Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡിസി ടീമില്‍ മൂന്നു മാറ്റം വേണം, പിന്നെ പിടിച്ചാല്‍ കിട്ടില്ല!

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റുവും മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഡിസി പ്ലേഓഫിലേക്കു ടിക്കറ്റെടുത്തത്. പക്ഷെ ഈ സീസണില്‍ അത്ര മികച്ച തുടക്കമല്ല ഡിസിക്കു ലഭിച്ചിരിക്കുന്നത്. ആദ്യ കളിയില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിടാനായെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കുകയായിരുന്നു. വ്യാഴാഴ്ച കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിട്ടാണ് ഡിസിയുടെ അടുത്ത മല്‍സരം.

1

ഡിസിയുടെ ചില പോരായ്മകള്‍ ഗുജറാത്തുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ തുറന്നു കാണിക്കപ്പെട്ടിരുന്നു. ഇവയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും കോച്ച് റിക്കി പോണ്ടിങ് അടുത്ത കളിയില്‍ ടീമിനെയൊരുക്കുക. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഡിസി ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

മന്‍ദീപിനു പകരം സര്‍ഫറാസ്

മന്‍ദീപിനു പകരം സര്‍ഫറാസ്

മന്‍ദീപ് സിങിനു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ഒരു ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പകരം മികച്ച ഫോമിലുള്ള യുവതാരം സര്‍ഫറാസ് ഖാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയിങ് ഇലവനിലേക്കു വരേണ്ടതുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകൡ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സര്‍ഫറാസ് ഇപ്പോഴും മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വ്യത്യസ്താമായ പല ഷോട്ടുകളും സര്‍ഫറാസിന്റെ പക്കലുണ്ട്. അതുകൊണ്ടു തന്നെ എതിര്‍ ടീമിന്റെ കണക്കുകൂട്ടലുകള്‍ തകര്‍ക്കാന്‍ താരത്തിനു സാധിക്കും. മാത്രമല്ല പ്രായവും അനുകൂല ഘടകമായതിനാല്‍ റിഷഭ് പന്തിനെപ്പോലെ ഭാവിയിലേക്കു വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരം കൂടിയാണ് സര്‍ഫറാസ്.

പവെലിനെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യണം

പവെലിനെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യണം

വെസ്റ്റ് ഇന്‍ഡീസിന്റെ അപകടകാരിയായ ബാറ്റര്‍ റോമന്‍ പവെലിനെ ബാറ്റിങില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യേണ്ടത് പ്രധാനമാണ്. ഈ സീസണിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും താരത്തിനു വേണ്ടത്ര സ്‌ട്രൈക്ക് ലഭിച്ചിരുന്നില്ല. ഈ കുറവ് നികത്തണമെങ്കില്‍ പവെല്‍ നേരത്തേ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വരണം. ആറാം നമ്പറിലായിരുന്നു അദ്ദേഹത്തെ ഡിസി കഴിഞ്ഞ മല്‍സരങ്ങളില്‍ ഇറക്കിയത്.
പക്ഷെ ഈ പൊസിഷനില്‍ നിന്നും മാറ്റി ടോപ്പ് ഫോറിലേക്കു വന്നാല്‍ പവെല്‍ കൂടുതല്‍ അപടകാരിയായി മാറും. സ്വതസിദ്ധമായ, നിര്‍ഭയമായ ശൈലിയില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ഡിസി ഒരുക്കി കൊടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പവെലില്‍ നിന്നും പ്രതീക്ഷിക്കുന്ന ഫലം ഡിസിക്കു ലഭിക്കുകയുള്ളൂ.

റിഷഭ് പന്ത് മൂന്നാം നമ്പറില്‍ കളിക്കണം

റിഷഭ് പന്ത് മൂന്നാം നമ്പറില്‍ കളിക്കണം

ക്യാപ്റ്റന്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മൂന്നാം നമ്പറിലേക്കു സ്വയം പ്രൊമോട്ട് ചെയ്യണം. കഴിഞ്ഞ മല്‍സരങ്ങളില്‍ മന്‍ദീപ് മൂന്നാമനായും റിഷഭ് നാലാമനായുമാണ് കളിച്ചത്. ഈ ലൈനപ്പില്‍ മാറ്റം വരുത്തി റിഷഭ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ അതു ഡിസിക്കു മുതല്‍ക്കൂട്ടാവും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഡിസിക്കു പവര്‍പ്ലേയില്‍ നേരത്തേ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

5

സമീപകാലത്തു വളരെ പക്വതയോടെയുള്ള ഇന്നിങ്‌സുകള്‍ റിഷഭില്‍ നിന്നും നമ്മള്‍ കണ്ടിരുന്നു. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്വം കൂടിയുള്ളതിനാല്‍ മൂന്നാം നമ്പറില്‍ കൂടുതല്‍ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിയും. മൂന്നാമനായി ബാറ്റ് ചെയ്താല്‍ റിഷഭിനു ഗെയിമില്‍ കൂടുതല്‍ നിയന്ത്രണവുമുണ്ടാവും. പ്രത്യേകിച്ചും റണ്‍ചേസിലായിരിക്കും ഡിസിക്കു ഇതു ഏറ്റവുമധികം ഗുണം ചെയ്യുക. അഗ്രസീവായും ഒപ്പം ബാറ്റിങ് തകര്‍ച്ച നേരിടുന്ന സന്ദര്‍ഭങ്ങളില്‍ ആങ്കറുടെ ഇന്നിങ്‌സിലൂടെയും തിളങ്ങാന്‍ റിഷഭിനു സാധിക്കും.

Story first published: Monday, April 4, 2022, 14:18 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+