IPL 2022: 4,6,6,6,6! കൊടുങ്കാറ്റായി ബ്രെവിസ്- അടുത്ത എബിഡി തന്നെ
ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനു വേണ്ടി സ്‌ഫോടനാത്മക ഇന്നിങ്‌സുമായി കസറിയിരിക്കുകയാണ് ബേബി എബിയെന്നു വിളിപ്പേരുള്ള ഡെവാള്‍ഡ് ബ്രെവിസ്. തന്റെ ആരാധനാപാത്രവും നാട്ടുകാരനുമായ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിന്റെ പിന്‍ഗാമിയാവാന്‍ സാധിക്കുമെന്ന് ഇന്നിങ്‌സിലൂടെ അദ്ദേഹം അടിവരയിട്ടിരിക്കുകയാണ്. കന്നി ഫിഫ്റ്റി കൈയെത്തുദൂരത്തു കൈവിട്ടെങ്കിലും മല്‍സരഗതി തന്നെ മാറ്റുന്നതായിരുന്നു ബ്രെവിസിന്റെ ഇന്നിങ്‌സ്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ 18 കാരന്‍ 25 ബോളില്‍ അഞ്ചു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 49 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ടീമിന്റെ ടോപ്‌സ്‌കോററും ബ്രെവിസ് തന്നെയാണ്. മല്‍സരത്തില്‍ ആദ്യത്തെ എട്ടു ബോളിലും ബ്രെവിസിനു റണ്ണൊന്നുമെടുക്കാനായില്ല. പക്ഷെ അടുത്ത 17 ബോളിലാണ് താരം 49 റണ്‍സ് വാരിക്കൂട്ടിയത്.

വളരെ പതിഞ്ഞ താളത്തിലായിരുന്നു ബ്രെവിസ് തുടങ്ങിയത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മികച്ച ചില ബോളുകള്‍ക്കു മുന്നില്‍ താരം ബീറ്റണാവുകയും ചെയ്തു. മുംബൈ ഇന്നിങ്‌സിലെ എട്ടാം ഓവര്‍ കഴിയുമ്പോള്‍ മുംബൈ രണ്ടിന് 63 റണ്‍സെന്ന നിലയിലായിരുന്നു. ബ്രെവിസ് 16 ബോളില്‍ നേടിയത് 16 റണ്‍സായിരുന്നു. പക്ഷെ ഒമ്പതാം ഓവറില്‍ അടിയുടെ പൊടിപൂരമാണ് കണ്ടത്. മുംബൈയുടെ മുന്‍ താരം കൂടിയായ ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹറിനെ ബ്രെവിസ് പറപ്പിച്ചു. 29 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്.

ആദ്യ ബോളില്‍ തിലക് വര്‍മ സിംഗിളെടുത്തു. തുടര്‍ന്ന് ബ്രെവിസ് സ്‌ട്രൈക്കറായി മാറിയതോടെ ബോള്‍ വായുവിലൂടെ മിന്നപ്പിണര്‍ കണക്കെ ചീറിപ്പാഞ്ഞു. രണ്ടാമത്തെ ബോളില്‍ ബൗണ്ടറിയടിച്ചാണ് ബേബി എബി വെടിക്കെട്ടിനു തിരികൊളുത്തിയത്. പിന്നെയങ്ങോട്ട് സിക്‌സറുകളുടെ ആറാട്ടായിരുന്നു. ചാഹറിന്റെ ബൗളിങ് ആക്ഷന്‍ മാത്രമേ അടുത്ത നാലു ബോളിലും കാണികള്‍ കണ്ടുള്ളൂ. എല്ലാ ബോളും സിക്‌സറിലാണ് പതിച്ചത്. എന്താണ് തനിക്കു സംഭവിക്കുന്നതെന്നു പോലും മനസ്സിലാവാതെ ചാഹര്‍ സ്തബ്ധനായി നിന്നപ്പോള്‍ ബ്രെവിസിന്റെ മുഖത്ത് കുട്ടിത്തം നിറഞ്ഞ ചിരിയാണ് കണ്ടത്.
ഈ സീസണിലെ ഏറ്റവും ദൈര്‍മേറിയ സിക്‌സറും ഇതേ ഓവറില്‍ കണ്ടു. 112 മീറ്ററായിരുന്നു സിക്‌സറിന്റെ ദൈര്‍ഘ്യം. നേരത്തേ പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റണായിരുന്നു സീസണിലെ ദൈര്‍ഘ്യമേറിയ സിക്‌സര്‍ പറത്തിയത്. 108 മീറ്ററായിരുന്നു ഇതിന്റെ ദൈര്‍ഘ്യം. ഇതാണ് ലിവിങ്സ്റ്റിനെ സാക്ഷിയാക്കി ബ്രെവിസ് തിരുത്തിയത്.

ഓവര്‍ തുടങ്ങുമ്പോള്‍ രണ്ടിന് 63 റണ്‍സെന്ന നിലയിലായിരുന്ന മുംബൈ ഓവര്‍ കഴിഞ്ഞപ്പോഴേക്കും രണ്ടിന് 92. മല്‍സരത്തിലേക്കു മുംബൈ ശക്തമായി തിരിച്ചുവന്നതും ഈ ഓവറോടെയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ നാലു തുടര്‍ സിക്‌സറുകളടിച്ച മൂന്നാമത്തെ മാത്രം താരമാണ് ബ്രെവിസ്. ക്രിസ് ഗെയ്ല്‍ മൂന്നു തവണ ഈ നേട്ടം കുറിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ ഒരു തവണയും നാലു തുടര്‍ സിക്‌സറുകളടിച്ചിട്ടുണ്ട്.

പക്ഷെ ബ്രെവിസിന് അര്‍ഹിച്ച ഫിഫ്റ്റി ഈ മല്‍സരത്തില്‍ കുറിക്കാനായില്ല. 11ാം ഓവറിലെ അവസാന ബോളില്‍ താരം പുറത്തായി. ഒഡെയ്ന്‍ സ്മിത്തിന്റെ ഓവറില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച ബ്രെവിസിനെ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ അര്‍ഷ്ദീപ് സിങ് പിടികൂടുകയായിരുന്നു. ബ്രെവിസ് ഒരു മൂന്ന്- നാല് ഓവറുകള്‍ കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഗതി തന്നെ മറ്റൊന്നാവുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications