Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈ സൂക്ഷിക്കേണ്ടവര്‍ ആരൊക്കെ? ഈ മൂന്നു ടീമുകള്‍ ഉറക്കം കെടുത്തും!

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണയാണ് അവര്‍ കിരീടം സ്വന്തമാക്കിയത്. എല്ലാം രോഹിത് ശര്‍മയ്ക്കു കീഴിലായിരുന്നു. കൂടുതതല്‍ തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും തുടര്‍ച്ചയായി രണ്ടു തവണ കപ്പുയര്‍ത്തിയ ടീമെന്ന റെക്കോര്‍ഡും മുംബൈയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.

ഹാട്രിക് കിരീടം ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈ ഇറങ്ങിയത്. പക്ഷെ പ്ലേഓഫ് പോലും കാണാതെ പുറത്താവുകയായിരുന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെുക്കുകയാണ് ഹിറ്റ്മാനും സംഘവും. വരാനിരിക്കുന്ന സീസണില്‍ മുംബൈ ഏറ്റവുമധികം പേടിക്കേണ്ട മൂന്നു ടീമുകള്‍ ഏതൊക്കെയാണന്നു നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മുംബൈ ഇന്ത്യന്‍സിന്റെ ഉറക്കം കെടുത്തുന്ന ടീമുകളിലൊന്ന്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമെന്നാണ് മുംബൈ- ചെന്നൈ മല്‍സരം വിശേഷിപ്പിക്കപ്പെടുന്നത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നും ഈ മല്‍സരം വിളിക്കപ്പെടുന്നു.
മുംബൈയും ചെന്നൈയും കൂടി ഒമ്പത് ഐപിഎല്‍ ട്രോഫികളാണ് ഇതുവരെ പങ്കിട്ടത്. നാലു ട്രോഫികളുമായി മുംബൈയുടെ ഓള്‍ടൈം റെക്കോര്‍ഡിന് തൊട്ടരികിലാണ് സിഎസ്‌കെ. കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ മുംബൈയും ചെന്നൈയും ഓരോ ജയം വീതം പങ്കിടുകയായിരുന്നു.

2

ശക്തമായ സംഘത്തെയാണ് എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ ഇത്തവണയും അണിനിരത്തുന്നത്. പരിചയസമ്പന്നരായ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ എന്നിവരെല്ലാം സിഎസ്‌കെയുടെ മാച്ച് വിന്നര്‍മാരാണ്. അതുകൊണ്ടു തന്നെ ഈ സീസണിലും മുംബൈ ഏറ്റവുമധികം സൂക്ഷിക്കേണ്ട ടീമുകളിലൊന്നായിരിക്കും സിഎസ്‌കെ.

ചെന്നൈ സ്ക്വാഡ്

എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

 ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായിരിക്കും. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ, മിച്ചെല്‍ മാര്‍ഷ്, മുസ്തഫിസുര്‍ റഹ്മാന്‍ തുടങ്ങിയ മികച്ച കളിക്കാര്‍ ഡിസി നിരയിലുണ്ട്.

കഴിഞ്ഞ സീസണില്‍ മുംബൈയെ വിറപ്പിച്ച ടീമുകളിലൊന്നാണ് ഡിസി. രണ്ടു പാദങ്ങളിലും മുംബൈയെ മലര്‍ത്തിയടിക്കാന്‍ റിഷഭിനും സംഘത്തിനുമായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു അവര്‍ പ്ലേഓഫിലെത്തിയത്.

4

പക്ഷെ പ്ലേഓഫില്‍ ഡിസിക്കു അടിതെറ്റുകയായിരുന്നു. മുംബൈയും ഡിസിയും തമ്മിലുള്ള നേര്‍ക്കുനേര്‍ റെക്കോര്‍ഡ് നോക്കിയാല്‍ 16 മല്‍സരങ്ങളില്‍ മുംബൈയും 14 കളികളില്‍ ഡിസിയും ജയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഈ സീസണിലും ഡല്‍ഹിയെ നേരിടുമ്പോള്‍ മുംബൈയ്ക്കു മുട്ട് ഇടിക്കുമെന്നുറപ്പാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്ക്വാഡ്

റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഷര്‍ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിംഗ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യഷ് ധൂല്‍, പ്രവിന്‍ പവല്‍, റോവ്മാന്‍ പവല്‍ പ്രവീണ്‍ ദുബെ, ലുങ്കിസാനി എന്‍ഗിഡി, ടിം സീഫെര്‍ട്ട്, വിക്കി ഓസ്ത്വാല്‍.

 ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

പുതുതായി ഐപിഎല്ലിലേക്കു വന്നിരിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് മുംബൈ ഇന്ത്യന്‍സിനു വെല്ലുവിളിയുയര്‍ത്താന്‍ ശേഷിയുള്ള മറ്റൊരു ടീം. ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സംഘത്തില്‍ ഒരുപിടി മാച്ച് വിന്നര്‍മാരുണ്ട്. ഇതു തന്നെയാണ് അവരെ അപകടകാരികളാക്കി മാറ്റുന്നത്.

6

മുംബൈയുടെ മുന്‍താരങ്ങളായ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക്, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ലഖ്‌നൗ ടീമിന്റെ ഭാഗമാണ്. കൂടാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍ എന്നിവരും ലഖ്‌നൗ ടീമിന്റെ ഭാഗമാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരായ എവിന്‍ ലൂയിസ്, കൈല്‍ മയേഴ്‌സ് എന്നിവരും ലഖ്‌നൗ ടീമിലുണ്ട്.
ബൗളിങിലേക്കു വന്നാല്‍ ഇന്ത്യയുടെ ആവേശ് ഖാനും രവി ബിഷ്‌നോയിയുമായിരിക്കും അവരുടെ തുറുപ്പുചീട്ടുകള്‍. അടുത്തിടെ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരും അരങ്ങേറിയിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്ക്വാഡ്

കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, രവി ബിഷ്‌നോയ്,ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്‌സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

Story first published: Monday, March 14, 2022, 13:31 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+