Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'അനവസരത്തിലുള്ള തീരുമാനം', ധോണി ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞതിനെതിരേ അക്തര്‍

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറിക്കൊണ്ടുള്ള തീരുമാനം ടീം പുറത്തുവിടുന്നത്. എംഎസ് ധോണിയെന്ന നായകന് കീഴില്‍ നാല് കിരീടമാണ് സിഎസ്‌കെ നേടിയത്. ഇത്തവണ രവീന്ദ്ര ജഡേജക്ക് കീഴിലിറങ്ങിയപ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ സിഎസ്‌കെ തോറ്റു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിനാണ് സിഎസ്‌കെ തോറ്റത്.

1

മത്സരത്തിനിടെ രവീന്ദ്ര ജഡേജയുടെ കൈയില്‍ നിന്ന് എംഎസ് ധോണി നായകസ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യം വരെയുണ്ടായി. ധോണി നായകസ്ഥാനം എംഎസ് ധോണിക്ക് കൈമാറിയതിനെ പ്രശംസിക്കുകയാണ് കൂടുതലാളുകളും ചെയ്യുന്നത്. കൃത്യമായ സമയത്തെടുത്ത ഉചിതമായ തീരുമാനമെന്ന് പലരും ഇതിനെ വിലയിരുത്തുകയും ചെയ്തു. എന്നാല്‍ ധോണിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍.

1

അനവസരത്തിലെടുത്ത തെറ്റായ തീരുമാനമിതാണെന്നാണ് അക്തര്‍ ധോണിയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. 'ഐപിഎല്‍ തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല. സത്യസന്ധമായിത്തന്നെയാണിത് പറയുന്നത്. ഐപിഎല്ലിലെ നിലവിലെ ഏറ്റവും മികച്ച താരങ്ങളൊരാളാണ് ധോണിയെന്നതില്‍ സംശയമില്ല. അവന്‍ മാനസികമായി തളര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ഉത്തരവാദിത്തം ആരെയെങ്കിലും ഏല്‍പ്പിച്ച് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവും' - അക്തര്‍ പറഞ്ഞു.

1

ധോണി നായകനല്ലെങ്കിലും ടീമിലെ നിര്‍ണ്ണായക താരമായി ഇപ്പോഴും ടീമിലുണ്ട്. ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ധോണിയിലേക്കാണ്. കെകെആറിനെതിരായ മത്സരത്തില്‍ ടീം തോല്‍വിയെ മുന്നില്‍ക്കണ്ടപ്പോള്‍ ധോണിക്ക് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വന്നു. ധോണിയെപ്പോലൊരു ഇതിഹാസം കഴിഞ്ഞ 12 വര്‍ഷത്തോളം നയിക്കുകയും നാല് കിരീടം നേടിക്കൊടുക്കുകയും ചെയ്ത ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയെന്നത് എളുപ്പമല്ലെന്നതാണ് വസ്തുത.

1

ജഡേജയെ പുതിയ നായകനാക്കിയതിനെക്കുറിച്ചും അക്തര്‍ പ്രതികരിച്ചു. ' ജഡേജ വളരെ മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ്. അവന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുന്നവനാണ്. എന്നാല്‍ ധോണിയുമായി താരതമ്യം ചെയ്ത് വിലയിരുത്തരുത്'- അക്തര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായി സിഎസ്‌കെയുടെ നായകസ്ഥാനം ലഭിച്ചപ്പോള്‍ ജഡേജ അല്‍പ്പം ഭയപ്പെട്ടു എന്നതാണ് വസ്തുത. ശരീര ഭാഷയില്‍ പോലും ജഡേജയുടെ സമ്മര്‍ദ്ദം വ്യക്തമായിരുന്നു.

1

വരുന്ന മത്സരങ്ങള്‍ ജഡേജക്ക് എളുപ്പമാവില്ല. സമ്മര്‍ദ്ദത്തെ അതിജീവിച്ച് ടീമിനെ ജഡേജ വിജയ വഴിയിലേക്കെത്തിക്കേണ്ടതായുണ്ട്. ധോണിയുള്ളപ്പോള്‍ ജഡേജക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവുമെന്നാണ് കരുതിയിരുന്നതെങ്കിലും എല്ലാ തരത്തിലും ജഡേജ പരാജയമായിരുന്നു. ഫീല്‍ഡ് വിന്യാസത്തിലും ബാറ്റിങ്ങിലും ബൗളിങ് ചെയ്ഞ്ചിലുമെല്ലാം ജഡേജക്ക് പിഴച്ചു. ജഡേജക്ക് കീഴില്‍ സിഎസ്‌കെ അല്‍പ്പം ഭയപ്പെട്ടെന്ന് മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ് മത്സര ശേഷം പറഞ്ഞിരുന്നു. അടുത്ത മത്സരത്തില്‍ ജഡേജക്ക് കീഴില്‍ സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Sunday, March 27, 2022, 18:33 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+