Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവരെ നോക്കിവച്ചോ, തരംഗമാവും! രണ്ടു പേര്‍ സിഎസ്‌കെക്കാര്‍- റെയ്‌ന പറയുന്നു

ഐപിഎല്ലിന്റെ 15ാം സീസണില്‍ പുതിയ റോളിലായിരിക്കും 'ചിന്നത്തല' സുരേഷ് റെയ്‌നയെ ആരാധകര്‍ കാണുക. മെഗാ ലേലത്തില്‍ ആരം വാങ്ങാതെ പോയ അദ്ദേഹം ഇത്തവണ കമന്റേറ്ററുടെ കുപ്പായമണിഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി പാനലില്‍ റെയ്‌നയും ഇത്തവണ ഉള്‍പ്പെട്ടിട്ടുണ്ട്.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഇതിനിടെ ഒരു സീസണ്‍ മാത്രമാണ് റെയ്‌നയ്ക്കു നഷ്ടമായത്. 2020ല്‍ അദ്ദേഹം ചില വ്യക്തിപരമായ കാരണങ്ങളാലാല്‍ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ കരിയറിലാദ്യമായി റെയ്‌ന അദ്ദേഹം അണ്‍സോള്‍ഡായി മാറുകയായിരുന്നു. ഈ സീസണില്‍ ശ്രദ്ധിക്കേണ്ട അഞ്ചു കളിക്കാരെ റെയ്‌ന തിരഞ്ഞെടുത്തിരിക്കുകയാണ്.

1

ഐപിഎല്ലില്‍ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് സംസാരിക്കവെയാണ് ശ്രദ്ധിക്കേണ്ട കളിക്കാരെ സുരേഷ് റെയ്‌ന തിരഞ്ഞെടുത്തത്. അഞ്ചു പേരില്‍ രണ്ടു കളിക്കാര്‍ അദ്ദേഹത്തിന്റെ മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നുള്ളവരാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓള്‍റൗണ്ടര്‍ ജോടികളായ രവീന്ദ്ര ജഡേജ, മോയിന്‍ അലി, മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ഇഷാന്‍ കിഷന്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും സൂപ്പര്‍ താരവുമായ റിഷഭ് പന്ത്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരാണ് റെയ്‌ന തിരഞ്ഞെടുത്തിരിക്കുന്ന അഞ്ചു കളിക്കാര്‍.

2

എംഎസ് ധോണിക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത നായകന്‍ ആരായിരിക്കണമെന്നതിനെക്കുറിച്ചും സുരേഷ് റെയ്‌ന അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. നാലു പേരെയാണ് സിഎസ്‌കെയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ടീമിലുള്ള അമ്പാട്ടി റായുഡുവിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാവുന്നതാണ്. റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ എന്നിവരും നായകരാവാന്‍ സാധിക്കുന്നവരാണ്. രവീന്ദ്ര ജഡേജയെയും നായകസ്ഥാനത്തേക്കു പരിഗണിക്കാം. ക്രിക്കറ്റില്‍ നല്ല അറിവുള്ള താരമാണ് ജഡ്ഡുവെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു.

3

ഐപിഎല്ലിന്റെ ഈ സീസണ്‍ മികച്ച രീതിയില്‍ തുടങ്ങേണ്ടത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു സുരേഷ് റെയ്‌ന വിലയിരുത്തി. പ്ലേഓഫിലെത്തേണ്ടത് എങ്ങനെയാണെന്ന് നന്നായി അറിയുന്നവരാണ് സിഎസ്‌കെ. അതിനാല്‍ തന്നെ സീസണിന്റെ തുടക്കം നല്ലതാവേണ്ടതുണ്ട്.
മല്‍സരവേദികളായ മുംബൈ, പൂനെ എന്നീവിടങ്ങളിലെ മഞ്ഞുവീഴ്ച ഇത്തവണ മല്‍സരഫലത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കും. ടോസിനു ശേഷം എന്തു സംഭവിക്കുമെന്നു പറയാന്‍ കഴിയില്ല. ആദ്യം ബാറ്റിങായാലും ബൗളിങായാലും ബൗളര്‍മാര്‍ നന്നായി തന്നെ തയ്യാറെടുക്കണം. 40 ഓവറുകളും നന്നായി കളിക്കണമെന്ന തയ്യാറെടുപ്പോടെയായിരിക്കണം ഇറങ്ങേണ്ടതെന്നും റെയ്‌ന വിലയിരുത്തി.

4

ശനിയാഴ്ച ചെന്നൈ സൂപ്പര്‍ സിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് ഈ സീസണിലെ കന്നിയങ്കം. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു എംഎസ് ധോണി നയിച്ച സിഎസ്‌കെ ഒയ്ന്‍ മോര്‍ഗന്റെ കെകെആറിനെ തകര്‍ത്താണ് നാലാം കിരീടം ചൂടിയത്. അന്നത്തെ ഫൈനലിലെ വിജയം ആവര്‍ത്തിക്കുകയാണ് സിഎസ്‌കെയുടെ ലക്ഷ്യമെങ്കില്‍ കെകെആര്‍ കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ്. മോര്‍ഗനു പകരം പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്കു കീഴിലാണ് കെകെആര്‍ ഇറങ്ങുക.

Story first published: Wednesday, March 23, 2022, 11:42 [IST]
Other articles published on Mar 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+