For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: എബിഡിയില്ല, നിങ്ങളായിരിക്കും ഫിനിഷര്‍!- ആ കോളിനെക്കുറിച്ച് ഡികെ

ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് കടന്നുപോവുന്നത്. ഐപിഎല്ലിന്റെ 15ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ അദ്ദേഹം കസറുകയാണ്. വിരമിച്ച സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വഹിച്ചിരുന്ന ഫിനിഷറുടെ റോളാണ് എബിഡി ഏറ്റെടുത്തിരിക്കുന്നത്. എബിഡിയുടെ അഭാവം ആര്‍സിബി അറിയാതിരിക്കാന്‍ കാരണം ഡികെയുടെ ഉജ്ജ്വല പ്രകടനം തന്നെയാണ്.

1

ആറു ഇന്നിങ്‌സുകളില്‍ അഞ്ചിലും നോട്ടൗട്ടായി നിന്ന കാര്‍ത്തിക് 197 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 209 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. ലേലത്തിനു ശേഷം ആര്‍സിബി കോച്ചായ സഞ്ജയ് ബാംഗര്‍ തന്റെ റോളിനെക്കുറിച്ച് നല്‍കിയ വ്യക്തതയാണ് ഇത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ തന്നെ സഹായിച്ചതെന്ന ഡികെ വെളിപ്പെടുത്തി.

2

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു ദിനേശ് കാര്‍ത്തിക്. നേരത്തേ കെകെആറിനെ അദ്ദേഹം നയിക്കുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം ഡികെയെ കൊല്‍ക്കത്ത നിലനിര്‍ത്തിയില്ല. ഇതോടെ അദ്ദേഹം മെഗാ ലേലത്തിന്റെ പൂളില്‍ ഇടം പിടിക്കുകയും ചെയ്തു.
ലേലത്തില്‍ വലിയ ഡിമാന്റാണ് കാര്‍ത്തികിനുണ്ടായത്. 5.5 കോടി രൂപയ്ക്കു ആര്‍സിബി അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരികയായിരുന്നു. ആര്‍സിബിക്കൊപ്പം ഡികെയ്ക്കു ഇതു രണ്ടാമൂഴം കൂടിയായിരുന്നു. നേരത്തേ ആര്‍സിബിയുടെ ഭാഗമായിരുന്നപ്പോള്‍ അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല.

3

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരശേഷം ടീമംഗമായ വിരാട് കോലിയുമായി സംസാരിക്കവെയാണ് കോച്ച് സഞ്ജയ് ബാംഗര്‍ തന്നോടു റോളിനെക്കുറിച്ച് സംസാരിച്ച കാര്യം ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തിയത്.
ഒരു ചെറിയ കാലത്തേക്കും അതുപോലെ ദീര്‍ഘകാലത്തേക്കുമുള്ളലക്ഷ്യവുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആര്‍സിബിക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുകയെന്നതാണ് ചെറിയ കാലത്തെ ലക്ഷ്യം. ഇതിന്റെ ക്രെഡിറ്റ് ആര്‍സിബിയുടെ ബാക്ക്‌റൂം സ്റ്റാഫിനുമുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.

4

മെഗാ ലേലത്തില്‍ ആര്‍സിബി വാങ്ങിയതിനു ശേഷം സഞ്ജയ് ഭായ് (സഞ്ജയ് ബാംഗര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഡികെ നിങ്ങള്‍ ഫിനിഷറുടെ റോളിലായിരിക്കും കളിക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ക്കു എബിയെ (എബി ഡിവില്ലിയേഴ്‌സ്) നഷ്ടമായിക്കഴിഞ്ഞു. അദ്ദേഹത്തിനു പകുതി കഴിവുള്ള ഒരാളെപ്പോലും കണ്ടെത്തി പകരക്കാരനാക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ രണ്ട്- മൂന്ന് കളിക്കാരെ ഞങ്ങള്‍ എബിഡിയുടെ റോളില്‍ പരീക്ഷിച്ചു നോക്കും. എബി അത്ര മികച്ച പ്ലെയറാണ് എന്നായിരുന്നു ബാംഗറുടെ വാക്കുകളെന്നും കാര്‍ത്തിക് വെളിപ്പെടുത്തി.
ബാംഗറുടെ ഈ കോളിനു ശേഷം എന്താണ് ഞാന്‍ ചെയ്യേണ്ടതെന്നു മനസ്സിലാക്കുകയും അത് ഏറ്റെടുക്കുകയും ചെയ്തു. ഞാന്‍ ദീര്‍ഘകാലമായി പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. ഇതു വളരെ ചെറിയ ലക്ഷ്യമാണെന്നും ഡികെ കൂട്ടിച്ചേര്‍ത്തു.

5

2011 മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന മിസ്റ്റര്‍ 360യെന്നു ലോകം വിശേഷിപ്പിച്ചിരുന്ന എബി ഡിവില്ലിയേഴ്‌സ്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെ ആര്‍സിബി ടീമിന്റെ നെടുംതൂണുകളിലൊരാളായിരുന്നു അദ്ദഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ വിരമിച്ചിരുന്നുവെങ്കിലും എബിഡി ഐപിഎല്ലില്‍ കളി തുടരുകയായിരുന്നു. കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ ആര്‍സിബി ഉറപ്പായിട്ടും നിലനിര്‍ത്തേണ്ടായിരുന്നു. പക്ഷെ ആര്‍സിബിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ടാണ് ക്രിക്കറ്റില്‍ നിന്നും താന്‍ പൂര്‍ണമായി വിരമിക്കുന്നതായി എബിഡി പ്രഖ്യാപിച്ചത്.

അതേസമയം, ദിനേശ് കാര്‍ത്തികിന്റെ ചിറകിലേറി തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബി നടത്തിക്കൊണ്ടിരിക്കുന്നത്. എട്ടു പോയിന്റമായി അവര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച അവര്‍ രണ്ടെണ്ണത്തിലാണ് തോറ്റത്.

Story first published: Monday, April 18, 2022, 22:46 [IST]
Other articles published on Apr 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+