IPL 2022: ഇത്തവണ ആരൊക്കെ തിളങ്ങും ? കറുത്ത കുതിരകളാര് ? ദിനേഷ് കാര്‍ത്തികിന്റെ പ്രവചനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ് 26ാം തീയ്യതി മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാണ്. ഇത്തവണ ടീമിന്റെ പ്ലേയിങ് 11ല്‍ വിക്കറ്റ് കീപ്പറായി കാര്‍ത്തിക് ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. കമന്റേറ്ററായും ഇതിനോടകം കരിയര്‍ ആരംഭിച്ച കാര്‍ത്തിക് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ്. ഇത്തവണ തിളങ്ങുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നും ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ആരാവുമെന്നുമാണ് കാര്‍ത്തിക് പ്രവചിച്ചിരിക്കുന്നത്.

'തീര്‍ച്ചയായും ഡേവിഡ് വാര്‍ണര്‍ അതിലൊരാളാണ്. ഇക്കാലമത്രയും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് വാര്‍ണര്‍. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടാന്‍ അവന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അവസാന സീസണില്‍ അല്‍പ്പം നിരാശപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ അവന്‍ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇത്തവണ അവന് ഒരുപാട് കാര്യങ്ങള്‍ തെളിയിക്കാനുണ്ട്. മികച്ച താരമാണവന്‍, മികച്ച സീസണ്‍ തന്നെ പ്രതീക്ഷിക്കുന്നു '- കാര്‍ത്തിക് പറഞ്ഞു.

ഡെവോണ്‍ കോണ്‍വേയെയാണ് രണ്ടാമതായി കാര്‍ത്തിക് തിരഞ്ഞെടുത്തത്. ' സിഎസ്‌കെ ഇത്തവണ ടീമിലെത്തിച്ച താരമാണ് കോണ്‍വെ. ന്യൂസീലന്‍ഡിനായി മികച്ച ഒന്ന് രണ്ട് സീസണുകള്‍ കളിക്കാന്‍ അവനായിരുന്നു. ലോകകപ്പിലും മികച്ച പ്രകടനം നടത്തി'- കാര്‍ത്തിക് പറഞ്ഞു. യാഷ് ധൂലാണ് മൂന്നാമത്തെ താരം. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് ധൂല്‍. സമ്മര്‍ദ്ദങ്ങള്‍ക്കിടെ നന്നായി ബാറ്റ് ചെയ്യാന്‍ ധൂലിന് മികവുണ്ട്.

രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തിയ അവന് മുന്നില്‍ മികച്ച സീസണാണുള്ളത്. സായ് കിഷോറാണ് എനിക്ക് പ്രിയപ്പെട്ട മറ്റൊരു താരം. തമിഴ്‌നാടിനായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് സായ്. പ്രയാസമുള്ള ഓവറുകളില്‍ നന്നായി പന്തെറിയാന്‍ അവന് കഴിവുണ്ട്. തമിഴ്‌നാട് സമീപകാലത്തായി വെള്ളബോളില്‍ നേടിയതിന് പിന്നില്‍ സായ് കിഷോറിന്റെ വലിയ പങ്കുണ്ട്- കാര്‍ത്തിക് പറഞ്ഞു.
ഇത്തവണത്തെ സീസണെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും കാര്‍ത്തിക് പങ്കുവെച്ചു. 'എന്നെ സംബന്ധിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രകടനമാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമാണ്. കത്തിപ്പടരാന്‍ കെല്‍പ്പുള്ള താരമാണവന്‍. തന്റെ കഴിവില്‍ വലിയ വിശ്വാസമുള്ള താരമാണ് ഹര്‍ദിക്. ഏത് തരം ശൈലിയിലൂടെയാണ് അവന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയെന്നറിയാന്‍ ആകാംക്ഷയുണ്ട്.

മികച്ച ഓള്‍റൗണ്ടറാണവന്‍. രാജ്യത്തിനായും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. വലിയ ലക്ഷ്യങ്ങളുള്ള അവന്‍ ഐപിഎല്ലില്‍ വീണ്ടും പന്തെറിയുമെന്ന് ഉറപ്പാണ്. മനോഹരമായി ഫീല്‍ഡ് ചെയ്യുന്നവനാണവന്‍. ടീമിന്റെ നായകനായി മുന്നില്‍ നിന്ന് നയിക്കാന്‍ അവന് സാധിക്കട്ടെ'-കാര്‍ത്തിക് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഹര്‍ദിക്. പരിക്കിനെത്തുടര്‍ന്ന് പന്തെറിയാനും താരം പ്രയാസപ്പെട്ടിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കെത്തുക ഹര്‍ദിക്കിന് കടുപ്പമാവും.

നായകനെന്ന നിലയില്‍ ഇതുവരെ വലിയ മുന്‍പരിചയം ഹര്‍ദിക്കിനില്ല. അവസാന സീസണ്‍വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ഹര്‍ദിക്കിനെ മെഗാ ലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് റാഞ്ചുകയായിരുന്നു. എന്നാല്‍ ടീം കരുത്ത് വിലയിരുത്തുമ്പോള്‍ ഗുജറാത്തിന് വലിയ താരക്കരുത്ത് അവകാശപ്പെടാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications