For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വന്‍ പിഴ, ഒപ്പം വിലക്കും! റിഷഭിനും ആംറെയ്ക്കും കിട്ടിയത് മുട്ടന്‍ പണി

നോ ബോള്‍ വിവാദത്തെ തുടര്‍ന്നാണിത്

ഐപിഎല്ലിലെ നോ ബോള്‍ വിവാദത്തിനു പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനുള്‍പ്പെടെ മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ തൊട്ടുമുമുമ്പത്തെ കളിയുടെ അവസാന ഓവറിലെ നാടകീയ രംഗങ്ങളെ തുടര്‍ന്നായിരുന്നു ഇത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ അംപയര്‍ നോ ബോള്‍ നല്‍കാതിരുന്നതാണ് ഡല്‍ഹി ക്യാംപിനെ പ്രകോപിതരാക്കിയത്.

1

രോഷാകുലനായ റിഷഭ് ക്രീസിലുള്ള ടീമംഗങ്ങളോടു തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും അസിസ്റ്റന്റ് കോച്ചായ പ്രവീണ്‍ ആംറെ ഗ്രൗണ്ടിലേക്കു നിയമവിരുദ്ധമായി കയറി ഓണ്‍ഫീല്‍ഡ് അംപയര്‍മാരുമായി വാക്‌പോരിലേര്‍പ്പെടുകയുമായിരുന്നു. മല്‍സരത്തില്‍ റോയല്‍സ് 15 റണ്‍സിനു ഡിസിയെ തോല്‍പ്പിച്ചിരുന്നു. പരാജയത്തിനു പിന്നാലെയാണ് നിയമലംഘനത്തിന്റെ പേരില്‍ വന്‍ പിഴയും വിലക്കുമെല്ലാം ചുമത്തിയിരിക്കുന്നത്.

2

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനും അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ ആംറെയ്ക്കും ഈ മല്‍സരത്തിന്റെ ഭാഗമായതോടെ ലഭിക്കേണ്ടിയിരുന്ന മാച്ച് ഫീസ് ലഭിക്കില്ല. ഇരുവരുടെയും മുഴുവന്‍ മാച്ച് ഫീസും പിഴയായി അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.7ലെ ലെവല്‍ 2 ലംഘനമാണ് റിഷഭിന്റെ ഭാഗത്തു നിന്നുണ്ടായത്. അദ്ദേഹം അതു അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

3

മല്‍സരത്തിനിടെ ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറി പ്രതിഷേധം പ്രകടിപ്പിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് അസിസ്റ്റന്റ് കോച്ചായ പ്രവീണ്‍ ആംറെയ്ക്കാണ് വലിയ പ്രഹരമേറ്റത്. മാച്ച് ഫീ മുഴുവന്‍ പിഴയായി നല്‍കുന്നതിനൊപ്പം അദ്ദേഹത്തിനു ഒരു കളിയില്‍ വിലക്കും ലഭിച്ചിരിക്കുകയാണ്.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടില്‍ 2.2ലെ ലെവല്‍ 2 ലംഘനമാണ് തന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ആംറെ അംഗീകരിച്ചിട്ടുണ്ട്. വിലക്ക് വന്നതോടെ ഡിസിയുടെ അടുത്ത മല്‍സരത്തില്‍ അദ്ദേഹത്തിനു ഗ്രൗണ്ടിലേക്കു പ്രവേശിക്കാനും സാധിക്കില്ല.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഡഗൗട്ടില്‍ വച്ച് മോശമായി പ്രതികരിച്ച പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനും പിഴ ചുമത്തിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ മാച്ച് ഫീയുടെ 50 ശതമാനം താരം പിഴയായി അടയ്ക്കണം. ശര്‍ദ്ദുലും കുറ്റം അംഗീകരിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 2.8ലെ ലെവല്‍ 2വിന്റെ ലംഘനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

5

അതേസമയം, 36 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരേ അവസാനത്തെ ഓവറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ബൗള്‍ ചെയ്തത് ഒബെഡ് മക്കോയ് ആയിരുന്നു. ക്രീസില്‍ അദ്ദേഹത്തെ നേരിട്ടത് നാട്ടുകാരന്‍ കൂടിയായ റോമന്‍ പവെല്‍.
ആദ്യത്തെ മൂന്നു ബോളുകളും പവെല്‍ സിക്‌സറിലേക്കു പറത്തി. ഇതോടെ ശേഷിച്ച മൂന്നു ബോളില്‍ ഡിസിക്കു ജയിക്കാന്‍ ആവശ്യം 18 റണ്‍സ്. നാലാമത്തെ ബോളാണ് വിവാദത്തിനു വഴിവച്ചത്. പവെല്‍ ആഞ്ഞു വീശിയെങ്കിലും ബോളില്‍ കൊണ്ടില്ല. ബോളിന്റെ ഉയരക്കൂടുതല്‍ കാരണം അംപയര്‍ നോ ബോള്‍ വിളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതു സംഭവിച്ചില്ല.

6

നോണ്‍ സ്‌ട്രൈക്കര്‍ കുല്‍ദീപ് യാദവാണ് അതു നോബോള്‍ ആണോയെന്നു പരിശോധിക്കണമന്ന് ആദ്യം അംപയറോടു ആവശ്യപ്പെട്ടത്. പിന്നാലെ പവെലും ചേര്‍ന്നു. പക്ഷെ അംപയര്‍മാര്‍ അതു നോ ബോള്‍ അല്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ ഡഗൗട്ടില്‍ നിന്ന റിഷഭ് ടീമംഗങ്ങളോടു കളി മതിയാക്കി തിരിച്ചുവരാന്‍ ആംഗ്യം കാണിച്ചു. ഇതിനിടെയാണ് പ്രവീണ്‍ ആംറെ ഗ്രൗണ്ടിലേക്കു വന്ന് അംപയര്‍മാരോടു തര്‍ക്കിച്ചത്. തുടര്‍ന്നു കുറച്ചു സമയം കളി തടസ്സപ്പെടുകയും ചെയ്തു. മല്‍സരം പുനരാരംഭിച്ചപ്പോള്‍ അഞ്ചാമത്തെ ബോളില്‍ രണ്ടു റണ്‍സാണ് പവെലിനു ലഭിച്ചത്, അവസാന ബോളില്‍ താരം പുറത്താവുകയും ചെയ്തതതോടെ റോയല്‍സ് 15 റണ്‍സിന്റെ നാടകീയ വിജയവും സ്വന്തമാക്കി.

Story first published: Saturday, April 23, 2022, 13:03 [IST]
Other articles published on Apr 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+