Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയ്ക്കു എളുപ്പമല്ല, ഗ്രൂപ്പില്‍ മൂന്നു ടീമുകളെ ഭയക്കണം!

ഐപിഎല്ലിന്റെ 15ാം സീസണിലേക്കുള്ള ഗ്രൂപ്പുകളെ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി പുതുതായി ലീഗിന്റെ ഭാഗമായതിനാലാണ് ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയിരിക്കുന്നത്. അഞ്ചു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായി തിരിച്ചിരിക്കുകയാണ്. ഒരു ടീം സ്വന്തം ഗ്രൂപ്പിലെ മറ്റു നാലു ടീമുകളുമായി രണ്ടു തവണ വീതം ഏറ്റുമുട്ടും. കൂടാതെ അടുത്ത ഗ്രൂപ്പില്‍ തങ്ങളുടെ അതേ പൊസിഷനില്‍ നില്‍ക്കുന്ന ടീമുമായും രണ്ടു തവണ കൊമ്പുകോര്‍ക്കും. കൂടാതെ ഇതേ ഗ്രൂപ്പിലെ മറ്റു ടീമുകളുമായി ഓരോ തവണ വീതവും മല്‍സരിക്കും.

ഈ സീസൺ മുംബൈയ്ക്ക് എളുപ്പമാവില്ല | Oneindia Malayalam
1

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പ് യിലാണ്. രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഒരു തവണ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്, മുന്‍ റണ്ണറപ്പായ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലീഗിലെ പുതുമുഖങ്ങളായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഈ ഗ്രൂപ്പില്‍ മുംബൈ ഏറ്റവുമധികം ഭയക്കേണ്‍ ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

 ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

റിഷഭ് പന്ത് നയിക്കുന്ന ഡഹി ക്യാപ്പിറ്റല്‍സാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യസ് ഗ്രൂപ്പില്‍ സൂക്ഷിക്കേണ്ട ഒരു ടീം. 2020ല്‍ ഫൈനലുള്‍പ്പെടെ നാലു തവണ കൊമ്പുകോര്‍ത്തപ്പോഴും ഡിസിയെ കെട്ടുകെട്ടിക്കാന്‍ മുംബൈയ്ക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഡിസി ഇതിനു കണക്കുതീര്‍ത്തു. രണ്ടു പാദങ്ങളിലും അവര്‍ മുംബൈയുടെ കഥ കഴിച്ചിരുന്നു. മുംബൈ പ്ലേഓഫ് പോലും കാണാതെയാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.

3

വരാനിരിക്കുന്ന സീസണില്‍ മുംബൈയും ഡിസിയും തമ്മില്‍ രണ്ടു തവണയാണ് മുഖാമുഖം വരുന്നത്. ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഡിസിക്കെതിരേ മുന്‍തൂക്കം മുംബൈയ്ക്കാണ്. 16 മല്‍സരങ്ങളില്‍ മുംബൈയും 14 കളികളില്‍ ഡിസിയുമാണ് വിജയിച്ചിട്ടുള്ളത്.
ടൂര്‍ണമെന്റിലെ മറ്റു പല ടീമുകള്‍ക്കുമെതിരേ അത്ര മികച്ച റെക്കോര്‍ഡല്ല ഡിസിക്കുള്ളതെങ്കിലും മുംബൈയ്‌ക്കെതിരേ അവര്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. വരാനിരിക്കുന്ന സീസണില്‍ ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, യഷ് ധൂല്‍, റോമന്‍ പവെല്‍ എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് ഡിസി ഇറക്കുന്നത്. ആന്റിച്ച് നോര്‍ക്കിയ, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍, ലുംഗി എന്‍ഗിഡി, അക്ഷര്‍ പട്ടേല്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരങ്ങുന്ന ശക്തമായ ബൗളിങ് ലൈനപ്പും ഡിസിക്കുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സിനു ഭീഷണിയുയര്‍ത്തുന്ന മറ്റൊരു ടീം. പുതിയ ടീമായതിനാല്‍ തന്നെ ഒത്തൊരുമയോടെ ഒരു ഗ്രൂപ്പായി മാറാന്‍ കുറച്ചു സമയം വേണ്ടിവരുമെങ്കിലും ടീമെന്ന നിലയില്‍ അവരുടെ അപ്രവചനീയത എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും.

5

ആഴമേറിയ ബാറ്റിങ് ലൈനപ്പും ശക്തമായ ബൗളിങ് നിരയുമാണ് ലഖ്‌നൗവിന്റേത്. ഇതു വളരെ പോസിറ്റീവായ, അഗ്രസീവ് ക്രിക്കറ്റ് കളിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും. മുംബൈ തീര്‍ച്ചയായും സൂക്ഷിക്കേണ്ട ടീമുകളിലൊന്നാണ് അവരുടേത്.
മുംബൈയുടെ മുന്‍ താരങ്ങളായ ക്വിന്റണ്‍ ഡികോക്ക്, ക്രുനാല്‍ പാണ്ഡ്യ എന്നിവരെക്കൂടാതെ മനീഷ് പാണ്ഡെ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജാസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മാര്‍ക്ക് വുഡ് എന്നിവരും ലഖ്‌നൗ സംഘത്തിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പുതിയ ഐപിഎല്‍ സീസണിലെ കറുത്ത കുതിരകളായ മാറാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ശക്തമായ ടീമിനെയാണ് പുതിയ സീസണില്‍ അവര്‍ ഇറക്കുന്നത്. മെഗാ ലേലത്തില്‍ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ അവര്‍ക്കായിട്ടുണ്ട്.

7

മുംബൈയ്‌ക്കെതിരേ അവസാനമായി കളിച്ച എട്ടു മല്‍സരങ്ങളില്‍ അഞ്ചിലും റോയല്‍സിനായിരുന്നു വിജയം. ഈ കണക്കുകള്‍ തീര്‍ച്ചയായും മുംബൈയെ ആശങ്കയിലാക്കും. 2018ല്‍ കെ ഗൗതമിന്റെ വെടിക്കെട്ട് പ്രകടനവും 2019ല്‍ ജോസ് ബട്‌ലറുടെ ഇന്നിങ്‌സും 2020ല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ തീപ്പൊരി സെഞ്ച്വറിയുമെല്ലാം മുംബൈയെ തോല്‍വിയിലേക്കു തള്ളിയിട്ടിരുന്നു.
മെഗാ ലേലത്തിനു മുമ്പ് മൂന്നു പേരെയായിരുന്നു റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജുവിനെക്കൂടാതെ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍. ലേലത്തില്‍ ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരെയെല്ലാം റോയല്‍സ് വാങ്ങിയിരുന്നു.

Story first published: Saturday, February 26, 2022, 14:13 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+