For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റോയല്‍സ് പ്ലേഓഫിലെത്തും, നാലാമനാര്? ഡിസി ഫേവറിറ്റുകള്‍, ആര്‍സിബി പുറത്തേക്ക്!

രണ്ടു ടീമുകളാണ് ഇതിനകം പ്ലേഓഫിലെത്തിയത്

ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. ഈ സീസണില്‍ അരങ്ങേറിയ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേഓഫിലെത്തിയ രണ്ടു ടീമുകള്‍. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടൈറ്റന്‍സ് ഒന്നാംസ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു. പ്ലേഓഫിലേക്കു ഇനി ശേഷിക്കുന്നത് രണ്ടു ടിക്കറ്റുകള്‍ മാത്രമാണ്. ഇതിനായി മല്‍സരരംഗത്തുള്ളതാവട്ടെ മൂന്നു ടീമുകളുമാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫ് മോഹിച്ച് രംഗത്തുള്ളത്.

1

നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, രണ്ടു തവണ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഇതിനകം പ്ലേഓഫിലെത്താതെ പുറത്തായ ടീമുകള്‍. പ്ലേഓഫ് പോരിനായി രംഗത്തുള്ള ടീമുകളുടെ സാധ്യതകളറിയാം.

 രാജസ്ഥാന്‍ റോയല്‍സ് (13 മല്‍സരം, 16 പോയിന്റ്)

രാജസ്ഥാന്‍ റോയല്‍സ് (13 മല്‍സരം, 16 പോയിന്റ്)

പ്ലേഓഫ് ബെര്‍ത്തിനായി മല്‍സരംഗത്തുള്ള മൂന്നു ടീമുകളില്‍ ഏറ്റവുമധികം സാധ്യതയുള്ളത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനാണ്. 13 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ലീഗില്‍ മുന്നാംസ്ഥാനത്താണ് റോയല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ നേടിയ 24 റണ്‍സ് വിജയമാണ് റോയല്‍സിനെ പ്ലേഓഫിനെ തൊട്ടരികിലെത്തിച്ചത്.

3

+0.304 നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫില്‍ സ്ഥാനമുറപ്പാക്കി കഴിഞ്ഞു. അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റും ഇതു തന്നെയാണ്. വെള്ളിയാഴ്ച എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ ജയിച്ചാല്‍ റോയല്‍സ് പ്ലേഓഫില്‍ കടക്കും.
എന്നാല്‍ ഈ മല്‍സരത്തില്‍ റോയല്‍സ് തോല്‍ക്കുകയാണെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരുടെ മല്‍സരം കഴിയുന്നതു വരെ കാത്തിരിക്കേണ്ടിവരും.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (13 മല്‍സരം, 14 പോയിന്റ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (13 മല്‍സരം, 14 പോയിന്റ്)

റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുറത്താവലിന്റെ വക്കില്‍ നിന്നായിരുന്നു ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവന്നത്. നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റോടെ ലീഗില്‍ നാലാംസ്ഥാനത്താണ് ഡിസി. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങള്‍ വിജയിച്ച ഡിസി അവസാന കളിയില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത് 17 റണ്‍സിനായിരുന്നു.

5

ശനിയാഴ്ച മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ഡിസിയുടെ അവസാന മല്‍സരം. ഈ കളിയില്‍ ജയിച്ചാല്‍ ഡല്‍ഹി പ്ലേഓഫിലേക്കു മുന്നേറും. അവസാന കളിയില്‍ മുംബൈയോടു തോറ്റാലും ഡിസിക്കു പ്ലേഓഫ് സാധ്യതയുണ്ട്. ഗുജറാത്ത് ടൈറ്റന്‍ന്‍സിനോടു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുകയാണെങ്കില്‍ മികച്ച നെറ്റ്‌റേറ്റില്‍ നാലാംസ്ഥാനക്കാരായി ഡിസി പ്ലേഓഫില്‍ കടക്കും.

 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (13 മല്‍സരം, 14 പോയിന്റ്)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (13 മല്‍സരം, 14 പോയിന്റ്)

പ്ലേഓഫ് സാധ്യത ഏറ്റവും ദുഷ്‌കരമായ ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുള്ള അവര്‍ അഞ്ചാംസ്ഥാനത്താണ്. അവസാന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു വഴങ്ങിയ 54 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ആര്‍സിബിയുടെ സാധ്യതകള്‍ തുലാസിലാക്കിയത്. ഈ പരാജയത്തോടെ ആര്‍സിബി അഞ്ചാംസ്ഥാനത്തേക്കു വീഴുകയും ഡിസി നാലാംസ്ഥാനത്തേക്കുയരുകയുമായിരുന്നു. നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്കു തിരിച്ചടിയായത്.

7

പ്ലേഓഫില്‍ കടക്കണമെങ്കില്‍ അവസാന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബിക്കു തോല്‍പ്പിച്ചേ തീരൂ. അതുകൊണ്ടു മാത്രം പ്ലേഓഫ് ഉറപ്പുമില്ല. മുംബൈ ഇന്ത്യന്‍സിനോടു ഡിസി തോല്‍ക്കുകയും വേണം. അങ്ങനെ വന്നാല്‍ 16 പോയിന്റോടെ ആര്‍സിബി നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യും. എന്നാല്‍ ജിടിക്കെതിരേ ആര്‍സിബി ജയിക്കുകയും മറുഭാഗത്തു മുംബൈയ്‌ക്കെതിരേ ഡിസി ജയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ ദുഷ്‌കരമാവും. അപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ഡിസി പ്ലേഓഫിലെത്തും.

Story first published: Thursday, May 19, 2022, 13:01 [IST]
Other articles published on May 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+