Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'അഞ്ചു കോടിയെങ്കിലും ഞാനെത്തിക്കും'- താരങ്ങളുടെ വില കൂട്ടാന്‍ ഡിസി ഉടമയുടെ തന്ത്രം പുറത്ത്!

രണ്ടു ദിവസം നീണ്ട ഐപിഎല്ലിന്റെ മെഗാ താരലേലം അവസാനിച്ചു കഴിഞ്ഞു. 600ന് മുകളില്‍ കളിക്കാര്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇവരില്‍ 200ഓളം പേര്‍ക്കു മാത്രമേ പത്തു ഫ്രാഞ്ചൈസികളിലുമായി ഇടം പിടിക്കാനായുള്ളൂ. മുന്‍ ലേലങ്ങള്‍ വിദേശ താരങ്ങള്‍ക്കായിരുന്നു ഏറ്റവുമധികം ഡിമാന്റ് കണ്ടിരുന്നതെങ്കില്‍ ഇത്തവണ ട്രെന്റ് മാറിയിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്കും വലിയ ഡിമാന്റാണുണ്ടായത്.

1

ലേലത്തില്‍ വ്യത്യസ്തമായ തന്ത്രങ്ങളാണ് ഫ്രാഞ്ചൈസികള്‍ പയറ്റിയതെന്നു കാണാം. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ കൃത്യമായ പ്ലാനിങോടെയാണ് ലേലത്തില്‍ വന്നത്.കൈവിട്ട പ്രമുഖ താരങ്ങളെ തിരിച്ചെത്തിക്കുന്നതിനാണ് ഇവര്‍ മുന്‍തൂക്കം നല്‍കിയത്. സിഎസ്‌കെയാണ് ഇതില്‍ മുംബൈയേക്കള്‍ വിജയിച്ചത്. ലേലത്തിന്റെ

2

അവസാന ഘട്ടത്തില്‍ മറ്റു ടീമുകളുടെ പഴ്‌സില്‍ പണം തീരാറായപ്പോള്‍ സിഎസ്‌കെയും മുംബൈയും ലേലത്തില്‍ 'ചാടിവീഴുകയും' ഒരുപാട് താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു. മറ്റുള്ള എട്ടു ഫ്രാഞ്ചൈസികളും ആദ്യദിനം തന്നെ പരമാവധി തുക ചെലവഴിക്കാന്‍ മല്‍സരിച്ചോള്‍ മുംബൈയും സിഎസ്‌കെയും വളരെ സൂക്ഷിച്ചാണ് പണം ചെലവിട്ടത്. ഒരു പരിധി വിട്ട് ആര്‍ക്കു വേണ്ടിയും അവര്‍ ശ്രമിച്ചതുമില്ല.

3

അതിനിടെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി ഉടമയുടെ കൗശലത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഉടമയായ കിരണ്‍ കുമാര്‍ ഗ്രാന്ധിയെക്കുറിച്ചാണിത്. ലേലത്തില്‍ മിക്ക താരങ്ങള്‍ക്കു വേണ്ടിയും പാഡ്ല്‍ ഉയര്‍ത്തിയ അദ്ദേഹം കളിക്കാരുടെ വില മനപ്പൂര്‍വ്വം ഉയര്‍ത്തിയതായും കുറഞ്ഞ തുകയ്ക്ക് ആരെയും വാങ്ങാന്‍ ഫ്രാഞ്ചൈസികളെ അനുവദിച്ചില്ലെന്നുമാണ് ക്രിക്കറ്റ് പ്രേമികളുടെ കണ്ടെത്തല്‍.

4

ഇതു ഒരുപക്ഷെ ചിലപ്പോള്‍ വെറുമൊരു അനുമാനം മാത്രമാണെന്നു ഒരാള്‍ക്കു പറയാം. പക്ഷെ അതല്ല യാഥാര്‍ഥ്യം. ഇതിന്റെ തെളിവ് സഹിതമാണ് ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായിട്ടുള്ള ഖലീല്‍ അഹമ്മദിന്റെ ലേലം നടക്കവെ കിരണ്‍ കുമാറിന്റെ 'കള്ളത്തരം' മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും ഡിസിയുമാണ് താരത്തിനായി പോരടിച്ചത്. പക്ഷെ ഡിസി തമാശയ്ക്കു വേണ്ടി ലേലം വിളിക്കുന്നതു പോലൊയാണ് കാണപ്പെട്ടത്.

5

ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ പങ്കുവച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ഖലീലിനായി ലേലം മുറുകവെ ഡിസി ഉടമ കിരണ്‍ കുമാര്‍ തനിക്കരികില്‍ ഇരിക്കുന്നവരോട് എന്തോ പറയുന്നതാണ് വീഡിയോയിലുള്ളത്. എന്തായിരിക്കാം അദ്ദേഹം സംസാരിച്ചതെന്നു വ്യക്തമല്ല. എന്നാല്‍ ചുണ്ടിന്റെ ചലനം മനസ്സിലാക്കി അതു വായിച്ചെടുക്കുകയാണെങ്കില്‍ ഞാന്‍ അഞ്ചു കോടി വരെ എങ്ങനെയെങ്കിമെത്തിക്കുമെന്നാവാ പറഞ്ഞതെന്നാണ് പലരുടെയും കണ്ടെത്താല്‍. അതായത് അഞ്ചു കോടി വരെ ഖലീലിന്റെ വില ഉയര്‍ത്തിയ ശേഷം പിന്‍മാറുകയാണ് തന്ത്രമെന്നാണ് അദ്ദേഹം ഉദ്ധേശിച്ചതെന്നു മനസ്സിലാക്കാം.

6

ഇതു തന്നെയാണോ കിരണ്‍ കുമാര്‍ തനിക്കൊപ്പമുള്ളവരോടു പറഞ്ഞതെന്നു പക്ഷെ ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ല. വെറുമൊരു ഊഹം മാത്രമായി മാത്രമേ ഇതിനെയെടുക്കാന്‍ കഴിയൂ. എന്തു തന്നെയാണെങ്കിലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിട്ടുണ്ട്.

ഖലീല്‍ അഹമ്മദിന്റെ കാര്യത്തില്‍ ഇതാണ് കിരണ്‍ കുമാര്‍ പറഞ്ഞതെങ്കില്‍ അദ്ദേഹത്തിന്റെ തന്ത്രം പാളിയെന്നു നമുക്ക് മനസ്സിലാക്കാം. കാരണം മുംബൈ ഒരു ഘട്ടത്തില്‍ വച്ച് പിന്‍മാറിയതോടെ 5.25 കോടി രൂപയ്ക്കു ഖലീലിനെ ഡല്‍ഹിക്കു വാങ്ങേണ്ടി വന്നിരുന്നു. അതേസമയം,ലേലത്തില്‍ മോശമല്ലാത്ത പ്രകടനം തന്നെയായിരുന്നു ഡിസിയുടേത്. ഒരുപിടി മികച്ച കളിക്കാരെ ടീമിലേക്കു കൊണ്ടു വരാന്‍ അവര്‍ക്കായിട്ടുണ്ട്.

Story first published: Monday, February 14, 2022, 13:03 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+