
സൗത്താഫ്രിയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് കഴിഞ്ഞ സീസണിനു ശേഷം വിരമിച്ചപ്പോള്‍ ആരാവും ആര്‍സിബിയുടെ ഫിനിഷറാവുകയെന്നതായിരുന്നു ചോദ്യം. കാര്‍ത്തിക് ഈ റോള്‍ ഏറ്റെടുത്തതോടെ ആര്‍സിബി എബിഡിയുടെ അഭാവം പോലും മറന്നിരിക്കുകയാണ്. ഡിസിക്കെതിരേ 34 ബോളില്‍ പുറത്താവാതെ 66 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. അഞ്ചു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഗംഭീര ഇന്നിങ്‌സിലുണ്ടായിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജഴ്‌സിയില്‍ കന്നി ഫിഫ്റ്റി കൂടിയാണ് ദിനേശ് കാര്‍ത്തിക് ഈ മല്‍സരത്തില്‍ കുറിച്ചത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തില്‍ പുറത്താവാതെ നേടിയ 44 റണ്‍സായിരുന്നു നേരത്തേ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് ഡിസിക്കെതിരേ ഫിഫ്റ്റി പ്ലസാക്കി ഡിസി മാറ്റിയിരിക്കുന്നത്.
സീസണില്‍ ഇതുവരെയുള്ള കാര്‍ത്തിക്കിന്റെ പ്രകടനമെടുത്താല്‍ അത് 32* (14 ബോള്‍), 14* (ഏഴു ബോള്‍), 44* (23 ബോള്‍), 7* (2 ബോള്‍), 34 (14 ബോള്‍), 66* (34 ബോള്‍) എന്നിങ്ങനെയായിരിക്കും.

ഇതുവരെ കളിച്ച ആറു ഇന്നിങ്‌സുകളെടുത്താന്‍ ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത് 197 റണ്‍സാണ്. അഞ്ച് ഇന്നിങ്‌സുകളിലും നോട്ടൗട്ടായി നിന്ന അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 197ഉം സ്‌ട്രൈക്ക് റേറ്റ് 209.57ഉം ആണ്. 18 ബൗണ്ടറികളും 14 സിക്‌സറുകളുമാണ് കാര്‍ത്തിക് വാരിക്കൂട്ടിയത്. ഇത്തവണ ആര്‍സിബിക്കായി കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹം തന്നെ.
ഡിസിക്കെതിരായ മല്‍സരത്തില്‍ 26 ബോളുകളില്‍ നിന്നാണ് കാര്‍ത്തിക് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ അവസാനത്തെ 37 റണ്‍സ് വെറും 10 ബോളുകളില്‍ നിന്നായിരുന്നു.

17 ഓവര്‍ കഴിയുമ്പോള്‍ കാര്‍ത്തിക് 20 ബോളില്‍ നേടിയത് 28 റണ്‍സായിരുന്നു. ആര്‍സിബിയാവട്ടെ അഞ്ചു വിക്കറ്റിനു നേടിയത് 132 റണ്‍സ്. പക്ഷെ മുസ്തഫിസുര്‍ റഹ്മാന്റെ 18ാം ഓവറില്‍ കളി മാറി മറിഞ്ഞു. 28 റണ്‍സാണ് ഈ ഓവറില്‍ ആര്‍സിബിക്കു ലഭിച്ചത്. എല്ലാം കാര്‍ത്തികിന്റെ ബാറ്റില്‍ നിന്നായിരുന്നു. ആദ്യ മൂന്നു ബോളിലും ബൗണ്ടറിയടിച്ച ഡികെ അടുത്ത രണ്ടു ബോളിലും സിക്‌സര്‍ പറത്തി. അവസാന ബോൡ ബൗണ്ടറിയുമടിച്ച കാര്‍ത്തിക് ഫിഫ്റ്റിയും തികച്ചു.

190 റണ്‍സ് വിജയലക്ഷ്യം
190 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയിരിക്കുന്നത്. ആര്‍സിബി അഞ്ചു വിക്കറ്റിനു 189 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ദിനേശ് കാര്‍ത്തികിനെക്കൂടാതെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര് ഗ്ലെന്‍ മാക്‌സ്വെല്ലാണ് (55) മറ്റൊരു പ്രധാന സ്‌കോറര്‍.
12ാം ഓവറില്‍ കാര്‍ത്തിക് ക്രീസിലെത്തുമ്പോള്‍ ആര്‍സിബി അഞ്ചിന് 92 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അപരാജിതമായ ആറാം വിക്കറ്റില്‍ കാര്‍ത്തിക്- ഷഹബാസ് അഹമ്മദ് ജോടി 97 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തതോടെ ആര്‍സിബി 200ന് അരികിലെത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഷഹബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്വെല്‍, സുയാഷ് പ്രഭുദേസായ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.


Click it and Unblock the Notifications











