Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റെക്കോര്‍ഡുകളുടെ ആറാട്ട്- ധോണിയെ കാത്ത് മൂന്നെണ്ണം! കോലിക്കൊപ്പമെത്താം

ഐപിഎല്ലില്‍ ഇന്നു നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോയല്‍ ചാലഞ്ചേഴ്‌സ് പോരാട്ടം വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. കാരണം ഇരുടീമുകളും വിജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ ലക്ഷ്യമിടുന്നില്ല. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ രണ്ടു ടീമുകള്‍ക്കും ജയിക്കേണ്ടതുണ്ട്.

1

10 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ആര്‍സിബി ലീഗില്‍ ആറാംസ്ഥാനത്തു നില്‍ക്കുകയാണ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയാവട്ടെ ഒമ്പതാം സ്ഥാനത്താണുള്ളത്. എട്ടു പോയിന്റ്് മാത്രമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ഇനിയുള്ള അഞ്ചു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ.

കഴിഞ്ഞ മല്‍സരത്തിനു മുമ്പ് സിഎസ്‌കെയുടെ നായകസ്ഥാനത്തു തിരിച്ചെത്തിയ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി ആര്‍സിബിക്കെതിരായ കളിയില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ക്ക് അരികിലാണ്.

2

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ എംഎസ് ധോണിയുടെ 200ാമത്തെ മല്‍സരമാണ് ഇന്നത്തേത്. ഇതോടെ ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി 200 മല്‍സരങ്ങളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി അദ്ദേഹം മാറും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമേ നേരത്തേ ഈ നേട്ടം കുറിച്ചിട്ടുള്ളൂ.

3

കഴിഞ്ഞ സീസണിലായിരുന്നു കോലി തന്റെ 200ാമത്തെ മല്‍സരം കളിച്ചത്. ഇതുവരെ 217 മല്‍സരങ്ങളില്‍ അദ്ദേഹം ആര്‍സിബിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി മാത്രം കളിച്ച ഒരേയൊരു താരം കൂടിയാണ് കോലി.
ധോണി 2016, 17 സീസണുകളില്‍ സിഎസ്‌കെയ്ക്കു സസ്‌പെന്‍ഷന്‍ നേരിട്ടപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനായി കളിച്ചിരുന്നു. പൂനെയ്ക്കുവേണ്ടി 30 മല്‍സരങ്ങളിലാണ് അദ്ദേഹം ഇറങ്ങിയത്. 2018ല്‍ സിഎസ്‌കെ ടൂര്‍ണമെന്റിലേക്കു തിരിച്ചെത്തിയപ്പോള്‍ ധോണിയും പഴയ തട്ടകത്തിലേക്കു തിരിച്ചെത്തുകയായിരുന്നു.

4

ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ എംഎസ് ധോണിയുടെ 302ാമത്തെ മല്‍സരമാണ് ആര്‍സിബിക്കെതിരേയുള്ളത്. ഇവയില്‍ നിന്നും 5994 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇന്നത്തെ കളിയില്‍ ഒരു സിക്‌സറടിച്ചാല്‍ ധോണി 6000 റണ്‍സ് ക്ലബ്ബില്‍ അംഗമാവും. ഇതോടെ വിരാട് കോലിക്കു ശേഷം ടി20യില്‍ 6000 റണ്‍സ് തികച്ച ക്യാപ്റ്റനായി ധോണി മാറുകയും ചെയ്യും.
കോലി ടി20 ക്യാപ്റ്റനെന്ന നിലയില്‍ 190 മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 6451 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും 48 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

5

ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ഫേവറിറ്റ് എതിരാളികള്‍ കൂടിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. അവര്‍ക്കെതിരേ ബാറ്റിങില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് അവര്‍ക്കുള്ളത്. 836 റണ്‍സ് ധോണി സ്‌കോര്‍ ചെയ്തിട്ടുണ്ട്. 46 സിക്‌സറുകള്‍ ഇതിലുള്‍പ്പെടുന്നു.
ഇന്നത്തെ കളിയില്‍ ആര്‍സിബിക്കെതിരേ നാലു സിക്‌സറുകള്‍ കൂടി അടിച്ചാല്‍ അദ്ദേഹം 50 സിക്‌സറുകള്‍ പൂര്‍ത്തിയാക്കും. ഇതോടെ വമ്പന്‍ റെക്കോര്‍ഡിനും കോലി അവകാശിയാവും. ഐപിഎല്ലില്‍ ഇന്ത്യയുടെ ഒരു താരവും ഏതെങ്കിലുമൊരു ടീമിനെതിരേ 50 സിക്‌സറുകളടിച്ചിട്ടില്ല.

6

ചെന്നൈയും ബാംഗ്ലൂരും തമ്മിലുള്ള രണ്ടാംപാദ മല്‍സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കെ 23 റണ്‍സിന്റെ വിജയം ആഘോഷിച്ചിരുന്നു. അന്നു ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാലു വിക്കറ്റിനു 216 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ശിവം ദുബെ (95*), റോബിന്‍ ഉത്തപ്പ (88) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിസ്‌കളായിരുന്നു ചെന്നൈയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. റണ്‍ചേസില്‍ ആര്‍സിബി പൊരുതി നോക്കിയെങ്കിലും ഒമ്പതു വിക്കറ്റിനു 193 റണ്‍സെടുക്കാനേ ആയുള്ളൂ. ഷഹബാസ് അഹമ്മദ് 41 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ സുയാഷ് പ്രഭുദേശായ്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ 34 റണ്‍സ് വീതവുമെടുത്തു. വിരാട് കോലിക്കു പക്ഷെ ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Story first published: Wednesday, May 4, 2022, 12:25 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+