Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: യുവ ഇന്ത്യന്‍ നായകരില്‍ മിടുക്കനാര്? തിരഞ്ഞെടുത്ത് മുന്‍ കിവീസ് പേസര്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഒരുപാട് യുവ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം നമുക്ക് കാണാന്‍ സാധിക്കും. ചിലര്‍ക്കു നായകനായുള്ള കന്നി സീസണുമാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജ, ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് നായകരായി ഇത്തവണ അരങ്ങേറിയത്. നേരത്തേ ഒരിക്കല്‍പ്പോലും ഏതെങ്കിലുമൊരു ടീമിനെ നയിച്ചുള്ള അനുഭവസമ്പത്ത് രണ്ടു പേര്‍ക്കുമില്ല.

1

ഹാര്‍ദിക്, ജഡേജ എന്നിവരെക്കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്ത്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ശ്രേയസ് അയ്യര്‍, രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍, പഞ്ചാബ് കിങ്‌സിന്റെ മായങ്ക് അഗര്‍വാള്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കെഎല്‍ രാഹുല്‍ എന്നിവരും ഈ സീസണിലെ യുവ ഇന്ത്യന്‍ നായകരാണ്. ഇവരില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഇന്ത്യന്‍ യുവ നായകന്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമന്റേറ്ററും ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളറുമായ ഡാനി മോറിസണ്‍.

2

സ്റ്റാര്‍ സ്‌പോര്‍ട്‌ലിന്റെ പോസ്റ്റ്- മാച്ച് ഷോയില്‍ സംസാരിക്കവെയാണ് ഡാനി മോറിസണ്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഇന്ത്യന്‍ നായകനെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയും ഷോയുടെ ഭാഗമായിരുന്നു. ആങ്കര്‍ മായന്തി ലാംഗറായിരുന്നു മോറിസണിനോടു ഏറ്റവും ആകര്‍ഷിച്ച ഇന്ത്യന്‍ യുവ ക്യാപ്റ്റന്‍ ആരാണെന്നു ചോദിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്.

3

റിഷഭില്‍ കണ്ട കാര്യങ്ങള്‍ എനിക്ക് ഇഷ്ടമാണ്. വളരെയധികം ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണ് അവന്‍. എംഎസ് ധോണിയെ കാണുന്നതു പോലെയാണ് എനിക്കു തോന്നാറുള്ളത്. വിക്കറ്റ് കീപ്പറായിരിക്കുമ്പോഴാണ് ഒരു ക്യാപ്റ്റനു കളിയെ ഏറ്റവും നന്നായി നിരീക്ഷിക്കാനം വിലയിരുത്താനും സാധിക്കുക. എന്താണ് കളിക്കളത്തില്‍ സംഭവിക്കുന്നതെന്നു കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്നും മോറിസണ്‍ ചൂണ്ടിക്കാട്ടി.

അതേസമയം, റിഷഭ് പന്തിനു കീഴില്‍ ഈ സീസണില്‍ വിജയത്തോടെ തന്നെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തുടങ്ങിയിരിക്കുന്നത്. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ അഞ്ചു തവണ ജേതാക്കളായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ ഡിസി വീഴ്ത്തുകയായിരുന്നു. ആവേശകരമായ റണ്‍ചേസിനൊടുവില്‍ നാലു വിക്കറ്റിനായിരുന്നു ഡിസിയുടെ വിജയം. കഴിഞ്ഞ സീസണിലും റിഷഭിനു കീഴില്‍ ഡിസി മിന്നുന്ന ഫോമിലായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു അവര്‍ പ്ലേഓഫിലെത്തിയത്. പക്ഷെ പ്ലേഓഫില്‍ അടിതെറ്റുകയായിരുന്നു.

4

നിങ്ങള്‍ക്കു മുന്‍കൈയെടുക്കാനും ഗെയിമില്‍ മുന്നിലെത്താനും സാധിക്കുമെങ്കില്‍ അതൊരു പ്രത്യേക ഗുണമാണെന്നു ഡാനി മോറിസണ്‍ നിരീക്ഷിച്ചു. എംഎസ് ധോണിയെപ്പോലെ വളരെ ശാന്ത്ര പ്രകൃതം കൂടിയുണ്ടെങ്കില്‍ വളരെ നല്ല രീതിയില്‍ മുന്നോട്ടു പോവാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ റിഷഭ് പന്തിനെ മറികടക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാന്‍ കാണുന്ന കാര്യങ്ങള്‍ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

പക്ഷെ കാര്യങ്ങള്‍ നല്ല രീതിയിലല്ല പോവുന്നതെങ്കില്‍ വെല്ലുവിളികള്‍ വന്നുകൊണ്ടിരിക്കും. നിങ്ങള്‍ക്കു ബൗളര്‍മാരെ മാറ്റിക്കൊണ്ടിരിക്കേണ്ടതായി വരും. സാഹചര്യത്തിനു അനുസരിച്ച് ബാറ്റിങ് ഓര്‍ഡറിലും മാറ്റം വരുത്തേണ്ടി വരുമെന്നും ഡാനി മോറിസണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിലൂടെ എങ്ങനെയാണ് വളര്‍ന്നുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

6

ഐപിഎല്ലിന്റെ സൗന്ദര്യം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഞാനും രവിയും (ശാസ്ത്രി) ഇതു കണ്ടുകൊണ്ടിരിക്കുന്നതാണ്. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ഐപിഎല്ലിലൂടെ അവസരം കൈവന്നു. ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ക്യാപ്റ്റനാവാനും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാ ബോക്‌സുകളും ഇപ്പോള്‍ ടിക്കായിക്കൊണ്ടിരിക്കുകയാണെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 30, 2022, 13:57 [IST]
Other articles published on Mar 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+