IPL 2022: ജയം തുടരാന്‍ സിഎസ്‌കെ, പഞ്ചാബിനു ജയിക്കണം- പ്രിവ്യു, കണക്കുകള്‍, സാധ്യതാ ടീം
മുംബൈ: ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തിങ്കളാഴ്ച പഞ്ചാബ് കിങ്‌സിനെ നേരിടുന്നു. തിങ്കളാഴ്ച രാത്രി 7.30നു മുംബൈയെ വാംഖഡെയിലാണ് ഈ രാജകീയ പോരാട്ടം. പോയിന്റ് പട്ടികയില്‍ അവസാന മൂന്നു സ്ഥാനങ്ങളിലുള്ള ചെന്നൈയ്ക്കും പഞ്ചാബിനും ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്. സീസണില്‍ പകുതി മല്‍സരങ്ങള്‍ രണ്ടു ടീമും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആറു പോയിന്റുമായി പഞ്ചാബ് എട്ടാംസ്ഥാനത്തും നാലു പോയിന്റുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്തുമാണ്.

മുഖ്യ എതിരാളികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയതിന്റെ ആവേശത്തിലാണ് ചെന്നൈയുടെ വരവ്. മുംബൈയ്‌ക്കെതിരേ തോല്‍വിക്കരികില്‍ നിന്നാണ് മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ എംഎസ് ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിങ് ചെന്നൈയ്ക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. അവസാന ബോളില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി പായിച്ച് ധോണി ടീമിന്റെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു.

മറുഭാഗത്ത് പുതിയ നായകന്‍ മായങ്ക് അഗര്‍വാളിനു കീഴില്‍ മോശമല്ലാത്ത തുടക്കം ലഭിച്ച ശേഷമാണ് പഞ്ചാബ് ഇപ്പോള്‍ താഴേക്കു വീണിരിക്കുന്നത്. ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ അവര്‍ ജയിച്ചിരുന്നു. പക്ഷെ അതിനു ശേഷമുള്ള രണ്ടു കളികളിലും പഞ്ചാബ് പരാജയമേറ്റുവാങ്ങി.
അവസാനത്തെ രണ്ടു മല്‍സരങ്ങിലും ദയനീയമായ പരാജയമാണ് പഞ്ചാബിനു നേരിട്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ഏഴു വിക്കറ്റിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഒമ്പതു വിക്കറ്റിനും പഞ്ചാബ് തകരുകയായിരുന്നു.

ഈ സീസണില്‍ പഞ്ചാബും ചെന്നൈയും തമ്മിസുള്ള രണ്ടാം റൗണ്ട് പോരാട്ടം കൂടിയാണ് തിങ്കളാഴ്ചത്തേത്. നേരത്തേ നടന്ന ആദ്യപാദത്തില്‍ ചെന്നൈയെ 54 റണ്‍സിനു തകര്‍ത്തുവിടാന്‍ പഞ്ചാബിനായിരുന്നു. ഈ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരിക്കും പഞ്ചാബ് വീണ്ടുമിറങ്ങുക. മറുഭാഗത്ത് ആദ്യപാദത്തിലേറ്റ കനത്ത തോല്‍വിക്കു കണക്കു തീര്‍ക്കുകയായിരിക്കും ചെന്നൈയുടെ ലക്ഷ്യം.
ആദ്യപാദത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് എട്ടു വിക്കറ്റിനു 180 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 60 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. ശിഖര്‍ ധവാന്‍ 33 റണ്‍സുമെടുത്തു. റണ്‍ചേസില്‍ ചെന്നൈ തകര്‍ന്നടിഞ്ഞു. രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ 126 റണ്‍സിനു ചെന്നൈ ഓള്‍ഔട്ടായി. രാഹുല്‍ ചാഹര്‍ മൂന്നും വൈഭവ് അറോറ, ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ രണ്ടും വിക്കറ്റുകളെടുത്തിരുന്നു.

നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളെടുത്താല്‍ പഞ്ചാബിനെതിരേ ചെന്നൈയ്ക്കാണ് മുന്‍തൂക്കം. ഇതുവരെ 27 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 16 എണ്ണത്തില്‍ വിജയം ചെന്നൈയ്ക്കായിരുന്നു. പഞ്ചാബ് ജയിച്ചത് 11 മല്‍സരങ്ങളിലാണ്.
അവസാനത്തെ രണ്ടു മല്‍സരങ്ങളിലും സിഎസ്‌കെയെ വീഴ്ത്താന്‍ പഞ്ചാബിനായിട്ടുണ്ട്്. ഈ സീണിലെ ആദ്യപാദത്തില്‍ മാത്രമല്ല കഴിഞ്ഞ സീസണിലെ രണ്ടാംപാദത്തിലും ചെന്നൈയ്‌ക്കെതിരേ പഞ്ചാബിനായിരുന്നു വിജയം. ആറു വിക്കറ്റിന്റെ വിജയമായിരുന്നു അന്നു പഞ്ചാബ് ആഘോഷിച്ചത്.

സാധ്യതാ ഇലവന്‍
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, മിച്ചെല്‍ സാന്റ്‌നര്‍, അമ്പാട്ടി റായുഡു, ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ഡ്വയ്ന്‍ ബ്രാവോ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications