For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ആ ദൗര്‍ബല്യം ഇത്തവണ പരിഹരിച്ചു', ഡല്‍ഹിയുടെ പദ്ധതികളെക്കുറിച്ച് സാബ കരീം

അനുഭവസമ്പന്നായ താരങ്ങളോടൊപ്പം പ്രതിഭാശാലികളായ മികച്ച യുവതാരങ്ങളെയും സ്വന്തമാക്കാന്‍ ഇത്തവണ ഡല്‍ഹിക്കായിട്ടുണ്ട്

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം പൂര്‍ത്തിയാവുമ്പോള്‍ മികച്ച താരനിരയെത്തന്നെയാണ് ഡല്‍ഹി സ്വന്തമാക്കിയിരിക്കുന്നത്. റിഷഭ് പന്ത് നായകനായ ഡല്‍ഹി അക്ഷര്‍ പട്ടേലിനെയും പൃഥ്വി ഷായേയും ആന്‍ റിച്ച് നോക്കിയേയും നിലനിര്‍ത്തി. കഗിസോ റബാഡ, മാര്‍ക്കസ് സ്‌റ്റോയിനിസ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഡല്‍ഹി ഒഴിവാക്കിയവരിലെ പ്രമുഖര്‍. അവസാന സീസണിലും പ്ലേ ഓഫിലേക്കെത്താനായെങ്കിലും കന്നി കിരീടമെന്നത് ഡല്‍ഹിക്ക് ഇനിയും എത്തിപ്പിടിക്കേണ്ടതായുണ്ട്.

ഇത്തവണ ടീമിന്റെ പഴയ ദൗര്‍ബല്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്ന് തന്നെ പറയാം. ബാറ്റിങ് കരുത്തുയര്‍ത്തി സംതുലിതമായ ടീമാണ് ഇത്തവണ ഡല്‍ഹിക്കൊപ്പമുള്ളത്. അനുഭവസമ്പന്നായ താരങ്ങളോടൊപ്പം പ്രതിഭാശാലികളായ മികച്ച യുവതാരങ്ങളെയും സ്വന്തമാക്കാന്‍ ഇത്തവണ ഡല്‍ഹിക്കായിട്ടുണ്ട്. ഇപ്പോഴിതാ ലേലത്തിലെ ഡല്‍ഹിയുടെ പദ്ധതികള്‍ തുറന്ന് കാട്ടിയിരിക്കുകയാണ് സാബ കരീം.

1

'ഇത്തവണ ബാറ്റിങ് നിരയുടെ ശക്തി ഉയര്‍ത്തുകയാണ് പ്രധാനമായും ചെയ്തത്. അവസാന സീസണില്‍ മധ്യനിരയില്‍ ബാറ്റിങ് കരുത്ത് കുറവായിരുന്നു. ഇതിനുള്ള ഉത്തരമാണ് അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ലളിത് യാദവ്, റിപാല്‍ പട്ടേല്‍ എന്നിവര്‍. ഇതില്‍ ലളിതിലും റിപാലിലും വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്' -സാബ കരീം പറഞ്ഞു. 2021ല്‍ ഡല്‍ഹിയുടെ ഭാഗമായിരുന്ന ലളിത് 34 ബാറ്റിങ് ശരാശരിയില്‍ മികച്ച പ്രകടനം നടത്തി. നാല് വിക്കറ്റും അദ്ദേഹം നേടി.

ഇത്തവണ മികച്ച ഓള്‍റൗണ്ടര്‍മാരെ ടീമിലെത്തിക്കാനും ഡല്‍ഹി മാനേജ്‌മെന്റ് ശ്രദ്ധിച്ചിട്ടുണ്ട്. 'ഇത്തവണ മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. റോവ്മാന്‍ പവല്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടവര്‍മാരാണ്. ഞങ്ങള്‍ക്കൊപ്പമുള്ള ഓള്‍റൗണ്ടര്‍മാരുടെ എണ്ണം ടീമിന് കരുത്ത് പകരുന്നതാണ്. ടി20 ഫോര്‍മാറ്റില്‍ 6-7 ബൗളിങ് ഓപ്ഷനുകളുണ്ടെങ്കില്‍ അത്രയും നല്ലത്. ഞങ്ങള്‍ക്ക് ഇത്തവണ അതുണ്ട്.'- സാബ കരീം പറഞ്ഞു.

1

റിക്കി പോണ്ടിങ് എന്ന മികച്ച പരിശീലവകന്റെ സാന്നിധ്യമാണ് ഡല്‍ഹിയുടെ ശക്തി. തന്ത്രശാലിയായ അദ്ദേഹം ടീമിനെ ശരാശരിക്ക് മുകളിലേക്ക് പ്രകടനത്തിലേക്ക് എല്ലാ തവണയും എത്തിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിരീടത്തിലേക്കെത്തിക്കാനായില്ല. ഇത്തവണ വലിയ പ്രതീക്ഷയില്‍ത്തന്നെയാണ് ഡല്‍ഹിയുള്ളത്. ടീമില്‍ നിന്ന് പോയ സൂപ്പര്‍ താരങ്ങള്‍ക്ക് പകരം അതിലും മികച്ച താരങ്ങളെ എത്തിക്കാന്‍ ഇത്തവണ ഡല്‍ഹിക്ക് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്.

ഡല്‍ഹി ഇത്തവണ നടത്തിയതില്‍ എടുത്തു പറയേണ്ട കാര്യം ഡേവിഡ് വാര്‍ണറെ സ്വന്തമാക്കിയതാണ്. ശിഖര്‍ ധവാന് പകരക്കാരനായി ഡല്‍ഹിയുടെ കൃത്യമായ കണ്ടെത്തല്‍ തന്നെയാണ് വാര്‍ണര്‍. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച വാര്‍ണറുടെ സാന്നിധ്യം നായകനായ റിഷഭ് പന്തിന് ക്യാപ്റ്റന്‍സിയില്‍ സഹായകമാവും. മധ്യനിരയില്‍ ഓള്‍റൗണ്ടറായി ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷിനെ എത്തിച്ചതും മികച്ച നീക്കം. മാര്‍ക്കസ് സ്റ്റോയിനിസിന്റെ അഭാവം നികത്താന്‍ മാര്‍ഷിനെക്കൊണ്ട് സാധിക്കും.

1

സ്പിന്‍ നിര അല്‍പ്പം വീക്കാണ്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെ പ്രധാന സ്പിന്നര്‍മാരായി പരിഗണിക്കാനാവും. രണ്ട് പേരുടെയും ഫോം ടീമിന് തലവേദന സൃഷ്ടിച്ചേക്കും. പേസ് നിരയില്‍ കഗിസോ റബാദക്ക് ഉത്തമ പകരക്കാരനില്ലെന്നത് ഇത്തവണ ഡല്‍ഹിയെ പ്രയാസപ്പെടുത്തിയേക്കും. മുസ്തഫിസുര്‍ റഹ്‌മാന്‍ ഡെത്ത് ഓവറില്‍ വലിയ മികവുകാട്ടുന്നവനല്ല.

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം: നിലനിര്‍ത്തിയവര്‍-റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ. ലേലത്തില്‍ വാങ്ങിയവര്‍-ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഷര്‍ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിംഗ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യഷ് ധൂല്‍, പ്രവിന്‍ പവല്‍, റോവ്മാന്‍ പവല്‍ പ്രവീണ്‍ ദുബെ, ലുങ്കിസാനി എന്‍ഗിഡി, ടിം സീഫെര്‍ട്ട്, വിക്കി ഓസ്ത്വാല്‍.

Story first published: Wednesday, February 16, 2022, 14:52 [IST]
Other articles published on Feb 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+