Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എന്തുകൊണ്ട് ഈ സീസണില്‍ കളിച്ചില്ല ? ശരിയായ കാരണം വെളിപ്പെടുത്തി ഗെയ്ല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ വെടിക്കെട്ട് ബാറ്റുകൊണ്ട് ആരാധകരെ ത്രസിപ്പിച്ചവരില്‍ ക്രിസ് ഗെയ്‌ലിനെ കടത്തിവെട്ടാന്‍ ആരുമില്ല. പടുകൂറ്റന്‍ ശാരീരിക ക്ഷമതയുള്ള ഗെയ്ല്‍ ഗ്യാലറിക്ക് മുകളിലൂടെ പറത്തിയ പന്തുകള്‍ തന്നെ നിരവധിയാണ്. ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറി (6), കൂടുതല്‍ സിക്‌സ് (357), ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (175) എന്നിങ്ങനെ പല റെക്കോഡുകളും ഗെയ്‌ലിന്റെ പേരിലാണ്. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമെന്ന് ഗെയ്‌ലിനെ വിശേഷിപ്പിക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി ടീമുകള്‍ക്കായി കളിച്ച ഗെയ്ല്‍ അവസാന സീസണ്‍വരെ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. 43കാരനായ താരം ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത സീസണില്‍ വീണ്ടും ഐപിഎല്‍ കളിക്കുമെന്നാണ് ഗെയ്ല്‍ പറഞ്ഞത്. എന്നാല്‍ 2022ലെ ഐപിഎല്ലില്‍ നിന്ന് ഗെയ്ല്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ഇത്തവണ ടൂര്‍ണമെന്റില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതിന്റെ ശരിയായ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍.

1

അര്‍ഹിച്ച പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്ന് തോന്നിയതോടെയാണ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം എടുത്തതെന്നാണ് ഗെയ്ല്‍ പറയുന്നത്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിച്ച പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്ന് തോന്നി. ഐപിഎല്ലില്‍ ഇത്ര അധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ സാരമില്ലെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ മെഗാ ലേലത്തെക്കുറിച്ച് അധികം ചിന്തിക്കാന്‍ പോയില്ല. ക്രിക്കറ്റിന് ശേഷവും ജീവിതം ഉണ്ടെന്ന് മനസിലാക്കുന്നു. അതിനോട് സ്വാഭാവികമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്'-ഗെയ്ല്‍ പറഞ്ഞു.

2

2021ല്‍ പഞ്ചാബിനൊപ്പം 10 മത്സരമാണ് ഗെയ്ല്‍ കളിച്ചത്. മൂന്നാം നമ്പറില്‍ കൂടുതല്‍ കളിച്ച അദ്ദേഹം നേടിയത് 193 റണ്‍സാണ്. സ്‌ട്രൈക്കറേറ്റ് 125.32. ഗെയ്‌ലിനെപ്പോലൊരു ഇതിഹാസത്തില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായില്ല. മെഗാ ലേലത്തിന് മുമ്പ് പഞ്ചാബ് ഗെയ്‌ലിനെ കൈവിട്ടു. ഇതോടെ മെഗാ ലേലത്തിലേക്കില്ലെന്ന നിലപാടിലേക്ക് ഗെയ്‌ലും എത്തുകയായിരുന്നു. ഇനിയും ഐപിഎല്‍ കളിക്കുമെന്ന് ഗെയ്ല്‍ പറയുന്നുണ്ടെങ്കിലും സാധ്യത കുറവാണ്. ഫിറ്റ്‌നസ് ഉണ്ടെങ്കിലും ഗെയ്‌ലിനെ ആരും വാങ്ങാന്‍ സാധ്യതയില്ല.

'ഞാന്‍ കെകെആര്‍, ആര്‍സിബി, പഞ്ചാബ് എന്നീ മൂന്ന് ടീമുകളെ ഐപിഎല്ലില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തിളങ്ങാനായത് ആര്‍സിബിക്കൊപ്പമാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അടുത്ത വര്‍ഷം എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് തന്നെ നമുക്ക് കാണാം'-ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

3

142 ഐപിഎല്ലില്‍ നിന്നായി 4965 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 39.72 ശരാശരിയില്‍ കളിക്കുന്ന ഗെയ്‌ലിന് 148.96 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനായി 79 ടി20 മത്സരങ്ങളില്‍ നിന്ന് 1899 റണ്‍സാണ് ഗെയ്ല്‍ നേടിയത്. കരിയറില്‍ 20ലധികം ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റിന്റെ ഇതിഹാസമെന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ താരം ഗെയ്‌ലാണ്. പ്രായം 43 പിന്നിട്ടതിനാല്‍ ഇനിയൊരു മടങ്ങിവരവ് ഗെയ്‌ലിന്റെ സ്വപ്‌നം മാത്രമായിരിക്കുമെന്ന് പറയാം.

Story first published: Saturday, May 7, 2022, 20:42 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+