Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അടുത്ത മൈക്കിള്‍ ഹസിയാവേണ്ട താരമായിരുന്നു, കോണ്‍വേ കളിക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശ

മുംബൈ: ചെന്നൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആരാധകര്‍ക്ക് ഏറ്റവും കൂടുതല്‍ നിരാശ സമ്മാനിച്ചിരിക്കുന്നത് സിഎസ്‌കെയുടെ ഓപ്പണിംഗാണ്. എല്ലാവരും ഒരേ സ്വരത്തില്‍ ഉന്നയിക്കുന്നത്. എന്താണ് ഓപ്പണിംഗിന് സംഭവിച്ചതെന്നാണ്. രണ്ട് കളിയിലും റുതുരാജ് ഗെയ്ക്വാദ് പരാജയമായി. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോററായിരുന്നു താരം. അതേസമയം ആദ്യ മത്സരത്തില്‍ ഓപ്പണിംഗ് താരങ്ങളില്‍ രണ്ട് പേരും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആരാധകരുടെ ശ്രദ്ധ നേടിയ ഓപ്പണറായിരുന്നു ഡെവണ്‍ കോണ്‍വേ. ന്യൂസിലന്‍ഡിന്റെ സൂപ്പര്‍ താരമാണ് അദ്ദേഹം. സിഎസ്‌കെയുടെ രണ്ടാം മത്സരത്തില്‍ പക്ഷേ താരം കളിച്ചിട്ടില്ല. താരത്തിന്റെ അസാന്നിധ്യം ചര്‍ച്ചയാക്കുകയാണ് ആരാധകര്‍.

1

ആദ്യ മത്സരത്തില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് കോണ്‍വേ നേടിയത്. ഒരുപക്ഷേ താരത്തെ തഴയാന്‍ കാരണവും ഇത് തന്നെയാവും. മൂന്ന് താരങ്ങളെ പുതുതായി ഉള്‍പ്പെടുത്തിയാണ് ചെന്നൈ കളത്തില്‍ ഇറങ്ങിയത്. ആദം മില്‍നെ പുറത്തെ വേദന കാരണം കളിക്കാനിറങ്ങില്ല. മിച്ച സാന്റ്‌നര്‍ക്കും കളിക്കാന്‍ സാധിച്ചില്ല. പകരം മോയിന്‍ അലി, ഡ്വെയിന്‍ പ്രിട്ടോറിയസ്, മുകേഷ് ചൗധരി എന്നിവര്‍ക്കാണ് ഇടംപിടിക്കാന്‍ സാധിച്ചത്. ടോസ്‌നേടിയപ്പോള്‍ തന്നെ ജഡേജ മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഇതില്‍ നിന്ന് തന്നെ കോണ്‍വേ കളിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു. താരം ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ സ്ഥാനം നഷ്ടമാകുകയായിരുന്നു. ഈ നിരാശ സോഷ്യല്‍ മീഡിയയിലാണ് സിഎസ്‌കെ ആരാധകര്‍ പ്രകടിപ്പിച്ചത്.

അടുത്ത മൈക്ക് ഹസിയായി വരേണ്ട താരത്തെയാണ് സിഎസ്‌കെ ഇല്ലാതാക്കിയതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷ ഡേവോണ്‍ കോണ്‍വേയെ കുറിച്ച് സിഎസ്‌കെ ഉണ്ടാക്കി വെച്ചിരുന്നു. എന്നാല്‍ ടീം ഒരൊറ്റ മത്സരം കൊണ്ട് അതെല്ലാം ഇല്ലാതാക്കിയെന്നും ടൈലര്‍ റെഡ്ഡിയെന്ന ആരാധകന്‍ കുറിച്ചു. കോണ്‍വേയെ പുറത്തിരുത്തിയത് ശരിയായിരിിക്കാം. എന്നാല്‍ മൂന്ന് വിദേശ താരങ്ങളെ മാത്രം കളിപ്പിച്ച് അദ്ദേഹത്തെ പുറത്തിരുത്തിയത് വളരെ മോശം തീരുമാനമാണെന്നും അക്രം ഖാന്‍ കുറിച്ചു. ഒരു ടീമിന് നാല് വിദേശ താരങ്ങളെ പരമാവധി ടീമില്‍ കളിപ്പിക്കാം എന്നതാണ് ഐപിഎല്‍ നിയമം. ശിവം ദുബെയെ എന്തിന് കളിപ്പിക്കുന്നു എന്നും ഷാരോണ്‍ സോളമന്‍ എന്ന ആരാധിക ചോദിക്കുന്നു.

ചെന്നൈ നിരയില്‍ മോയിന്‍ അലി വന്നതോടെ ഇടംങ്കൈ ബാറ്റ്‌സ്മാന്‍ എന്ന ഓപ്ഷന്‍ ഫില്‍ ആയിരിക്കുകയാണ്. ഇതോടെ കോണ്‍വേയെ കളിപ്പിക്കുക അസാധ്യമായി മാറുകയായിരുന്നു. മോയിന്‍ അലി ആണെങ്കില്‍ മത്സരത്തില്‍ നന്നായി തിളങ്ങുകയും ചെയ്തു. കോണ്‍വേയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സിഎസ്‌കെ കളിക്കാരെ എപ്പോഴും പിന്തുണയ്ക്കുന്നവരാണ് കോണ്‍വേ എല്ലാ മത്സരവും കളിക്കുമെന്നാണ് കരുതിയതെന്നും അഫ്‌സല്‍ പ്ലാസ എന്ന ആരാധകര്‍ ട്വീറ്റ് ചെയ്തു. പ്ലേയിംഗ് ഇലവനെ ഇത്ര പെട്ടെന്ന് മാറ്റുമെന്ന് കരുതിയില്ലെന്നും, സിഎസ്‌കെ ഇങ്ങനെ ലൈനപ്പ് മാറ്റുന്നവരല്ലെന്നും, ഇതെന്ത് പറ്റിയെന്നും അപൂര്‍വ് അഗര്‍വാള്‍ കുറിച്ചു. അടുത്ത ഡുപ്ലെസിയോ ഹസിയോ ആയി മാറേണ്ട താരമാണ് കോണ്‍വേയെന്നും ആരാധകര്‍ പറഞ്ഞു.

Story first published: Friday, April 1, 2022, 5:47 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+