Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഈ മൂന്ന് പേരില്ലാത്ത ആദ്യത്തെ സീസണ്‍, ആരാധകര്‍ക്കും നിരാശ, ആരൊക്കെയാണെന്നറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ എ, ബി എന്നീ ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 70 മത്സരങ്ങളാണുള്ളത്. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരങ്ങളും പൂനെയില്‍ 15 മത്സരങ്ങളുമാണ് നടത്തുന്നത്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണുള്ളത്. ഇത്തവണ മെഗാ ലേലത്തില്‍ 600 പേര്‍ പങ്കെടുത്തപ്പോള്‍ 204 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡായി.

പല പ്രമുഖര്‍ക്കും ഇത്തവണ അവസരം ലഭിച്ചില്ലെന്നതാണ് എടുത്തുപറയേണ്ടത്. മികച്ച ആരാധക പിന്തുണയും വലിയ റെക്കോഡുകളും ടൂര്‍ണമെന്റിലുണ്ടെങ്കിലും പ്രായം പരിഗണിച്ചാണ് പലരും തഴയപ്പെട്ടത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാവുകയും ഇത്തവണ ആദ്യമായി വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്യുന്ന ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പീയൂഷ് ചൗള

പീയൂഷ് ചൗള

ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗള ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇത്തവണയും മെഗാ ലേലത്തില്‍ ചൗള പങ്കെടുത്തിരുന്നെങ്കിലും വാങ്ങാന്‍ ആരുമുണ്ടായില്ല. 33കാരനായ താരത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നമായതിനാലാണ് ആരും പരിഗണിക്കാതിരുന്നത്. അനുഭവസമ്പന്നനായ താരം 2008 മുതല്‍ 2013വരെ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു.

2014 മുതല്‍ 2019വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്ന ചൗള പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സിനായും അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചു. ഇത്തവണ ചരിത്രത്തിലാദ്യമായാണ് ചൗളക്ക് അവസരം ലഭിക്കാതിരിക്കുന്നത്. 2014ല്‍ കിരീടം നേടിയ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു ചൗള. 165 മത്സരത്തില്‍ നിന്ന് 7.88 എന്ന മികച്ച ഇക്കോണമിയില്‍ 157 വിക്കറ്റുകളാണ് ചൗളയുടെ പേരിലുള്ളത്. 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

അമിത് മിശ്ര

അമിത് മിശ്ര

ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയും ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. മെഗാ ലേലത്തില്‍ പങ്കെടുത്തെങ്കിലും മിശ്രയെ വാങ്ങാന്‍ ആരും തയ്യാറായില്ല. അനുഭവ സമ്പന്നനായ സീനിയര്‍ താരമാണ് അമിത് മിശ്ര. 154 മത്സരത്തില്‍ നിന്ന് 166 വിക്കറ്റാണ് അമിത് മിശ്ര നേടിയത്. 7.35 ആണ് അമിത് മിശ്രയുടെ ഇക്കോണമി. ഇത്രയും മികച്ച റെക്കോഡുണ്ടായിട്ടും പ്രായം പരിഗണിച്ചാണ് മിശ്രയെ ഇത്തവണ ആരും സ്വന്തമാക്കാത്തതെന്ന് പറയാം. ലസിത് മലിംഗ (170), ഡ്വെയ്ന്‍ ബ്രാവോ (167) മാത്രമാണ് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മിശ്രക്ക് മുകളിലുള്ളത്.

അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന അമിത് മിശ്ര നാല് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. നാല് വിക്കറ്റും വീഴ്ത്തിയെങ്കിലും കാര്യമായി ബാറ്റ് ചെയ്യാത്തതിനാല്‍ അധികം അവസരം ലഭിച്ചില്ല. മിശ്രയുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ്. നേരത്തെ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. മൂന്ന് തവണ ഹാട്രിക്ക് നേടി ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ ഹാട്രിക് നേടിയ താരമെന്ന റെക്കോഡ് മിശ്രയുടെ പേരിലുള്ളത്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും ഇത്തവണ കളിക്കുന്നില്ല. അവസാന സീസണോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 38കാരനായ താരം അവസാന സീസണിലും ആര്‍സിബിക്കായി കളിച്ചിരുന്നു. 15 മത്സരത്തില്‍ നിന്ന് 313 റണ്‍സാണ് അദ്ദേഹം നേടിയത്. 148.34 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും അവസാന സീസണോടെ അദ്ദേഹം കളി മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2008 മുതല്‍ 2010വരെ ഡല്‍ഹിക്കായി കളിച്ച ഡിവില്ലിയേഴ്‌സ് 2011 മുതല്‍ ആര്‍സിബിക്കായാണ് കളിച്ചത്. 184 മത്സരത്തില്‍ നിന്ന് 5162 റണ്‍സാണ് എബിഡിയുടെ പേരിലുള്ളത്.

Story first published: Tuesday, March 15, 2022, 10:18 [IST]
Other articles published on Mar 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+