IPL 2022: ഡിസിയുടെ ബാറ്റിങ് സൂപ്പര്‍, പക്ഷെ ബൗളിങ്? - രണ്ടു പേരെ മിസ്സ് ചെയ്യും
ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി ഏറ്റവും അപകടകാരികളായി ടീമുകളിലൊന്നായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാറിയിരുന്നു. പക്ഷെ പുതിയ സീസണില്‍ ഡിസിക്കു ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമോ? മെഗാ ലേലത്തിനു മുമ്പ് വന്‍ അഴിച്ചുപണി നടന്നതോടെ ഡിസിയും ഉടച്ചു വാര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിലുണ്ടായിരുന്ന നാലു പേര്‍ മാത്രമേ പുതിയ സീസണിലും ഡിസിക്കൊപ്പമുള്ളൂ.
ഇവരെയെല്ലാം തന്നെ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയതുമാണ്. ക്യാപ്റ്റന്‍ റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ എന്നിവരായിരുന്നു ഈ നാലു പേര്‍. ലേലത്തില്‍ പക്ഷെ പഴയ ഒരാളെപ്പോലും ഡിസിക്കു തിരികെ കൊണ്ടുവരാനായില്ല. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആവേശ് ഖാന്‍ എന്നിവര്‍ക്കു വേണ്ടിയെല്ലാം ഡിസി ശ്രമിച്ചെങ്കിലും എല്ലാവരെയും ലേലത്തില്‍ കൈവിടേണ്ടി വന്നു.

നാലു താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ തന്നെ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പഴ്‌സില്‍ പണവും അധികമില്ലായിരുന്നു. 47.5 കോടി രൂപയാണ് ലേലത്തില്‍ അവരുടെ പക്കലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരു പരിധി വിട്ട് ആരെയും ലേലത്തില്‍ വാങ്ങാന്‍ അവര്‍ക്കു സാധിക്കില്ലായിരുന്നു.
മുന്‍ താരങ്ങളെ തിരികെ കൊണ്ടുവരാനുള്ള നീക്കം പാളിയതോടെ ഡിസി പ്ലാന്‍ ബിയിലേക്കു മാറി. പുതിയ കളിക്കാരെ ടീമിലേക്കു കൊണ്ടുവരികയെന്നതായിരുന്നു ഇത്. ഭാവി പ്രതീക്ഷയുള്ള യുവതാരങ്ങള്‍ക്കു പകരം പരിചയസമ്പത്തുള്ളവര്‍ക്കാണ് ഡിസി ലേലത്തില്‍ മുന്‍തൂക്കം നല്‍കിയത്.

ഐപിഎല്ലിലെ ഇതിഹാസ താരങ്ങളിലൊരാളായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറെയാണ് ഡിസി ലേലത്തില്‍ ആദ്യം സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പം ഫ്‌ളോപ്പായെങ്കിലും അതിനു ശേഷം ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ചാംപ്യന്‍മാരാക്കി വാര്‍ണര്‍ വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. വാര്‍ണറെക്കൂടാതെ ഓസീസ് ടീമിലെ മറ്റൊരു നിര്‍ണായക താരവും ഓള്‍റൗണ്ടറുമായ മിച്ചെല്‍ മാര്‍ഷിനെയും ലേലത്തില്‍ ഡിസി കൈക്കലാക്കി. ഇരുവര്‍ക്കുമായി 12.75 കോടിയാണ് ഡിസിക്കു ചെലവായത്.

ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനായാണ് ഡിസിക്കു ഏറ്റവുമധികം പണമിറക്കേണ്ടി വന്നത്. 10.75 കോടിയാണ് ശര്‍ദ്ദുലിനായി ഡിസി മുടക്കിയത്. കൂടാതെ ബംഗ്ലാദേശ് സ്പീഡ് സ്റ്റാര്‍ മുസ്തഫിസുര്‍ റഹ്മാന്‍ (രണ്ട് കോടി), കെഎസ് ഭരത് (2 കോടി), കുല്‍ദീപ് യാദവ് (2 കോടി) എന്നിവരെയും അധികം കൈപൊള്ളാതെ ഡിസി വാങ്ങി.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്‌ക്വാഡ്
വിദേശ ബാറ്റര്‍മാര്‍: ഡേവിഡ് വാര്‍ണര്‍, റോവ്മാന്‍ പവല്‍.
ഇന്ത്യന്‍ ബാറ്റര്‍മാര്‍: പൃഥ്വി ഷാ, മന്‍ദീപ് സിംഗ്, സര്‍ഫറാസ് ഖാന്‍, യഷ് ധൂല്‍, അശ്വിന്‍ ഹെബ്ബാര്‍, റിപാല്‍ പട്ടേല്‍.
വിദേശ വിക്കറ്റ് കീപ്പര്‍മാര്‍: ടിം സീഫെര്‍ട്ട്
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍: റിഷഭ് പന്ത്, കെ എസ് ഭരത്.
വിദേശ ഓള്‍റൗണ്ടര്‍മാര്‍: മിച്ചെല്‍ മാര്‍ഷ്.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാര്‍: അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ടാക്കൂര്‍, ലളിത് യാദവ്.
വിദേശ ഫാസ്റ്റ് ബൗളര്‍മാര്‍: ആന്റിച്ച് നോര്‍ക്കിയ, ലുങ്കി എന്‍ഗിഡി, മുസ്തഫിസുര്‍ റഹ്മാന്‍.
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍: ചേതന്‍ സക്കാരിയ, ഖലീല്‍ അഹമ്മദ്, കമലേഷ് നാഗര്‍കോട്ടി.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍: കുല്‍ദീപ് യാദവ്, വിക്കി ഓസ്ത്വാല്‍, പ്രവീണ്‍ ദുബെ.

പ്ലസ് പോയിന്റ്
പൃഥ്വി ഷായുടെ ഓപ്പണിങ് പങ്കാളിയായി ഡേവിഡ് വാര്‍ണര്‍ വന്നതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തകര്‍പ്പന്‍ തുടക്കം ലഭിക്കുമെന്നുറപ്പായിരിക്കുകയാണ്. മൂന്നാം നമ്പറില്‍ മിച്ചെല്‍ മാര്‍ഷായിരിക്കും എത്തുന്നത്. നാലാമനായി ക്യാപ്റ്റന്‍ റിഷഭ് പന്തുമെത്തും. ഇതോടെ ഡിസിയുടെ ടോപ്പ് ഫോര്‍ എതിരാളികള്‍ക്കു ഭീഷണിയാവുമെന്നുറപ്പാണ്. റിഷഭിനു ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പറുടെയും ഫിനിഷറുടെയും റോളെല്ലാം ഏറ്റെടുക്കേണ്ടിവരും.
പേസ് ബൗളിങില്‍ മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ഡിസിക്കു മുതല്‍ക്കൂട്ടാണ്. ശര്‍ദ്ദുല്‍ ടാക്കൂരിനൊപ്പം ചേതന്‍ സക്കാരിയ, ഖലീല്‍ അഹമ്മദ്, കമലേഷ് നാഗര്‍കോട്ടി എന്നിവരും ഡിസി നിരയിലുണ്ട്.

വീക്ക്‌നെസുകള്‍
കഴിഞ്ഞ സീസണ്‍ വരെ ബൗളിങില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുറുപ്പുചീട്ടായിരുന്ന കാഗിസോ റബാഡയുടെ റോളില്‍ ആരെന്നതാണ് പ്രധാന തലവേദന. റബാഡയുടെ അഭാവം നികത്തുകയെന്നത് ഡിസിയെ സംബന്ധ്ിച്ചു വെല്ലുവിളിതന്നെയാവും.

സ്പിന്‍ ബൗളിങാണ് ഡിസിയുടെ മറ്റൊരു ദൗര്‍ബല്യം. നേരത്തേ ആര്‍ അശ്വിനും അമിത് മിശ്രയുമടങ്ങുന്ന ശക്തമായ സ്പിന്‍ നിരയായിരുന്നു ഡിസിയുടേത്. ഇത്തവണ കുല്‍ദീപ് യാദവിനെ ഡിസി കൊണ്ടു വന്നിട്ടുണ്ടെങ്കിലും താരത്തിന്റെ ഫോം ചോദ്യ ചിഹ്നമാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഡിസിക്കൊപ്പം കുല്‍ദീപിന് തന്റെ കരിയറില്‍ ടേണിങ് പോയിന്റുണ്ടാക്കാനായാല്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനും ഗുണം ചെയ്യുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications