Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വിരോധികള്‍ക്ക് വായടക്കാം, ഓള്‍റൗണ്ട് മികവുമായി ഹര്‍ദിക്, ക്യാപ്റ്റനായും കൈയടി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ആദ്യ മത്സരത്തിലൂടെത്തന്നെ ശക്തമായ തിരിച്ചുവരവ് അറിയിച്ച് ഹര്‍ദിക് പാണ്ഡ്യ. പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക് ലഖ്‌നൗവിനെതിരേ ഓള്‍റൗണ്ട് മികവോടെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ഐപിഎല്ലിന് മുമ്പ് ഫിറ്റ്‌നസ് ടെസ്റ്റ് പാസായ ഹര്‍ദിക് ഇടവേളക്ക് ശേഷം തന്റെ പഴയ ബൗളിങ് മികവിലേക്കും തിരിച്ചെത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ക്യാപ്റ്റനെന്ന നിലയിലും എടുത്ത തീരുമാനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു.

1

മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ കെ എല്‍ രാഹുലിന്റെ വിക്കറ്റ് റിവ്യൂവിലൂടെ നേടിയെടുക്കാന്‍ ഹര്‍ദിക്ക് എന്ന നായകന് സാധിച്ചു. മുഹമ്മദ് ഷമിയുടെ പന്ത് രാഹുലിന്റെ ബാറ്റില്‍ ഉരുമി വിക്കറ്റ് കീപ്പറുടെ കൈയിലെത്തിയെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. ഹര്‍ദിക് പാണ്ഡ്യ റിവ്യൂ നല്‍കിയാണ് അനുകൂല വിധി നേടിയെടുത്തത്. ഇത് നായകനെന്ന നിലയില്‍ ഹര്‍ദിക്കിന്റെ മികവാണ്.

1

കരുത്തുറ്റ താരനിരയുള്ള ലഖ്‌നൗവിന്റെ ടോപ് ഓഡറിനെ ഫലപ്രദമായി തടഞ്ഞിടാന്‍ ഹര്‍ദിക്കിന് സാധിച്ചു. മുഹമ്മദ് ഷമിയെ പവര്‍പ്ലേയില്‍ നന്നായി ഉപയോഗിച്ചു. മൂന്ന് വിക്കറ്റുമായി ഷമി തിളങ്ങുകയും ചെയ്തു. വരുണ്‍ ആരോണ്‍ പൊതുവേ തല്ലുകൊള്ളി ബൗളര്‍ വിശേഷണമുള്ള പേസറാണെങ്കിലും ന്യൂബോളിലും ഡെത്ത് ഓവറിലും നന്നായി ഉപയോഗിച്ച് രണ്ട് വിക്കറ്റ് നേടിയെടുപ്പിക്കാന്‍ ഹര്‍ദിക്കിനായി. 45 റണ്‍സ് വഴങ്ങിയെങ്കിലും എവിന്‍ ലെവിസിനെയും (10) ആയുഷ് ബഡോണിയേയും (54) വരുണാണ് പുറത്താക്കിയത്.

1

റാഷിദ് ഖാനെ 10ാം ഓവര്‍ വരെ കാത്തു നിര്‍ത്തിയത് ടീമിന് ഗുണം ചെയ്തു. മധ്യ ഓവറുകളില്‍ റാഷിദ് റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി. പേസര്‍ ലോക്കി ഫെര്‍ഗൂസനെയും കൃത്യമായി ഉപയോഗിച്ചു. ഫീല്‍ഡിങ് വിന്യാസത്തിലും മിടുക്കുകാട്ടിയ ഹര്‍ദിക് നായകനെന്ന നിലയില്‍ വളരെ പക്വതയോടെയാണ് കളത്തില്‍ കാണപ്പെട്ടത്.

1

ഇടവേളക്ക് ശേഷം പന്തെറിഞ്ഞ ഹര്‍ദിക് നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടിയില്ല. ആദ്യ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രമാണ് ഹര്‍ദിക് വഴങ്ങിയത്. എന്നാല്‍ 15ാം ഓവറില്‍ 19 റണ്‍സ് വഴങ്ങി. ഒരു സിക്‌സും മൂന്ന് ഫോറുമാണ് ഈ ഓവറില്‍ ഹര്‍ദിക് വിട്ടുകൊടുത്തത്. എന്നാല്‍ ഹര്‍ദിക് ബൗളിങ് പുനരാരംഭിച്ചത് ഗുജറാത്തിനും ഇന്ത്യക്കും വലിയ പ്രതീക്ഷ നല്‍കുന്നു.

1

ബാറ്റുകൊണ്ടും ഹര്‍ദിക് പാണ്ഡ്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 28 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 33 റണ്‍സാണ് ഹര്‍ദിക് നേടിയത്. ക്രുണാല്‍ പാണ്ഡ്യയെ സിക്‌സറിന് ശ്രമിച്ച് മനീഷ് പാണ്ഡെക്ക് ക്യാച്ച് നല്‍കിയാണ് ഹര്‍ദിക്കിന്റെ മടക്കം. മാത്യു വേഡുമായി മൂന്നാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഹര്‍ദിക്കിന് സാധിച്ചു. എന്തായാലും ഹര്‍ദിക്കിന്റെ പ്രകടനം ഗുജറാത്തിനും ഇന്ത്യക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നല്‍കുന്നതാണ്.

Story first published: Monday, March 28, 2022, 22:47 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+