Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഷെയ്ന്‍ വാട്‌സണ്‍ തിരിച്ചെത്തുന്നു, പുതിയ റോള്‍, ഡല്‍ഹിയെ എല്ലാവരും കരുതിക്കോളൂ

1

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിനായുള്ള തയ്യാറെടുപ്പുകളിലായാണ് ടീമുകള്‍. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റിലേക്കെത്തുന്നതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാണ് പുതിയതായി എത്തുന്നത്. ഓരോ ടീമുകളും പുതിയ പദ്ധതികളുമായി കപ്പിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്.

റിക്കി പോണ്ടിങ് പരിശീലകനായ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനെ സഹ പരിശീലകനാക്കാനൊരുങ്ങുകയാണെന്നാണ് വിവരം. ക്രിക്ക് ബസ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ പ്രവീണ്‍ ആംറെ, മുഹമ്മദ് കൈഫ്, അജയ് രാത്ര എന്നിവരെല്ലാം ഡല്‍ഹിയുടെ പരിശീലകസംഘത്തിലുണ്ട്. ഇവരോടൊപ്പമാണ് വാട്‌സന്‍ എത്തിച്ചേരുന്നത്. വാട്‌സണ്‍ എത്തുന്നത് ഡല്‍ഹിയുടെ കരുത്തുയര്‍ത്തുമെന്നുറപ്പാണ്.

1

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ ഡല്‍ഹിയുടെ സഹ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഡല്‍ഹിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വാട്‌സന്‍ മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ചിട്ടുള്ള പേസ് ഓള്‍റൗണ്ടറാണ്. ഐപിഎല്ലിലും മികച്ച റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാനാവും. 145 ഐപിഎല്ലില്‍ നിന്ന് 3874 റണ്‍സാണ് വാട്‌സന്റെ പേരിലുള്ളത്. നാല് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 92 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

1

രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, സിഎസ്‌കെ ടീമുകളുടെ ഭാഗമായിട്ടുള്ള വാട്‌സണ്‍ സിഎസ്‌കെയിലൂടെയാണ് വിരമിച്ചത്. 40കാരനായ താരം രണ്ട് തവണ ഐപിഎല്‍ കിരീടവും നേടി. 2008ല്‍ രാജസ്ഥാനൊപ്പവും 2018ല്‍ സിഎസ്‌കെയ്‌ക്കൊപ്പവുമാണ് വാട്‌സന്റെ ഈ നേട്ടം. 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയപ്പോള്‍ 15 മത്സരത്തില്‍ നിന്ന് 17 വിക്കറ്റും 472 റണ്‍സും നേടി പരമ്പരയിലെ താരമായത് വാട്‌സനായിരുന്നു. 2020ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

റിക്കി പോണ്ടിങ്ങിനൊപ്പം വാട്‌സണും പരിശീലക സംഘത്തിലേക്കെത്തുന്നത് ഡല്‍ഹിയുടെ കരുത്ത് ഇരട്ടിപ്പിക്കുമെന്നുറപ്പാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ വാട്‌സണിന്റെ വിലയേറിയ ഉപദേശങ്ങള്‍ ടീമിന് കരുത്താകുമെന്ന കാര്യം ഉറപ്പാണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിക്കൊപ്പം ഇത്തവണ തകര്‍പ്പന്‍ താരനിരയാണുള്ളത്. എടുത്തുപറയേണ്ടത് ഡേവിഡ് വാര്‍ണറെ ഇത്തവണ ടീമിലെത്തിച്ചു എന്നതാണ്. വാര്‍ണര്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത് ഡല്‍ഹിയിലൂടെയായിരുന്നു. ഇത്തവണ വീണ്ടും അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ ഡല്‍ഹിക്കായിരുന്നു. പൃഥ്വി ഷാ, മന്ദീപ് സിങ്, റോവ്മാന്‍ പവല്‍, ടിം സീഫെര്‍ട്ട്, സര്‍ഫറാസ് ഖാന്‍, യാഷ് ധൂല്‍ എന്നിവരെല്ലാം ഇത്തവണ ഡല്‍ഹിയുടെ ഭാഗമായിട്ടുണ്ട്.

1

ഇതുവരെ കിരീടം നേടാനാവാത്ത ഡല്‍ഹി ഇത്തവണ വലിയ പ്രതീക്ഷയിലാണിറങ്ങുന്നത്. ശ്രേയസ് അയ്യര്‍, കഗിസോ റബാഡ എന്നിവരാണ് ടീം ഒഴിവാക്കിയ പ്രധാന താരങ്ങള്‍. ഡല്‍ഹിയുടെ ബൗളിങ് നിരയും ഇത്തവണ മികച്ചതാണ്. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് വലിയ തലവേദന ഉയര്‍ത്താന്‍ ഡല്‍ഹിക്ക് സാധിക്കുമെന്നുറപ്പാണ്. അവസാന സീസണിലും പ്ലേ ഓഫില്‍ കടന്ന ഡല്‍ഹി ഇത്തവണ അത്ഭുതം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

1

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം: നിലനിര്‍ത്തിയവര്‍-റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ. ലേലത്തില്‍ വാങ്ങിയവര്‍-ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഷര്‍ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിംഗ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യഷ് ധൂല്‍, പ്രവിന്‍ പവല്‍, റോവ്മാന്‍ പവല്‍ പ്രവീണ്‍ ദുബെ, ലുങ്കിസാനി എന്‍ഗിഡി, ടിം സീഫെര്‍ട്ട്, വിക്കി ഓസ്ത്വാല്‍.

Story first published: Wednesday, February 23, 2022, 15:19 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+