For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മെഗാലേലത്തിലെ വില കൂടിയ താരം ഇവരിലൊരാള്‍? വാര്‍ണര്‍ മുതല്‍ പൊള്ളാര്‍ഡ് വരെ

അടുത്ത സീസണില്‍ 10 ടീമുകള്‍ ഐപിഎല്ലിലുണ്ടാവും

2022ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 15ാം സീസണിനു മുമ്പ് മെഗാതാരലേലം നടക്കാനിരിക്കുകയാണ്. പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിലേക്കു വരാനിരിക്കുന്നതിനാലാണ് മെഗാലേലം സീസണിനു മുമ്പ് സംഘടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് താരങ്ങള്‍ നിലവിലെ ഫ്രാഞ്ചൈസിയില്‍ നിന്നും മറ്റു ടീമുകളിലേക്കു മാറാനുള്ള സാധ്യതയേറെയാണ്.

റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി (ആര്‍ടിഎം) മൂന്നു കളിക്കാരെ മാത്രമേ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിക്കു നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവരെ കൈവിടേണ്ടി വരും. അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട ചില കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്കു നഷ്ടമാവുമെന്നുറപ്പാണ്. ലേലത്തില്‍ വില കൂടിയ താരമായി മാറാന്‍ സാധ്യതയുള്ള ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.

 ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായകസ്ഥാനത്തും നിന്നും പ്ലെയിങ് ഇലവനില്‍ നിന്നും ഈ സീസണില്‍ ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ പുതിയ തട്ടകത്തിലേക്കു മാറിയേക്കും. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു വാര്‍ണറെ നീക്കിയത്. പകരം കെയ്ന്‍ വില്ല്യംസണിനെ ചുമതല നല്‍കുകയും ചെയ്തിരുന്നു. വില്ല്യംസണിനു കീഴില്‍ എസ്ആര്‍എച്ച് കളിച്ച അവസാനത്തെ മല്‍സരത്തില്‍ വാര്‍ണര്‍ ടീമിനു പുറത്തായിരുന്നു.
2016ല്‍ എസ്ആര്‍എച്ചിനെ ചാംപ്യന്‍മമാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ളതും വാര്‍ണറാണ്. ടൂര്‍ണമെന്റില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും ഓസീസ് താരത്തിനു അവകാശപ്പെട്ടതാണ്. എസ്ആര്‍എച്ച് വാര്‍ണറെ നിലനിര്‍ത്തിയില്ലെങ്കില്‍ മിക്ക ഫ്രാഞ്ചൈസികളും വാങ്ങുന്നതിനായി രംഗത്തിറങ്ങുമെന്നുറപ്പാണ്.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടുകളില്‍ ഒരാളാണ് മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ്. ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാന്‍ ശേഷിയുള്ളതിനാല്‍ തന്നെ ടി20യിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് അദ്ദേഹം. മുംബൈയ്ക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ സൂര്യ കളിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ 108 മല്‍സരങ്ങളില്‍ നിന്നും 135.3 ശരാശരിയില്‍ 2197 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.ഐപിഎല്ലിലെ പ്രകടനം ഈ വര്‍ഷം മുംബൈ ടീമിലും സൂര്യയുടെ അരങ്ങേറ്റത്തിനു വഴിയൊരുക്കിയിരുന്നു. ഇന്ത്യക്കു വേണ്ടി കളിച്ചതോടെ അദ്ദേഹത്തിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. അടുത്ത ഐപിഎല്‍ ലേലത്തില്‍ മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സൂര്യ. എന്നാല്‍ മുംബൈ കൈവിടുകയാണെങ്കില്‍ വന്‍ ഡിമാന്റായിരിക്കും ലേലത്തില്‍ അദ്ദേഹത്തിനുണ്ടാവുക.

 ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഈ സീസണില്‍ ചേര്‍ന്ന ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മികച്ച പ്രകടനവും നടത്തിയിരുന്നു. എങ്കിലും വരാനിരിക്കുന്ന സീസണില്‍ മാക്‌സിയെ ആര്‍സിബി നിലനിര്‍ത്തുമോയെന്നു കണ്ടു തന്നെ അറിയണം. നായകന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ആര്‍സിബി നിലനിര്‍ത്തുമെന്നുറപ്പുള്ള രണ്ടു പേര്‍.
14.25 കോടിക്കായിരുന്നു ഈ സീസണില്‍ മാക്‌സ്വെല്‍ ആര്‍സിബിയുടെ ഭാഗമായത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 223 റണ്‍സുമായി അദ്ദേഹം പ്രതീക്ഷ കാക്കുകയും ചെയ്തു. സീസണിനു ശേഷം മാക്‌സിയെ ആര്‍സിബി ഒഴിവാക്കുകയാണെങ്കില്‍ മെഗാ ലേലത്തിലും ഉയര്‍ന്ന തുക തന്നെ ലഭിക്കാനിടയുണ്ട്.

 ടി നടരാജന്‍

ടി നടരാജന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റും ഇന്ത്യന്‍ പേസറുമായ ടി നടരാജന്‍ അടുത്ത സീസണിലും ഓറഞ്ച് കുപ്പായത്തിലുണ്ടാവാന്‍ സാധ്യത കുറവാണ്. 2020ലെ കഴിഞ്ഞ ഐപിഎല്ലിലെ വിക്കറ്റ് കൊയ്ത്താണ് നടരാജനെ ശ്രദ്ധേയനാക്കിയത്. തുടര്‍ച്ചയായ യോര്‍ക്കറുകളിലൂടെ അദ്ദേഹം ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു.
ഐപിഎല്ലിലെ പ്രകടനം തമിഴ്‌നാട്ടുകാരനായ ഇടംകൈയന്‍ പേസര്‍ക്കു ഇന്ത്യന്‍ ടീമിലും ഇടം നേടിക്കൊടുത്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്നു ഫോര്‍മാറ്റിലും അരങ്ങേറിയ നട്ടു ശ്രദ്ധേയമായ പ്രകടനവും കാഴ്ചവച്ചു.
കെയ്ന്‍ വില്ല്യംസണ്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാവും എസ്ആര്‍എച്ച് അടുത്ത സീസണില്‍ നിലനിര്‍ത്തിയേക്കുക. അങ്ങനെയെങ്കില്‍ നടരാജനും മെഗാ ലേലത്തിന്റെ ഭാഗമാവും.

 കരെണ്‍ പൊള്ളാര്‍ഡ്

കരെണ്‍ പൊള്ളാര്‍ഡ്

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനെ കൈവിടുകയെന്നത് മുംബൈ ഇന്ത്യന്‍സിനു ആലോചിക്കാന്‍ പോലും ബുദ്ധിമുട്ടാവും. പക്ഷെ മെഗാ ലേലത്തില്‍ 34 കാരനായ പൊള്ളാര്‍ഡിനെ നിലനിര്‍ത്തുക മുംബൈയ്ക്കു എളുപ്പമല്ല. മല്‍സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. അടുത്തിടെ നിര്‍ത്തി വയ്‌ക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലും നമ്മള്‍ ഇതു കണ്ടതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈ തോല്‍ക്കുമെന്നുറപ്പിച്ച മല്‍സരത്തില്‍ അവിശ്വസനീയ ഇന്നിങ്‌സുമായി പൊള്ളാര്‍ഡ് മുംബൈയുടെ വിജയശില്‍പ്പിയായിരുന്നു. 34 ബോളില്‍ പുറത്താവാതെ 87 റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്. 219 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുംബൈ പിന്തുടര്‍ന്നു ജയിക്കുകയും ചെയ്തിരുന്നു.
ലേലത്തില്‍ പൊള്ളാര്‍ഡ് ഉള്‍പ്പെടുകയാണെങ്കില്‍ മുഴുവന്‍ ഫ്രാഞ്ചൈസികളും രംഗത്തിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് റെക്കോര്‍ഡ് തുക അദ്ദേഹത്തിനു നേടിക്കൊടുക്കാന്‍ കാരണമാവുകയും ചെയ്യും.

Story first published: Monday, May 17, 2021, 13:32 [IST]
Other articles published on May 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+