IPL 2022: മുംബൈ മനസ്സ് വച്ചാല്‍ ചെന്നൈയ്ക്ക് എട്ടിന്റെ പണി കിട്ടും! ഇതാ ഇങ്ങനെ
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഒരു നാണക്കേടിന്റെ അരികിലാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റില്‍ ഇതാദ്യമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ഭയത്തിലാണ് രോഹിത് ശര്‍മയും സംഘവും.
നിലവില്‍ ഒരു മല്‍സരം മാത്രം ബാക്കിനില്‍ക്കെ ആറു പോയിന്റോടൊയാണ് മുംബൈ അവസാനസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റിന്റെ നേരിയ ലീഡുമായി നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് തൊട്ടുമുകളില്‍. മുബൈ മനസ്സു വച്ചാല്‍ ഇനിയും അവസാനസ്ഥാനത്തു നിന്നും രക്ഷപ്പെടാനും ചെന്നൈ അവസാന സ്ഥാനത്തേക്കു തള്ളിയിടാനും കഴിയും. എങ്ങനെയെന്നു നോക്കാം.

സീസണിലെ രണ്ടു മല്‍സരലഫലങ്ങള്‍ അനുകൂലമായി വരികയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പട്ടികയില്‍ നിന്നും കരകയറാം. പക്ഷെ അങ്ങനെ സംഭവിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ നടക്കണം. പക്ഷെ അതിനുള്ള സാധ്യത പൂര്‍ണമായി തള്ളാനും സാധിക്കില്ല.
മുംബൈയ്ക്കു ആദ്യം വേണ്ടത് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ജയിക്കുകയെന്നതാണ്. 50ന് മുകളില്‍ മാര്‍ജിനില്‍ സഞ്ജു സാംസണും സംഘവും എംഎസ് ധോണിയുടെ ചെന്നൈയെ തകര്‍ത്തുവിടണം. റണ്‍ചേസാണെങ്കില്‍ 14-15 ഓവറില്‍ തന്നെ റോയല്‍സ് ജയിക്കുകയും വേണം. ഈ കണ്ടീഷന്‍ ശരിയായി വന്നാല്‍ മുംബൈയുടെ പകുതി ജോലി തീര്‍ന്നു.

രണ്ടാമതായി വേണ്ടത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സ് വലിയ മാര്‍ജിനില്‍ വിജയിക്കുകയാണ്. മുകളില്‍ പരാമര്‍ശിച്ചതു പോലെ റിഷഭ് പന്തിന്റെ ഡിസിയെ 50ന് മുകളില്‍ റണ്‍സിന്റെ മാര്‍ജിനില്‍ മുംബൈയ്ക്കു തോല്‍പ്പിച്ചേ തീരൂ. ഇനി രണ്ടാമതായാണ് മുംബൈ ബാറ്റ് ചെയ്യുന്നതെങ്കില്‍ വിജയലക്ഷ്യം 14-15 ഓവറിനുള്ളില്‍ നേടിയെടുക്കുകയും വേണം.
ഈ രണ്ടു കണ്ടീഷനുകളും ശരിയായി വരികയാണെങ്കില്‍ മുംബൈ എട്ടു പോയിന്റോടെ ലീഗില്‍ ഒമ്പതാം സ്ഥാനത്തു ഫിനിഷ് ചെയ്യും. ചെന്നൈയാവട്ടെ അവസാന സ്ഥാക്കാരെന്ന നാണക്കേടുമായി സീസണ്‍ അവസാനിപ്പിക്കുകയും ചെയ്യും.

ഈ സീസണില്‍ 13 മല്‍സരങ്ങളില്‍ വെറും മൂന്നെണത്തിലാണ് മുംബൈ ഇന്ത്യന്‍സിനു ജയിക്കാനായത്. 10 കളികളില്‍ അവര്‍ തോല്‍വി വഴങ്ങി. രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു സീസണില്‍ മുംബൈയുടെ കന്നി വിജയം. ഇതിനായി ഒമ്പതു മല്‍സരങ്ങള്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും കാത്തിരിക്കേണ്ടി വന്നു. ആദ്യത്തെ എട്ടു കളികള്‍ തോറ്റപ്പോള്‍ തന്നെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചിരുന്നു.
റോയല്‍സിനെതിരായ മല്‍സരത്തിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരേയും വിജയം കൊയ്യാന്‍ മുംബൈയ്ക്കായിരുന്നു. മിക്ക മല്‍സരങ്ങളിലും വിജയപ്രതീക്ഷ നല്‍കിയ ശേഷമായിരുന്നു മുംബൈ പരാജയത്തിലേക്കു വീണത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു വിക്കറ്റ്), രാജസ്ഥാന്‍ റോയല്‍സ് (23 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (അഞ്ചു വിക്കറ്റ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴു വിക്കറ്റ്), പഞ്ചാബ് കിങ്‌സ് (12 റണ്‍സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (18 റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (മൂന്നു വിക്കറ്റ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (36 റണ്‍സ്) എന്നിവരോടാണ് ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ മുംബൈ തോല്‍വി രുചിച്ചത്.

അതിനു ശേഷം രണ്ടു കളികളില്‍ കൂടി മുംബൈ തോല്‍വിയിലേക്കു വീണു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. കൊല്‍ക്കത്തയോടു 52 റണ്‍സിന്റെ വലിയ മാര്‍ജിനിലായിരുന്നു മുംബൈ കീഴടങ്ങിയത്. ഹൈദരാബാദിനെതിരേ മൂന്നു റണ്‍സിന്റെ നേരിയ മാര്‍ജിനിലും മുംബൈ പരാജയപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications