Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രണ്ടു ക്യാച്ച് പാഴാക്കി ജഡ്ഡു, സ്റ്റംപിങ് നഷ്ടപ്പെടുത്തി ധോണി! ഫീല്‍ഡിങ് ദുരന്തം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫീല്‍ഡിങ് പിഴവുകളില്‍ അമ്പരന്നു നില്‍ക്കുകയാണ് ആരാധകരും ക്രിക്കറ്റ് പ്രേമികളും. സാധാരണയായി ഫീല്‍ഡിങില്‍ മികവ് പുലര്‍ത്തുന്ന ടീമാണ് സിഎസ്‌കെ. പക്ഷെ മുംബൈയ്‌ക്കെതിരേ ചോരുന്ന കൈകളും സ്റ്റംപിങ് പിഴവുകളുമെല്ലാം വരുത്തിയ സിഎസ്‌കെ ദുരന്തമായി മാറി.

1

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജയും ഫീല്‍ഡിങില്‍ ഫ്‌ളോപ്പാവുന്നത് ഈ മല്‍സരത്തില്‍ കണ്ടു. അര്‍ധാവസരങ്ങള്‍ പോലും ക്യാച്ചോ, റണ്ണൗട്ടോ ആക്കാന്‍ മിടുക്കനായ ജഡ്ഡു രണ്ടു ക്യാച്ചുകളാണ് ഈ മല്‍സരത്തില്‍ കൈവിട്ടത്. ആദ്യത്തേത് അല്‍പ്പം ബുദ്ധിമുട്ടേറിയ ക്യാച്ചായിരുന്നെങ്കില്‍ രണ്ടാമത്തേത് സിംപിള്‍ ക്യാച്ചായിരുന്നു. വളരെ അനായാസം കൈകളിലേക്കു വന്ന ബോളാണ് ജഡേജയില്‍ നിന്നും വഴുതിപ്പോയത്. ജഡ്ഡുവിനെക്കൂടാതെ സ്ലിപ്പില്‍ ഡ്വയ്ന്‍ ബ്രാവോയും വളരെ അനായാസമായ ഒരു ക്യാച്ച് നഷ്ടപ്പെടുത്തി. കൂടാതെ ശിവം ദുബെയും ഒരു സിംപിള്‍ ക്യാച്ച് ഈ മല്‍സരത്തില്‍ നിലത്തിട്ടുകളഞ്ഞു.

2

രണ്ടാം ഓവറില്‍ ജഡേജയാണ് ഫീല്‍ഡിങ് പിഴവുകള്‍ക്കു തുടക്കമിട്ടത്. സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറുടെ ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ ക്യാച്ച് ജഡേജ കൈവിടുകയായിരുന്നു. വലതു വശത്തേക്കു ക്യാച്ചെടുക്കാന്‍ ഓടിയ അദ്ദേഹം കൈകള്‍ നീട്ടിയെങ്കിലും അവയ്ക്കിടയിലൂടെ ബോള്‍ നിലത്തു വീണു. 12ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ജഡ്ഡുവിന്റെ മറ്റൊരു അബദ്ധം. സിറ്ററെന്നു വിളിക്കാവുന്ന ക്യാച്ചായിരുന്നു ഇത്. റിത്വിക് ഷോക്കീന്റെ ഷോട്ട് ആകാശത്തേക്കുയര്‍ന്ന ശേഷം നേരെ ജഡേജയുടെ കൈകളിലേക്കാണ് വന്നത്. കൈയില്‍ പതിച്ച ശേഷം ബോള്‍ ഉയര്‍ന്നു പൊങ്ങി മൈതാനത്തു വീണത് അവിശ്വസനീയതോടെയാണ് കാണികള്‍ കണ്ടത്.

3

വിക്കറ്റിനു പിന്നല്‍ മിന്നല്‍ വേഗത്തില്‍ ക്യാച്ചുകളും സ്റ്റംപിങുകളും നടത്താറുള്ള ധോണി ഒരു അനായാസ സ്റ്റംപിങായിരുന്നു പാഴാക്കിയത്. കളിയുടെ രണ്ടാത്തെ ഓവറില്‍ മുംബൈ രണ്ടു വിക്കറ്റിനു ഏഴു റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു സംഭവം. മിച്ചെല്‍ സാന്‍്‌നര്‍ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാന്‍ സൂര്യകുമാര്‍ യാദവ് ശ്രമിച്ചു. പക്ഷെ ടൈമിങ് തീര്‍ത്തും പാളിയപ്പോള്‍ വിക്കറ്റിനു പിറകിലുള്ള ധോണി സ്റ്റംപ് ചെയ്യേണ്ടതായിരുന്നു. പക്ഷെ സൂര്യയെപ്പോലെ ഈ ബോള്‍ ധോണിക്കും മിസ്സായി. സൂര്യ നാലു റണ്‍സ് മാത്രം എടുത്തുനില്‍ക്കവെയായിരുന്നു ഇത്. പിന്നീട് അദ്ദേഹം 32 റണ്‍സെടുത്താണ് പുറത്തായത്.

4

പുറത്താവാതെ 51 ണ്‍സെടുത്ത് മുംബൈ ഇന്നിങ്‌സിലെ ടോപ്‌സ്‌കോററായ തിലക് വര്‍മയുടെ ക്യാച്ചാണ് ബ്രാവോ നഷ്ടപ്പെടുത്തിയത്. കളിയുടെ അഞ്ചാമത്തെ ഓവറില്‍ മുകേഷ് ചൗധരിയുടെ ബൗളിങില്‍ എഡ്ജായ തിലകിനെ സ്ലിപ്പില്‍ ബ്രാവോയ്ക്കു അനായാസം പിടിക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കൈകളില്‍ തട്ടിത്തെറിച്ച ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു. തിലക് അപ്പോള്‍ രണ്ടു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ബ്രാവോ ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ മുംബൈ 100 റണ്‍സ് പോലും കടക്കുന്ന കാര്യം സംശയമായിരുന്നു.

5

ഏറ്റവും അവസാനമായി സിഎസ്‌കെ നിരയില്‍ ഫീല്‍ഡിങില്‍ പിഴവ് വരുത്തിയത് ദുബെയായിരുന്നു. ഡ്വയ്ന്‍ പ്രെട്ടോറിയസ് ബൗള്‍ ചെയ്ത 19ാമത്തെ ഓവറില്‍ ജയദേവ് ഉനാട്കട്ടിന്റെ ക്യാച്ചാണ് ദുബെ കൈവിട്ടത്. ദയനീമെന്നു മാത്രമേ ഈ ശ്രമത്തെ പറയാന്‍ സാധിക്കുകയുള്ളൂ. കാരണം ദുബെയുടെ കൈകളിലേക്കു പോലും ബോള്‍ വന്നില്ല. ബോളിന്റെ ദിശ പോലും മനസ്സിലാക്കുന്നതില്‍ താരം പരാജയപ്പെട്ടു. ഇതോടെ കൈകളിലേക്കു ഒതുങ്ങേണ്ടിയിരുന്ന ബോള്‍ ദുബെയുടെ നെഞ്ചിലേക്കു വീഴുകയും അവിടെ നിന്നും ഉരുണ്ട് താഴേക്കു പതിക്കുകയുമായിരുന്നു.

Story first published: Friday, April 22, 2022, 0:23 [IST]
Other articles published on Apr 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+