Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വീണ്ടും വില്ലനായി കോവിഡ്, ഡല്‍ഹി താരം മിച്ചല്‍ മാര്‍ഷിന് സ്ഥിരീകരിച്ചു, ആശങ്ക

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ വീണ്ടും ആശങ്കയായി കോവിഡ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മിച്ചല്‍ മാര്‍ഷിനെ കൂടാതെ ടീം ഡോക്ടര്‍മാരിലൊരാള്‍ക്കും ഒരു സോഷ്യല്‍ മീഡിയ സ്റ്റാഫിനും മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ തന്നെ ഡല്‍ഹി താരത്തിന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഏത് താരമാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴാണ് അത് മിച്ചല്‍ മാര്‍ഷാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്.

1

കോവിഡ് ബാധിച്ചവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ ആദ്യത്തെ ആര്‍ടി പിസി ആര്‍ പരിശോധനയില്‍ മറ്റുള്ള ഡല്‍ഹി താരങ്ങളെല്ലാം നെഗറ്റീവായിരിക്കുകയാണ്. എന്നാല്‍ ഇവര്‍ നിരീക്ഷണത്തില്‍ തുടരും. രണ്ട് പരിശോധനകള്‍ കൂടി നടത്തിയ ശേഷമാവും ഇവരെ മത്സരത്തിനായി അനുവദിക്കുക. ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് മത്സരം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഡല്‍ഹി ക്യാംപിലെ കോവിഡ് ബാധ ആശങ്ക സൃഷ്ടിക്കുന്നത്. പൂനെയിലാണ് ഈ മത്സരം. നിലവില്‍ മുംബൈയിലാണ് ടീമുള്ളത്. മൂന്ന് പരിശോധനക്ക് ശേഷം മാത്രമാവും ടീം പൂനെയിലേക്ക് തിരിക്കുക.

മത്സരം മാറ്റിവെക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ അത് വലിയ തിരിച്ചടിയാവുമെന്നിരിക്കെ കൂടുതല്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രതയിലാണ് സംഘാടകരുള്ളത്. ടീം ഫിസിയോ പാട്രിക് ഫര്‍ഹാട്ടിനെ നേരത്തെ തന്നെ ഐസൊലേറ്റഡ് ചെയ്തിരുന്നു. മിച്ചല്‍ മാര്‍ഷ് ഇതുവരെ ഡല്‍ഹി പ്ലേയിങ് 11ലേക്കെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ താരങ്ങളിലേക്ക് വ്യാപനം ഉണ്ടാവാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് സംഘാടകരുള്ളത്.

1

2021ലെ സീസണില്‍ ഇത്തരമൊരു കോവിഡ് വ്യാപനം ടൂര്‍ണമെന്റിനെ വലിയ രീതിയില്‍ ബാധിച്ചു. നിരവധി താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുകയും രണ്ടാം പാദം യുഎഇയില്‍ നടത്തുകയുമാണുണ്ടായത്. 2020ല്‍ പൂര്‍ണ്ണമായും യുഎഇയിലേക്ക് ടൂര്‍ണമെന്റ് മാറ്റേണ്ടി വന്നിരുന്നു. ഇന്ത്യയിലെ കോവിഡ് സുരക്ഷാ സംവിധാനങ്ങളില്‍ നേരത്തെ തന്നെ പല വിദേശ താരങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഇത്തവണ കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചാല്‍ അത് ടൂര്‍ണമെന്റിനെ പ്രതികൂലമായി ബാധിക്കും.

1

പഞ്ചാബ്-ഡല്‍ഹി മത്സരം മാറ്റിവെക്കേണ്ടി വന്നാല്‍ മത്സരക്രമത്തില്‍ മാറ്റം വരുത്താന്‍ ബിസിസി ഐ നിര്‍ബന്ധിതരാവും. നിലവില്‍ മികച്ച അവസ്ഥയിലല്ല ഡല്‍ഹി. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ ടീം എട്ടാം സ്ഥാനത്താണ്. ഇതിനിടെ കോവിഡ് കൂടുതല്‍ താരങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

Story first published: Monday, April 18, 2022, 19:24 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+