Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ദേവ്ദത്തും ജയ്‌സ്വാളും ഓപ്പണിങ്ങില്‍, ഫിനിഷര്‍ നിഷാം, രാജസ്ഥാന്റെ ബെസ്റ്റ് പ്ലേയിങ് 11

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിനായുള്ള ടീമുകള്‍ തയ്യാറായിക്കഴിഞ്ഞു. 10 ടീമുകള്‍ക്കും കരുത്തുറ്റ താരനിരയെത്തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് പറയാം. സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഇത്തവണ മികച്ച ടീമുണ്ട്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു കിരീടം ഉയര്‍ത്താനായിട്ടില്ല. എന്നാല്‍ ഇത്തവണ കിരീടം ഉയര്‍ത്താന്‍ കെല്‍പ്പുള്ള മികച്ച താരനിരയെത്തന്നെയാണ് ടീമിന് ലഭിച്ചിരിക്കുന്നത്. ലേലത്തെ ഫലപ്രദമായി ഉപയോഗിച്ച രാജസ്ഥാന് ഇത്തവണ കളത്തിലിറക്കാന്‍ കഴിയുന്ന മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

ദേവ്്ദത്ത് പടിക്കല്‍-യശ്വസി ജയ്‌സ്വാള്‍

ദേവ്്ദത്ത് പടിക്കല്‍-യശ്വസി ജയ്‌സ്വാള്‍

രണ്ട് യുവ താരങ്ങളെ രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനാണ് സാധ്യത. ദേവ്ദത്ത് പടിക്കല്‍ നിലയുറപ്പിച്ച് വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമാണെങ്കില്‍ യശ്വസി ജയ്‌സ്വാള്‍ പവര്‍പ്ലേ മുതലാക്കി കളിക്കുന്നവനാണ്. രണ്ട് പേരും ഇടം കൈയന്‍മാരാണെങ്കിലും ക്ലിക്കാന്‍ സാധ്യതയുള്ള കൂട്ടുകെട്ടാണിത്. രാജസ്ഥാന്‍ ഓപ്പണിങ്ങില്‍ മുഖ്യ പരിഗണന ഇവര്‍ക്ക് നല്‍കാനാണ് സാധ്യത. ദേവ്ദത്തിനെ ടീമിലേക്കെത്തിച്ചതിനെ പല ആരാധകരും വിമര്‍ശിച്ചിരുന്നെങ്കിലും ഓപ്പണിങ്ങില്‍ വ്യക്തമായ പദ്ധതി രാജസ്ഥാന്‍ റോയല്‍സിന് ഉണ്ടായിരുന്നുവെന്ന് തന്നെ പറയാം.

ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍

ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍

മൂന്നാം നമ്പറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറെ പരിഗണിക്കാം. നിലയുറപ്പിച്ചാല്‍ ബട്‌ലര്‍ അപകടകാരിയായ താരമാണ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹം മികച്ച സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്തുന്നത് ടീമിന് ഗുണം ചെയ്യും. ഫോം അനുസരിച്ച് ഓപ്പണിങ്ങിലും മധ്യനിരയിലുമെല്ലാം മാറി മാറി പരീക്ഷിക്കാന്‍ കെല്‍പ്പുള്ള താരമാണ് ബട്‌ലര്‍.

നാലാം നമ്പറില്‍ നായകന്‍ സഞ്ജു സാംസണ്‍ ഇറങ്ങും. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിശേഷണമുള്ള സഞ്ജു അവസാന സീസണില്‍ ആംഗര്‍ റോളിലാണെത്തിയത്. നായകനായതിനാല്‍ത്തന്നെ ബാറ്റിങ്ങില്‍ അദ്ദേഹം ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. മധ്യ ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ റണ്‍സുയര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാവും സഞ്ജുവിനുണ്ടാവുക.

പരിക്കും മോശം ഫോമും വലക്കുന്ന ഷിംറോന്‍ ഹെറ്റ്‌മെയര്‍ നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് ടീമിനും പുറത്താണെങ്കിലും രാജസ്ഥാന്‍ താരത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ താരം മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്‍സുയര്‍ന്ന് പ്രതിഭയുള്ളവനാണ്. എന്നാല്‍ വലിയ ഇടവേളക്ക് ശേഷം എത്തുന്നത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

റിയാന്‍ പരാഗ്, ജെയിംസ് നിഷാം, ആര്‍ അശ്വിന്‍

റിയാന്‍ പരാഗ്, ജെയിംസ് നിഷാം, ആര്‍ അശ്വിന്‍

അവസാന സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും റിയാന്‍ പരാഗെന്ന യുവതാരത്തില്‍ രാജസ്ഥാന്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഫോമിലേക്കെത്തിയാല്‍ വലിയ ഷോട്ടുകള്‍ കളിച്ച് മുന്നേറാന്‍ റിയാന്‍ പരാഗിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ പരാഗിനെ രാജസ്ഥാന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കില്ല. പന്തുകൊണ്ടും താരം ടീമിന് ഉപകാരിയാണ്.

ഏഴാമനായി ന്യൂസീലന്‍ഡ് മീഡിയം പേസ് ഓള്‍റൗണ്ടറായ ജെയിംസ് നിഷാമിന് അവസരം ലഭിച്ചേക്കും. ഇടം കൈയനായ താരം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളിങ് ശൈലിയാണ് അദ്ദേഹത്തിന്റേത്. ഫോമിലേക്കെത്തിയാല്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കും.

എട്ടാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെത്തിയേക്കും. അശ്വിന്റെ പരിചയസമ്പത്ത് രാജസ്ഥാന് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സ്പിന്‍ ബൗളിങ്ങുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് നേടാനും അദ്ദേഹത്തിന് കഴിവുണ്ട്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങാന്‍ അശ്വിനായിരുന്നു.

ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍

ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍

രാജസ്ഥാന്റെ പേസ് നിര ഇത്തവണ അതിശക്തമാണ്. ട്രന്റ് ബോള്‍ട്ടാണ് വജ്രായുധം. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് അദ്ദേഹം. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ബോള്‍ട്ടിനായിരുന്നു. 10ാം നമ്പറില്‍ പ്രസിദ്ധ് കൃഷ്ണക്കാവും അവസരം. കെകെആര്‍ ഒഴിവാക്കിയ പ്രസിദ്ധ് സമീപകാലത്തായി മിന്നും ഫോമിലാണ്. മികച്ച ലൈനും ലെങ്തുമുള്ള ബൗളര്‍മാരിലൊരാളാണ് പ്രസിദ്ധ്. 11ാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും എത്തിയേക്കും. അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന ചഹാലിനെ രാജസ്ഥാന്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Story first published: Monday, February 14, 2022, 18:16 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+