ടാക്കാനായിരുന്നില്ല. ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമാണ് ഡികെ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളെടുത്താല്‍ അവസാനത്തെ നാലോവറില്‍ വെടിക്കെട്ടിന്റെ പൂരം തീര്‍ക്കാന്‍ ദിനേശ് കാര്‍ത്തികിനു കഴിഞ്ഞിട്ടുണ്ട്്. 16 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം അതിശയിപ്പിക്കുന്നതാണ്.

2

ആര്‍സിബിക്കായി ഈ സീസണില്‍ അവസാനത്തെ നാലോവറുകള്‍ ദിനേശ് കാര്‍ത്തിക് നേരിട്ടത് 89 ബോളുകളാണ്. ഇവയില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയതാവട്ടെ 204 റണ്‍സുമാണ്. 229.21 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് ഡിക്കെയ്ക്കുള്ളത്. സിക്‌സറുകളേക്കാള്‍ കൂടുതല്‍ ബൗണ്ടറികളാണ് കാര്‍ത്തിക് നേടിയിട്ടുള്ളത്. 18 സിക്‌സറുകള്‍ ഡികെ അടിച്ചെടുത്തപ്പോള്‍ ബൗണ്ടറികള്‍ 14 എണ്ണമാണ്.

3

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് ദിനേശ് കാര്‍ത്തിക്. തലപ്പത്തുള്ള ക്യാപ്റ്റന്‍ കൂടിയായ സൗത്താഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസിയാണ്. 12 മല്‍സരങ്ങളില്‍ നിന്നും 389 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 96 റണ്‍സാണ്.

4

കാര്‍ത്തികിലേക്കു വന്നാല്‍ അദ്ദേഹം കളിച്ചത് 12 മല്‍സരങ്ങളാണ്. ഇവയിലെല്ലാം ബാറ്റ് ചെയ്യുകയും ചെയ്തു. എട്ടു മല്‍സരങ്ങളില്‍ കാര്‍ത്തിക് നോട്ടൗട്ടുമായിരുന്നു. 68.50 ശരാശരിയില്‍ 200 സ്‌ട്രൈക്ക് റേറ്റോടെ 274 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 66 റണ്‍സാണ്.

5

അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ പ്ലേഓഫിന് അരികിലെത്തി നില്‍ക്കുകയാണ്. 12 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റോടെ അവര്‍ രണ്ടാംസ്ഥാനത്തുണ്ട്. ബാക്കിയുള്ള രണ്ടു മല്‍സരങ്ങള്‍ കൂടി ജയിച്ചാല്‍ ആര്‍സിബിക്കു പ്ലേഓഫിലെത്താം. അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും ആര്‍സിബി ജയിച്ചിരുന്നു. ഇനിയുള്ള മല്‍സരങ്ങളില്‍ പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍.

Story first published: Monday, May 9, 2022, 14:32 [IST]
Other articles published on May 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+