
ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരങ്ങള്‍ ഇപ്പോള്‍ മുംബൈയെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. മല്‍സരത്തിനായി ടീമിനു പൂനെയിലേക്കു പോവാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് മല്‍സരം മുംബൈയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.
ബുധനാഴ്ച രാവിലെുള്ള കൊവിഡ് ടെസ്റ്റില്‍ ഡിസി ടീമിലെ ചില താരങ്ങള്‍ പോസിറ്റീവ് ആവുകയാണെങ്കില്‍ മല്‍സരം മാറ്റിവച്ചേക്കും. നിലവില്‍ കളിയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

തൊട്ടുമുമ്പത്തെ മല്‍സരത്തിലായിരുന്നു ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനൊപ്പം ചേര്‍ന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു ഡിസി 16 റണ്‍സിനു പരാജയപ്പെട്ട മല്‍സരത്തില്‍ കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് കാരണം ചികില്‍സയില്‍ കഴിയുന്ന മാര്‍ഷ് പഞ്ചാബ് കിങ്‌സുമായുള്ള ബുധനാഴ്ചത്തെ മല്‍സരത്തിലുണ്ടാവില്ല. ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം പരമ്പരകളുണ്ടയിരുന്നതിനിലാണ് അദ്ദേഹം ഡിസി ടീമിനൊപ്പം ചേരുന്നത് വൈകിയത്.

പരിക്കു കാരണം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പുറത്തിരുന്ന പഞ്ചാബ് കിങ്‌സ് നായകനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ ഡിസിക്കെതിരേ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം. മായങ്കിനു പകരം ശിഖര്‍ ധവാനായിരുന്നു ഹൈദരാബാദിനെതിരേ പഞ്ചാബിനെ നയിച്ചത്.
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഡല്‍ഹിക്കെതിരേ പഞ്ചാബിനാണ് മുന്‍തൂക്കം. ഇതുവരെ 28 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 15 എണ്ണത്തില്‍ പഞ്ചാബ് ജയിച്ചപ്പോള്‍ 13 കളികളില്‍ ഡല്‍ഹിയും വിജയം കൊയ്തു.

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പരാജയപ്പെട്ട ഡല്‍ഹിയും പഞ്ചാബും വിജയവഴിയില്‍ മടങ്ങിയെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൊമ്പുകോര്‍ക്കുന്നത്. ആറു പോയിന്റോടെ പഞ്ചാബ് ഏഴാം സ്ഥാനത്തും നാലു പോയിന്റുള്ള ഡിസി എട്ടാംസ്ഥാനത്തുമാണ്. പഞ്ചാബിനെ അപേക്ഷിച്ച് ഡിസി ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരെയാണ് പഞ്ചാബ് ഈ സീസണില്‍ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നിവരോടു തോല്‍ക്കുകയും ചെയ്തു. അതേസമയം, ഡിസിക്കാവട്ടെ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരെ മാത്രമാണ് തോല്‍പ്പിക്കാനായത്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരോടു പരാജയം സമ്മതിക്കുകയും ചെയ്തു.

സാധ്യതാ ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ടിം സെയ്‌ഫേര്‍ട്ട് /കെഎസ് ഭരത്, റിഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), റോമന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഒഡെയന്‍ സ്മിത്ത്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.


Click it and Unblock the Notifications











