For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വാര്‍ണറെ ഭയക്കണം, കൂടുതല്‍ അപകടകാരിയാവും!- അറിയാം കാരണങ്ങള്‍

ഡല്‍ഹിക്കു വേണ്ടിയാണ് അദ്ദേഹം കളിക്കുക

ഐപിഎല്ലിന്റെ പുതിയ സീസണില്‍ തന്റെ പഴയ തട്ടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ തകര്‍പ്പന്‍ പ്രകടനത്തിനു കച്ചമുറുക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മെഗാ ലേലത്തില്‍ 6.25 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ മുന്‍ റണ്ണറപ്പുകള്‍ കൂടിയായ ഡിസി വാങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി തന്റെ കഴിവിന്റെ പരമാവധി നല്‍കിയിട്ടും അവസാന കാലത്തു അവരില്‍ നിന്നും അപമാനവും അവഗണനയുമെല്ലാം വാര്‍ണര്‍ക്കു നേരിടേണ്ടി വന്നിരുന്നു.

1

കഴിഞ്ഞ സീസണില്‍ ആദ്യം നായകസ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട അദ്ദേഹത്തിനു പിന്നാലം പ്ലെയിങ് ഇലവനിലും സ്ഥാനം നഷ്ടമായിരുന്നു. ഇതോടെ വാര്‍ണറുടെ കാലം കഴിഞ്ഞെന്നായിരുന്നു എസ്ആര്‍എച്ചുള്‍പ്പെടെയുള്ളവര്‍ കരുതിയത്. പക്ഷെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കന്നിക്കിരീടത്തിലേക്കു നയിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി മാറി. വരാനിരിക്കുന്ന ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ താരം വാര്‍ണറായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2

ഐപിഎല്‍ കിരീടമടക്കം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു എല്ലാം നേടിക്കൊടുത്തിട്ടും തന്നെ നിഷ്‌കരുണം പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുള്ള പകയുമായിട്ടായിരിക്കും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഡേവിഡ് വാര്‍ണര്‍. തന്റെ കഴിവിനെ സംശയിച്ച അവര്‍ക്കു ബാറ്റിലൂടെ മറുപടി നല്‍കാന്‍ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ഹൈദരാബാദിനെതിരായ കളിയില്‍ വാര്‍ണര്‍ സെഞ്ച്വറി കുറിച്ചാലും ആശ്ചര്യപ്പെടാനില്ല. കാരണം തന്നെ അവര്‍ കൈകാര്യം ചെയ്ത രീതിയില്‍ അദ്ദേഹത്തിനു അത്രയേറെ അസംതൃപ്തിയുണ്ടായിരുന്നു.

3

കഴിഞ്ഞ സീസണിനു ശേഷം വാര്‍ണര്‍ ഇക്കാര്യം തുറന്നടിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള യഥാര്‍ഥ കാരണം പോലും ഹൈദരാബാദ് മാനേജ്‌മെന്റ് തന്നെ അറിയിച്ചില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ വാര്‍ണര്‍ കൂടുതല്‍ അപകടകാരിയായില്ലെങ്കില്‍ മാത്രമേ അദ്ഭുതമുള്ളൂ.

5

2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒരേയൊരു ഐപിഎല്‍ കിരീടം ഡേവിഡ് വാര്‍ണറുടെ കീഴിലായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിനു വേണ്ടി മൂന്നു സീസണുകളില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹം സ്വന്തമാക്കി. പക്ഷെ കഴിഞ്ഞ ഒരൊറ്റ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ വാര്‍ണറെ ഹൈദരാബാദ് തള്ളിപ്പറയുകയായിരുന്നു.

5

ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം ടീമിനൊപ്പം സ്റ്റേഡിയത്തിലേക്കു യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല ഹോട്ടല്‍ മുറിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹൈദരാബാദിന്റെ ഡഗൗട്ടിലേക്കും വാര്‍ണറിനെ പ്രവേശിപ്പിച്ചില്ല. ചില മല്‍സരങ്ങളില്‍ ഹൈദരാബാദ് ടീമിനു പിന്തുണയുമായി അദ്ദേഹം ഫ്‌ളാഗുമായി ആരാധകരോടൊപ്പം സ്റ്റാന്‍ഡ്‌സിലുണ്ടായിരുന്നു. ആരാധകരെ സംബന്ധിച്ച് ഏറെ വേദനയുണ്ടാക്കിയ കാര്യമായിരുന്നു. ലോകോത്തര താരമായ വാര്‍ണറെ അപമാനിക്കുന്നതിനു തുല്യമായിരുന്നു ഇത്.

6

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരിശീലിപ്പിക്കുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സപ്പോര്‍ട്ട് സ്റ്റാഫുമാരേക്കാള്‍ ഡേവിഡ് വാര്‍ണറെ വളരെ നന്നായി മനസ്സിലാക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇതു തീര്‍ച്ചയായും ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ തീപ്പൊരി പ്രകടനം പുറത്തെടുക്കാന്‍ വാര്‍ണറെ സഹായിക്കുമെന്നുറപ്പാണ്.

7

പുതിയ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ മുംബൈയിലെയും പൂനെയിലെയും മികച്ച ബാറ്റിങ് വിക്കറ്റുകളിലാണ് നടക്കുന്നത് എന്നതും വാര്‍ണറെ കൂടുതല്‍ അപകടകാരിയാക്കുന്ന ഘടകമാണ്. കഴിഞ്ഞ സീസണിലെ ചെന്നൈിലെ ചെപ്പോക്കിലെ സ്ലോ പിച്ചില്‍ താന്‍ റണ്ണെടുക്കാന്‍ വിഷമിച്ചതായി അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ റണ്‍വേട്ടക്കാരാണ് വാര്‍ണര്‍. 150 മല്‍സരങ്ങളില്‍ നിന്നും 139.96 സ്‌ട്രൈക്ക് റേറ്റോടെ 5449 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നാലു സെഞ്ച്വറികളും 50 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Sunday, March 13, 2022, 23:50 [IST]
Other articles published on Mar 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+