Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവര്‍ ബൗളര്‍മാരെ 'പഞ്ഞിക്കിടും', ലേലത്തില്‍ ആരും കൊതിക്കുന്ന വിദേശ ഓപ്പണര്‍മാര്‍

വെടിക്കെട്ട് ഓപ്പണര്‍ എല്ലായ്‌പ്പോഴും ഐപിഎല്ലിലെ ആകര്‍ഷണമാണ്. ഇത്തരം കളിക്കാരെയാണ് ഓരോ ഫ്രാഞ്ചൈസിയും ആഗ്രഹിക്കുന്നത്. ന്യൂബോള്‍ ബൗളര്‍മാരെ 'പഞ്ഞിക്കിടാന്‍' ശേഷിയുള്ള ഓപ്പണര്‍ക്കു വലിയ ഡിമാന്റ് തന്നെയാണ് എല്ലാ സീസണിലും കാണാറുള്ളത്. വരാനിരിക്കുന്ന 15ാം സീസണിലും സ്ഥിതി വ്യത്യസ്തമാവില്ല. ചില വെടിക്കെട്ട് വിദേശ ഓപ്പണര്‍മാര്‍ മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി ഫ്രാഞ്ചൈസികള്‍ തമ്മില്‍ പൊരിഞ്ഞയടി ഉറപ്പാണ്.

കോടികള്‍ ഈ ബാറ്റര്‍മാര്‍ക്കു ലേലത്തില്‍ ലഭിക്കാനും സാധ്യത കൂടുതലാണ്. ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള ഈ വിദേശ ഓപ്പണര്‍മാര്‍ ആരൊക്കെയാണന്നു നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് ലിസ്റ്റിലെ ആദ്യത്തെയാള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള വിദേശ താരമാണ് അദ്ദേഹം. ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായി ഓപ്പണര്‍മാരില്‍ ഒരാളായാണ് വാര്‍ണര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്താതിരുന്നതോടെയാണ് അദ്ദേഹം ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2

150 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളും 50 ഫിഫ്റ്റികളുമടക്കം 5449 റണ്‍സാണ് വാര്‍ണറുടെ ഐപിഎല്‍ സമ്പാദ്യം. സ്ഥിരമായി വലിയ സ്‌കോറുകള്‍ നേടാനും ടീമിനു മികച്ച ടോട്ടല്‍ സമ്മാനിക്കാനും അദ്ദേഹത്തിനു സാധിക്കും. പവര്‍പ്ലേ ഓവറുകളില്‍ വളരെ അഗ്രസീവായാണ് വാര്‍ണര്‍ ബാറ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും മെഗാ ലേലത്തില്‍ അദ്ദേഹം ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായിരിക്കുമെന്നുറപ്പാണ്.

 ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയാണ് ലിസ്റ്റിലെ രണ്ടാമന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റര്‍മാരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. വാര്‍ണറെപ്പോലെ തന്നെ കഴിഞ്ഞ സീസണിനു ശേഷം ബെയര്‍സ്‌റ്റോയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കുകയായിരുന്നു. നേരത്തേ വാര്‍ണര്‍ക്കൊപ്പം അവര്‍ക്കു വേണ്ടി മികച്ച ചില ഓപ്പണിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

4

ഫീല്‍ഡിങ് നിയന്ത്രണങ്ങളുള്ള പവര്‍പ്ലേ ഓവറുകളില്‍ വളരെ അനായാസം സിക്‌സറുകള്‍ അടിച്ചുകൂട്ടാന്‍ ബെയര്‍സ്‌റ്റോയ്ക്കു കഴിയും. മാത്രമല്ല മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയാണെന്നത് അദ്ദേഹത്തിന്റെ മറ്റൊരു പ്ലസ് പോയിന്റാണ്. വിക്കറ്റ് കീപ്പര്‍ റോളില്ലെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്ററായും ഏതു ടീമിനും കളിപ്പിക്കാവുന്ന താരമാണ് ബെയര്‍‌സ്റ്റോ.

 ക്വിന്റണ്‍ ഡികോക്ക്

ക്വിന്റണ്‍ ഡികോക്ക്

ജോണി ബെയര്‍സ്‌റ്റോയെപ്പോലെ മറ്റൊരു വിക്കറ്റ് കീപ്പിങ് ഓപ്പണറാണ് സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്. ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. 2020ലെ ടൂര്‍ണമെന്റില്‍ മുംബൈയുടെ അഞ്ചാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ഡികോക്കിനായിരുന്നു.

6

ടീമിനു മികച്ച തുടക്കം നല്‍കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഡികോക്ക് അടുത്തിടെ ടെസ്റ്റില്‍ നിന്നു വിരമിച്ചിരുന്നു. ഇന്ത്യക്കെതിരേ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു ഡികോക്ക്. ഇന്ത്യന്‍ ബൗളര്‍മാരെ ഒരു കൂസലുമില്ലാതെയാണ് അദ്ദേഹം പരമ്പരയില്‍ നേരിട്ടത്.

 ഫഫ് ഡുപ്ലെസി

ഫഫ് ഡുപ്ലെസി

സൗത്താഫ്രിക്കയുടെ വെറ്ററന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസിയാണ് ഫ്രാഞ്ചൈസികളുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള മറ്റൊരാള്‍. കുറച്ചു വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു ഡുപ്ലെസി. 2018, 21 വര്‍ഷങ്ങളിലെ കിരീടവിജയത്തില്‍ സുപ്രധാന റോള്‍ വഹിക്കുകയും ചെയ്തു.

8

വേഗം കൂടിയ പിച്ചുകളിലും, സ്ലോ പിച്ചുകളിലുമെല്ലാം വളരെ അനായാസം സിക്‌സറുകളടിക്കാന്‍ അദ്ദേഹത്തിനു കഴിയും. അനാവശ്യ ധൃതി കാണിക്കാതെ ക്രീസില്‍ നങ്കൂരമിട്ട് ഇന്നിങ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്യാനുള്ള അസാധാരണ മിടുക്ക് ഡുപ്ലെസിക്കുണ്ട്. തകര്‍പ്പന്‍ ഓപ്പണര്‍ മാത്രമല്ല ഗംഭീര ഫീല്‍ഡറും കൂടിയാണ് അദ്ദേഹം. അസാധ്യമെന്നു തോന്നുന്ന ക്യാച്ചുകള്‍ പോലും ഡുപ്ലെസി അനായാസമെടുക്കും. മുന്‍ സീസണുകളില്‍ ഇതു നമ്മള്‍ കണ്ടതുമാണ്.

Story first published: Wednesday, February 2, 2022, 15:19 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+