Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത്തവണ ഞെട്ടിച്ച മൂന്ന് ഇന്ത്യന്‍ പേസര്‍മാര്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ഡികെ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. ഗ്രൂപ്പുഘട്ടങ്ങള്‍ അവസാനിച്ച് പ്ലേ ഓഫിന്റെ ആവേശത്തിലേക്ക് ടൂര്‍ണമെന്റ് അടുക്കുകയാണ്. ഇത്തവണയും നിരവധി യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കൈയടി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളെന്ന് വിളിക്കാന്‍ സാധിക്കുന്ന തരത്തില്‍ ചില താരങ്ങള്‍ പ്രതീക്ഷ വെക്കുന്നുണ്ട്. മികച്ച പേസര്‍മാരെ കണ്ടെത്താന്‍ സാധിച്ചുവെന്നതാണ് ഈ സീസണിലെ പ്രധാന സവിശേഷത.

1

നിരവധി പേസര്‍മാര്‍ ഇത്തവണ കരുത്തുകാട്ടിയെങ്കിലും ഇത്തവണ ഞെട്ടിച്ച മൂന്ന് ഇന്ത്യന്‍ പേസര്‍മാര്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ആര്‍സിബിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. മൂന്ന് താരങ്ങളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഗുജറാത്തിന്റെ യാഷ് ദയാല്‍, പഞ്ചാബിന്റെ അര്‍ഷദീപ് സിങ്, ലഖ്‌നൗവിന്റെ മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയാണ് മികച്ച പേസര്‍മാരായി കാര്‍ത്തിക് തിരഞ്ഞെടുത്തത്.

ഇവരെല്ലാം തന്നെ ഇത്തവണ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇടം കൈയന്‍ പേസറായ മൊഹ്‌സിന്‍ ഖാന്‍ എട്ട് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് നേടിയത്. ന്യൂ ബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മൊഹ്‌സിന്‍ മിടുക്കനാണ്. 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഈ സീസണിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. 5.93 ആണ് ഇക്കോണമിയെന്നതാണ് എടുത്തു പറയേണ്ടത്. ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന താരം അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കുമെത്തുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ ബൗളര്‍മാരുടെ അഭാവമുണ്ട്.

2

പഞ്ചാബിന്റെ അര്‍ഷദീപ് സിങ് അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അര്‍ഷദീപിനെ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഇടം കൈയന്‍ പേസറായ താരം അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് നേടാന്‍ മികവുള്ള ബൗളറാണ്. 13 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അര്‍ഷദീപിന്റെ പേരിലുള്ളത്. 7.82 എന്ന മികച്ച ഇക്കോണമിയുമുണ്ട്. ഇത്തവണ പഞ്ചാബ് പ്ലേ ഓഫില്‍ കടന്നില്ലെങ്കിലും അര്‍ഷദീപിന്റെ ബൗളിങ് ശ്രദ്ധിക്കപ്പെട്ടു.

3

ഗുജറാത്തിന്റെ ഇടം കൈയന്‍ പേസറാണ് യാഷ് ദയാല്‍. ഏഴ് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് ദയാല്‍ നേടിയത്. 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. മികച്ച ബൗളറാണെങ്കിലും ഇക്കോണമി പ്രശ്‌നമാണ്. 9.28 ആണ് ഇക്കോണമി. പരിചയസമ്പത്ത് കുറവുള്ള താരമാണ് യാഷ്. അതുകൊണ്ട് തന്നെ ഭാവിയില്‍ മെച്ചപ്പെടാന്‍ കഴിവുള്ള പേസര്‍മാരിലൊരാളാണ് അദ്ദേഹം. നന്നായി സ്ലോ ബോള്‍ എറിയാന്‍ യാഷിന് കഴിവുണ്ട്.

Story first published: Friday, May 20, 2022, 17:18 [IST]
Other articles published on May 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+