Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തോല്‍ക്കാതിരിക്കാന്‍ ഡല്‍ഹി, പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍, സാധ്യതാ 11, പ്രിവ്യൂ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (11-05-2022) നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. രണ്ട് ടീമും പ്ലേ ഓഫ് പ്രതീക്ഷ സജീവമായിട്ടുള്ളവരായതിനാല്‍ ജയം ഇരു കൂട്ടര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഡല്‍ഹിക്കാണ് കൂടുതല്‍ സമ്മര്‍ദ്ദം. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ആറ് ജയവുമടക്കം 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്. രാജസ്ഥാനോട് തോറ്റാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടിയാവും. രാജസ്ഥാന്‍ 11 മത്സരത്തില്‍ നിന്ന് 7 ജയവും നാല് തോല്‍വിയുമടക്കം 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്ന രാജസ്ഥാന് രണ്ട് ജയം നേടിയാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍. ഡല്‍ഹിയെ തോല്‍പ്പിച്ച് പ്ലേ ഓഫിനോട് ഒരുപടി കൂടി അടുക്കാനാവും സഞ്ജു സാംസണും സംഘവും ലക്ഷ്യം വെക്കുന്നത്. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ ഭാഗ്യം തുണക്കുന്ന ടീമാവും ജയിക്കുക. ഈ സീസണില്‍ നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ജയിച്ചിരുന്നു. 222 എന്ന വമ്പന്‍ സ്‌കോറാണ് രാജസ്ഥാന്‍ അന്ന് അടിച്ചെടുത്തത്. ഈ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ചാവും ഡല്‍ഹിയുടെ വരവ്.

1

രാജസ്ഥാന്‍ മിന്നും ഫോമില്‍

രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നു. നായകന്‍ സഞ്ജു സാംസണ്‍ കരുത്തോടെ മുന്നില്‍ നിന്ന് നയിക്കുന്നു. ജോസ് ബട്‌ലറുടെ ഓപ്പണിങ്ങിലെ സ്ഥിരതയാണ് ഇത്തവണ രാജസ്ഥാന് കരുത്തായത്. 11 മത്സരത്തില്‍ നിന്ന് മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം 618 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതേ ഫോം ബട്‌ലര്‍ തുടര്‍ന്നാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവും. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാള്‍ ഫോമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

എന്നാല്‍ ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം ടീമിന്റെ പ്രതീക്ഷക്കൊത്തുയരുന്നില്ല. ഷിംറോന്‍ ഹെറ്റ്‌മെയര്‍ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഫിനിഷര്‍ റോളില്‍ രാജസ്ഥാന്‍ ആരെ പരിഗണിക്കുമെന്നത് കണ്ടറിയണം. ഹെറ്റ്‌മെയറുടെ അഭാവം സ്‌കോര്‍ബോര്‍ഡിനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ബൗളര്‍മാര്‍ മിന്നും ഫോമില്‍

ബൗളര്‍മാര്‍ മിന്നും ഫോമില്‍

രാജസ്ഥാന്റെ ബൗളിങ് നിര മിന്നും ഫോമിലാണ്. യുസ് വേന്ദ്ര ചഹാലിന്റെ സ്പിന്നാണ് പ്രധാന കരുത്ത്. 11 മത്സരത്തില്‍ നിന്ന് 22 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ചഹാല്‍ തലപ്പത്താണ്. പ്രസിദ്ധ് കൃഷ്ണ 13 വിക്കറ്റും ആര്‍ അശ്വിനും ട്രന്റ് ബോള്‍ട്ടും 9 വിക്കറ്റും കുല്‍ദീപ് സെന്‍ എട്ട് വിക്കറ്റും നേടിയിട്ടുണ്ട്. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ രാജസ്ഥാന്‍ ബൗളിങ് നിര ഡല്‍ഹിയേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നിലാണ്.

ഡല്‍ഹിക്ക് നിര്‍ണ്ണായകം

ഡല്‍ഹിക്ക് നിര്‍ണ്ണായകം

പൃഥ്വി ഷായുടെ അഭാവം ഡല്‍ഹിയുടെ ഓപ്പണിങ്ങിലെ വലിയ തിരിച്ചടിയാകുന്നു. ഡേവിഡ് വാര്‍ണര്‍ ഫോമിലുണ്ടെങ്കിലും മികച്ച പിന്തുണ ലഭിക്കുന്നില്ല. നായകന്‍ റിഷഭ് പന്തിന്റെ ഫോമാണ് പ്രശ്‌നം. റോവ്മാന്‍ പവല്‍ മധ്യനിരയില്‍ വെടിക്കെട്ട് നടത്താനുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഡല്‍ഹിക്ക് സാധിക്കുന്നില്ല. ബൗളിങ് നിരയില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നന്നായി പന്തെറിയുന്നു. ഖലീല്‍ അഹമ്മദിനും ശര്‍ദുല്‍ ഠാക്കൂറിനും സ്ഥിരതയാണ് പ്രശ്‌നം. ആന്‍ റിച്ച് നോക്കിയേക്കും അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. സ്പിന്നര്‍ അക്ഷര്‍ പട്ടേലും വിക്കറ്റ് വീഴ്ത്തുന്നതില്‍ പ്രയാസപ്പെടുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഡല്‍ഹിക്ക് ടീമെന്ന നിലയില്‍ ഉയരാനാവുന്നില്ല എന്നതാണ് വസ്തുത.

സാധ്യതാ 11

സാധ്യതാ 11

രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ദേവ്ദത്ത് പടിക്കല്‍, ജിമ്മി നിഷാം, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് സെന്‍.

ഡല്‍ഹി- ഡേവിഡ് വാര്‍ണര്‍, കെ എസ് ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, റിപാല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോക്കിയേ, ഖലീല്‍ അഹമ്മദ്.

Story first published: Tuesday, May 10, 2022, 15:53 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+