Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലളിതും അക്ഷറും മിന്നി, മുംബൈയെ നാല് വിക്കറ്റിന് നാണംകെടുത്തി ഡല്‍ഹി

1

മുംബൈ: കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആവേശകരമായ തിരിച്ചുവരവ് നടത്തിയ ഡല്‍ഹി നാല് വിക്കറ്റിനാണ് ചാമ്പ്യന്‍ നിരയായ മുംബൈയെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയപ്പോള്‍ 10 പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് ശേഷിക്കെ ഡല്‍ഹി വിജയം പിടിച്ചെടുക്കുകയായിരുന്നു. ലളിത് യാദവ് ( 38 പന്തില്‍ 48*), അക്ഷര്‍ പട്ടേല്‍ (17 പന്തില്‍ 38*) കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. 2021ന് ശേഷം കളിച്ച ഒരു മത്സരത്തില്‍ പോലും മുംബൈക്ക് വിജയം നേടാനായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. 2013 മുതല്‍ ഇതുവരെ കളിച്ച എല്ലാ സീസണിലെയും ആദ്യ മത്സരം മുംബൈ തോല്‍ക്കുകയും ചെയ്തു.

1

മുംബൈക്ക് ഓപ്പണര്‍ ഇഷാന്‍ കിഷന്റെ (81*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായിച്ചത്. രോഹിത് ശര്‍മയും (41) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. മുംബൈയുടെ ബൗളിങ് നിര തീര്‍ത്തും പരാജയപ്പെട്ടു. ജസ്പ്രീത് ബുംറ 3.2 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഡാനിയല്‍ സാംസ് നാല് ഓവറില്‍ വഴങ്ങിയത് 57 റണ്‍സാണ്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈ ഇന്ത്യന്‍സിന് ഗംഭീര തുടക്കമാണ് ഓപ്പണിങ്ങില്‍ ലഭിച്ചത്. രോഹിത് ശര്‍മയും (41) ഇഷാന്‍ കിഷനും (81* ) ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്. ശര്‍ദുല്‍ ഠാക്കൂറെറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ സിക്സും ഫോറു പറത്തി വരവറിയിച്ച രോഹിത് 32 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമാണ് നേടിയത്. കുല്‍ദീപ് യാദവിനെ വലിയ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് മടങ്ങിയത്.

1

മൂന്നാം നമ്പറിലെത്തിയ അന്‍മോല്‍പ്രീത് സിങ്ങിന് (9 പന്തില്‍ 8) കാര്യമായൊന്നും ചെയ്യാനായില്ല. അല്‍പ്പനേരം ക്രീസില്‍ നിന്നെങ്കിലും വലിയൊരു ഇന്നിങ്സ് കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടു. കുല്‍ദീപ് യാദവാണ് അന്‍മോല്‍പ്രീത് സിങ്ങിനെയും പുറത്താക്കിയത്. നാലാം നമ്പറില്‍ സൂര്യകുമാറിന്റെ പകരക്കാരനായെത്തിയ തിലക് വര്‍മ (15 പന്തില്‍ 22) പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇടം കൈയനായ താരം മൂന്ന് ബൗണ്ടറികള്‍ നേടി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ചാണ് തിലക് വര്‍മ പുറത്തായത്.

1

കറെന്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തി. ആറ് പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡ് നേടിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ടിം സീഫെര്‍ട്ടിന്റെ ഗംഭീര ക്യാച്ചിലാണ് പൊള്ളാര്‍ഡ് മടങ്ങിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ഹര്‍ദിക് പാണ്ഡ്യക്ക് പകരം ഇത്തവണ മുംബൈ പരിഗണിച്ചത് ടിം ഡേവിഡിനെയായിരുന്നു. എന്നാല്‍ ക്ലിക്കായില്ല. എട്ട് പന്തില്‍ ഒരു സിക്സടക്കം 12 റണ്‍സെടുത്ത ഡേവിഡിനെ ഖലീല്‍ അഹമ്മദാണ് പുറത്താക്കിയത്.

ഒരുവശത്ത് നിലയുറപ്പിച്ച് കളിച്ച ഇഷാന്‍ കിഷനാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഓപ്പണറായി ഇറങ്ങി അവസാനം വരൈ പിടിച്ചുനിന്ന ഇഷാന്‍ 48 പന്തില്‍ 11 ഫോറും രണ്ട് സിക്സും പറത്തി. മികച്ച പിന്തുണ മധ്യനിരയില്‍ നിന്ന് ലഭിച്ചിരുന്നെങ്കില്‍ കന്നി സെഞ്ച്വറി കുറിക്കാന്‍ ചിലപ്പോള്‍ ഇഷാന് സാധിക്കുമായിരുന്നു. ഡാനിയല്‍ സാംസ് രണ്ട് പന്തില്‍ ഏഴ് റണ്‍സും നേടി പുറത്താവാതെ നിന്നു.

1

മറുപടിക്കിറങ്ങിയ ഡല്‍ഹി ആക്രമിച്ച് തന്നെ തുടങ്ങി. മൂന്ന് ഓവറിനുള്ളില്‍ 30 റണ്‍സ് പിന്നിട്ടതോടെ രോഹിത് ശര്‍മ നിര്‍ണ്ണായക നീക്കം നടത്തി. മുരുഗന്‍ അശ്വിനെ നാലാം ഓവറില്‍ കൊണ്ടുവന്ന രോഹിത്തിന്റെ തന്ത്രം ഫലിച്ചു. ടിം സീഫെര്‍ട്ടിനെയും (14 പന്തില്‍ 21), മന്ദീപ് സിങ് (0) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കാന്‍ അശ്വിനായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് (2 പന്തില്‍ 1) ടൈമല്‍ മില്‍സിനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് നേരത്തെ പുറത്തായത് മത്സരത്തില്‍ നിര്‍ണ്ണായകമായി. വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ മുംബൈ ബൗളര്‍മാര്‍ ഡല്‍ഹിയെ അനുവദിച്ചില്ല.

1

10ാം ഓവര്‍ എറിയാനെത്തിയ ബേസില്‍ തമ്പി ഓപ്പണര്‍ പൃഥ്വി ഷാ (24 പന്തില്‍ 38), മധ്യനിര താരം ശര്‍ദുല്‍ ഠാക്കൂര്‍ (11 പന്തില്‍ 22) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കിയതും ഡല്‍ഹിക്ക് കടുത്ത തിരിച്ചടിയായി. റണ്ണൊഴുക്കിനെ കൃത്യമായി തടയാനും മുംബൈക്ക് സാധിച്ചു. എന്നാല്‍ ലളിത് യാദവ്-അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് മുംബൈയെ വിറപ്പിച്ചു. രണ്ട് പേരും വമ്പന്‍ ഷോട്ടുകളുമായി കൈവിട്ട കളിയിലേക്ക് ഡല്‍ഹിയെ തിരിച്ചെത്തിച്ചു.

1

17ാം ഓവര്‍ എറിയാനെത്തിയ ബേസില്‍ തമ്പിയെ സിക്‌സര്‍ പറത്താനുള്ള അക്ഷര്‍ പട്ടേലിന്റെ ശ്രമം ടിം ഡേവിഡിന്റെ കൈയിലേക്കാണ് എത്തിയതെങ്കിലും പിടിയിലാക്കാന്‍ ഡേവിഡിനായില്ല. ഇത് മത്സരത്തിന്റെ തലവിധി മാറ്റി. അക്ഷര്‍ 15 റണ്‍സില്‍ നില്‍ക്കെയാണ് ഡേവിഡ് അനായാസ ക്യാച്ച് കൈവിട്ടത്. 18ാം ഓവര്‍ എറിയാനെത്തിയ ഡാനിയല്‍ സാംസിനെതിരേ 24 റണ്‍സാണ് അക്ഷറും ലളിതും ചേര്‍ന്ന് അടിച്ചെടുത്തത്. ബുംറ എറിഞ്ഞ 19ാം ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തി അക്ഷര്‍ പട്ടേല്‍ ഡല്‍ഹിയുടെ വിജയം ഉറപ്പിച്ചു.

ലളിത് യാദവ് 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ 17 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സുമായാണ് അക്ഷര്‍ പട്ടേല്‍ ക്രീസില്‍ തുടര്‍ന്നത്.

1

പ്ലേയിങ് 11: മുംബൈ- ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, തിലക് വര്‍മ, അന്‍മോല്‍പ്രീത് സിങ്, കറെന്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, ടൈമല്‍ മില്‍സ്, ജസ്പ്രീത് ബുംറ, ബേസില്‍ തമ്പി

ഡല്‍ഹി-പൃഥ്വി ഷാ, ടിം സീഫെര്‍ട്ട്, മന്ദീപ് സിങ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, കമലേഷ് നാഗര്‍കോട്ടി

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം: റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഷര്‍ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിംഗ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യഷ് ധൂല്‍, പ്രവിന്‍ പവല്‍, റോവ്മാന്‍ പവല്‍ പ്രവീണ്‍ ദുബെ, ലുങ്കിസാനി എന്‍ഗിഡി, ടിം സീഫെര്‍ട്ട്, വിക്കി ഓസ്ത്വാല്‍.

മുംബൈ ഇന്ത്യന്‍സ് ടീം: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Sunday, March 27, 2022, 19:40 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+