
മെഗാ ലേലത്തില്‍ 7.75 കോടി രൂപയ്ക്കാണ് ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് കൈക്കലാക്കിയത്. 2020ലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. കൡച്ച രണ്ടു സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം ദേവ്ദത്ത് കാഴ്ചവയ്ക്കുകയും ചെയ്തു. 2020ലെ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ദേവ്ദത്തിനെ നിലനിര്‍ത്തുന്നില്ലെന്നു ആര്‍സിബി പ്രഖ്യാപിച്ചത്.

2019ലെ ഐപിഎല്ലിനു മുമ്പാണ് ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടയ്ക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ വേരുകളുള്ള ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി സ്വന്തമാക്കിയത്. പക്ഷെ ആദ്യ സീസണില്‍ താരത്തെ ആര്‍സിബി പരീക്ഷിച്ചില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ദേവ്ദത്ത് മികച്ച പ്രകടനം തുടര്‍ന്നുകൊണ്ടിരുന്നു.
ഇതോടെയാണ് 202ലെ ഐപിഎല്ലില്‍ ദേവ്ദത്തിനെ ഓപ്പണറായി ഇറക്കാന്‍ ആര്‍സിബി തീരുമാനിച്ചത്. ഇതു വലിയ വിജയമാവുകയും ചെയ്തു. സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും താരം ആര്‍സിബിയുടെ പ്ലെയിങ് ഇലവനിലുണ്ടാവുകയും ചെയ്തു. 15 മല്‍സരങ്ങളില്‍ നിന്നും 31.53 ശരാശരിയില്‍ 473 റണ്‍സ് ദേവ്ദത്ത് അടിച്ചെടുത്തു.

ഇതോടെ 2021ലെ കഴിഞ്ഞ സീസണിലും ദേവ്ദത്ത് പടിക്കലിനെ തന്നെ ഓപ്പണറായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തുകയായിരുന്നു. ഒരിക്കല്‍ക്കൂടി ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. 31.62 ശരാശരിയില്‍ 411 റണ്‍സ് താരം നേടി. മാത്രമല്ല കരിയറിലെ ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറിയും ദേവ്ദത്ത് കുറിക്കുകയും ചെയ്തു. പുതിയ സീസണില്‍ കളിക്കാന്‍ പോവുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് അന്നു അദ്ദേഹം പുറത്താവാകെ 101 റണ്‍സ് അടിച്ചെടുത്തത്. മുംബൈയില്‍ നടന്ന കളിയില്‍ റോയല്‍സ് ബൗളര്‍മാരെ ദേവ്ദത്ത് കശാപ്പ് ചെയ്യുകയായിരുന്നു.

ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം കഴിഞ്ഞ വര്‍ഷം ദേവ്ദത്ത് പടിക്കലിനു ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വഴി തുറക്കുകയും ചെയ്തു. ചുരുക്കം ചില ടി20കളിലാണ് താരം കളിച്ചത്. പക്ഷെ ദേശീയ ടീമില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ദേവ്ദത്തിനായില്ല.

ദേവ്ദത്ത് പടിക്കലിന്റെ വരവോടെ രാജസ്ഥാന്‍ റോയല്‍സിലെ ഓപ്പണര്‍മാരുടെ എണ്ണം മൂന്നായി ഉയര്‍ന്നിരിക്കുകയാണ്. ഇതു തീര്‍ച്ചയായും ടീം മാനേജ്‌മെന്റിനു തലവേദനയുണ്ടാക്കും. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരുമായ ജോസ് ബട്‌ലറും ഇന്ത്യയുടെ യുവ ഇടംകൈയന്‍ താരം യശസ്വി ജയ്‌സ്വാളുമാണ് റോയല്‍സിന്റെ കഴിഞ്ഞ സീസണിലെ ഓപ്പണര്‍മാര്‍. ഇരുവരെയും പുതിയ സീസണില്‍ റോയല്‍സ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദേവ്ദത്ത് വന്നതോടെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി പോര് മുറുകമെന്നു ഉറപ്പായിരിക്കുകയാണ്.
ലേലത്തില്‍ കൂടുതല്‍ മലയാളി താരങ്ങള്‍ ഇനി റോയല്‍സിലേക്കു വരുമോയെന്നാണ് കേരളത്തില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമകിള്‍ ഉറ്റുനോക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും നേരത്തേ റോയല്‍സിന്റെ താരവുമായ ശ്രീശാന്തും ഇത്തവണത്തെ ലേലത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications











