IPL 2022: ധോണി - റെയ്‌ന, കോലി - എബിഡി, ഇത്തവണ മിസ് ചെയ്യുന്ന അഞ്ച് കൂട്ടുകെട്ടുകള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ എ,ബി എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഓരോ ടീമും 14 മത്സരങ്ങള്‍ ഗ്രൂപ്പു ഘട്ടത്തില്‍ കളിക്കും. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പ് ഘട്ടത്തിലുണ്ടാവുക. കോവിഡിന്റെ സാഹചര്യത്തില്‍ മുംെൈബയിലെ മൂന്ന് വേദികളിലായും പൂനെയിലെ ഒരു വേദിയിലുമായാവും ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ നടക്കുക.
മെഗാ ലേലം പൂര്‍ത്തിയായതോടെ പല സൂപ്പര്‍ താരങ്ങളുടെ പ്രകടനവും ഇത്തവണ ആരാധകര്‍ക്ക് നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന തുടങ്ങി പല സൂപ്പര്‍ താരങ്ങളും ഇത്തവണ ടൂര്‍ണമെന്റിനില്ല. മെഗാ ലേലത്തിലൂടെ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ വന്നതോടെ ആരാധകരെ ആവേശം കൊള്ളിച്ച പല താരകൂട്ടുകെട്ടുകളും ഇത്തവണ പിരിഞ്ഞിരിക്കുകയാണ്. ഇത്തവണ ആരാധകര്‍ മിസ് ചെയ്യുന്ന അഞ്ച് താര കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍-കെയ്ന്‍ വില്യംസന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ആരാധകരെ ഏറ്റവും ആവേശംകൊള്ളിച്ചിരുന്ന താര കൂട്ടുകെട്ട് കെയ്ന്‍ വില്യംസനും ഡേവിഡ് വാര്‍ണറും തമ്മിലായിരുന്നു. രണ്ട് സൂപ്പര്‍ താരങ്ങളും ഒരുമിച്ച് കളം നിറയുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു. എന്നാല്‍ വാര്‍ണര്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയതോടെ ഈ കൂട്ടുകെട്ടാണ് തകര്‍ന്നടിഞ്ഞത്. കെയ്ന്‍ വില്യംസന്‍ ഹൈദരാബാദിന്റെ നായകനായി തുടരുമ്പോള്‍ വാര്‍ണര്‍ ഓപ്പണറായി ഡല്‍ഹിക്കൊപ്പമുണ്ടാവും. ആരാധകര്‍ക്ക് ഈ കൂട്ടുകെട്ടിന്റെ പ്രകടനം നഷ്ടം തന്നെയാണ്.

കെ എല്‍ രാഹുല്‍ - മായങ്ക് അഗര്‍വാള്‍
അവസാന സീസണില്‍ പഞ്ചാബ് കിങ്‌സ് ആരാധകരെ ത്രസിപ്പിച്ചിരുന്ന കൂട്ടുകെട്ടാണ് കെ എല്‍ രാഹുല്‍ - മായങ്ക് അഗര്‍വാള്‍. എന്നാല്‍ പഞ്ചാബ് നായകസ്ഥാനം വിട്ട് രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനായിരിക്കുകയാണ്. ഇതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. പഞ്ചാബിനെ ഈ സീസണില്‍ നയിക്കുന്നത് മായങ്ക് അഗര്‍വാളാണ്. വളരെ ഒത്തൊരുമയുള്ള കൂട്ടുകെട്ടായിരുന്നു രാഹുല്‍-മായങ്കിന്റേത്. രണ്ടുപേരും തമ്മില്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഈ കൂട്ടുകെട്ട് പൊളിഞ്ഞതും ആരാധകരെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്.

എംഎസ് ധോണി - സുരേഷ് റെയ്‌ന
സിഎസ്‌കെയില്‍ എംഎസ് ധോണി - സുരേഷ് റെയ്‌ന കൂട്ടുകെട്ട് ടീമിന്റെ അടിത്തറയായിരുന്നു. അവസാന സീസണ്‍വരെ ടീമിനൊപ്പമുണ്ടായിരുന്ന റെയ്‌നയെ ഇത്തവണ സിഎസ്‌കെ ഒപ്പം കൂട്ടിയില്ല. ഇതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ധോണിയെ തലയെന്ന് സിഎസ്‌കെ ആരാധകര്‍ വിശേഷിപ്പിക്കുമ്പോള്‍ സുരേഷ് റെയ്‌ന ചിന്ന തലയായിരുന്നു. ഇത്തവണ ഈ കൂട്ടുകെട്ട് സിഎസ്‌കെയ്‌ക്കൊപ്പമില്ലെന്നത് ആരാധകരെ കടുത്ത നിരാശരാക്കുന്നു. മെഗാ ലേലത്തില്‍ സിഎസ്‌കെ റെയ്‌നയെ പരിഗണിക്കാത്തതിനെതിരേ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കറെന്‍ പൊള്ളാര്‍ഡ് - ഹര്‍ദിക് പാണ്ഡ്യ
മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയില്‍ വെടിക്കെട്ട് സൃഷ്ടിച്ചിരുന്ന കൂട്ടുകെട്ടാണ് കറെന്‍ പൊള്ളാര്‍ഡ് - ഹര്‍ദിക് പാണ്ഡ്യ. ഏഴ് വര്‍ഷത്തോളം മുംബൈയുടെ ഫിനിഷര്‍ റോളില്‍ തിളങ്ങിയ ഹര്‍ദിക്കിനെ ഇത്തവണ ടീം കൈവിട്ടു. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ് ഹര്‍ദിക്. പൊള്ളാര്‍ഡും ഹര്‍ദിക്കും ചേര്‍ന്ന് മുംബൈയെ രക്ഷിച്ചെടുത്ത മത്സരങ്ങള്‍ നിരവധിയാണ്. ഇത്തവണ ഈ കൂട്ടുകെട്ടില്ലാത്തത് ആരാധകരെ കടുത്ത നിരാശയിലാക്കുന്നതാണ്.

വിരാട് കോലി - എബി ഡിവില്ലിയേഴ്‌സ്
വിരാട് കോലി - എബി ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ട് ഐപിഎല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. രണ്ട് തവണ ഇരുവരും ചേര്‍ന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഐപിഎല്ലില്‍ സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് പേരും ഒരുമിച്ച് കളം നിറയുന്നത് ഐപിഎല്ലിലെ മനോഹര കാഴ്ചകളിലൊന്നായിരുന്നു. എന്നാല്‍ ഇത്തവണ എബിഡിയില്ല. അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ആരാധകരെ സംബന്ധിച്ച് എക്കാലത്തും മനോഹര ഓര്‍മകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ഇത്തവണ ഇല്ലാതായിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications