IPL 2022: ഒരു ഇന്നിങ്സില്‍ കൂടുതല്‍ സിക്സ്, ഗെയ്ല്‍ തലപ്പത്ത്, ടോപ് ഫോറില്‍ ഇന്ത്യക്കാരനില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ് 26ാം തീയ്യതി ആരംഭമാവുകയാണ്. മുംബൈയിലെ മൂന്ന് വേദികളിലും പൂനെയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ 10 ടീമുകളാണ് മാറ്റുരക്കുന്നത്. ഇത്തവണയും വമ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്ന തുടങ്ങിയ ചില വമ്പനടിക്കാര്‍ ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ നഷ്ടങ്ങളാണെങ്കിലും ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണയുമുണ്ട്.
ടി20 ഫോര്‍മാറ്റില്‍ ആരാധകരെ ഏറ്റവും ആവേശം കൊള്ളിക്കുന്നത് ബാറ്റ്സ്മാന്‍മാരുടെ പ്രകടനം തന്നെയാണ്. വമ്പന്‍ സിക്സുകള്‍ കാണാനാണ് ആരാധകര്‍ ഗ്യാലറിയില്‍ തടിച്ചുകൂടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതിനോടകം നിരവധി സെഞ്ച്വറികള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ ഒരു ഇന്നിങ്സില്‍ കൂടുതല്‍ സിക്സ് നേടിയ താരമാരാണ് ? ടോപ് ഫൈവിന്റെ പട്ടിക പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍
ഈ റെക്കോഡില്‍ തലപ്പത്തുള്ളത് യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലാണ്. ഒരു ഇന്നിങ്സില്‍ 17 സിക്സുകള്‍ പറത്തിയാണ് അദ്ദേഹം ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. 2013 സീസണിലാണ് ഗെയ്ലിന്റെ ഈ പ്രകടനം. ആര്‍സിബിയുടെ താരമായിരുന്ന ഗെയ്ല്‍ പൂനെ വാരിയേഴ്സിനെതിരായ മത്സരത്തില്‍ 66 പന്തില്‍ പുറത്താവാതെ 175 റണ്‍സ് നേടിയിരുന്നു. ഈ മത്സരത്തിലാണ് ഗെയ്ലിന്റെ 17 സിക്സ് പ്രകടനം. ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടിയപ്പോള്‍ പൂനെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. 130 റണ്‍സിനാണ് മത്സരം ആര്‍സിബി ജയിച്ചത്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ഗെയ്ലിന്റെ പേരിലാണ്.

ബ്രണ്ടന്‍ മക്കല്ലം
ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ കെകെആര്‍ താരം ബ്രണ്ടന്‍ മക്കല്ലമാണ്. പ്രഥമ സീസണിന്റെ പ്രഥമ ഇന്നിങ്സില്‍ 13 സിക്സുകളാണ് മക്കല്ലം പറത്തിയത്. കെകെആര്‍ ഓപ്പണറായിരുന്ന മക്കല്ലം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഈ നേട്ടത്തിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനായി 158 റണ്‍സാണ് മക്കല്ലം നേടിയത്. 10 ഫോറും 13 സിക്സും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. കെകെആര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ ആര്‍സിബി 82 റണ്‍സിന് ഓള്‍ഔട്ടായി. 140 റണ്‍സിന്റെ ജയം കെകെആറിന്.

ക്രിസ് ഗെയ്ല്‍
13 സിക്സുകളുമായി രണ്ടാം സ്ഥാനം പങ്കിടാനും ക്രിസ് ഗെയ്ലുണ്ട്. 2012ല്‍ ആര്‍സിബിക്കായി കളിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഗെയ്ലിന്റെ ഈ ബാറ്റിങ് പ്രകടനം. മത്സരത്തില്‍ 62 പന്തില്‍ 128 റണ്‍സുമായി ഗെയ്ല്‍ പുറത്താവാതെ നിന്നു. 13 ഫോറും ഏഴ് സിക്സുകളുമാണ് ഗെയ്ല്‍ മത്സരത്തില്‍ നേടിയത്. ആര്‍സിബി 216 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയപ്പോള്‍ ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 21 റണ്‍സിന് ആര്‍സിബി ജയിച്ചു.

എബി ഡിവില്ലിയേഴ്സ്
മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്സ് 12 സിക്സുകള്‍ ഒരു ഇന്നിങ്സില്‍ പറത്തിയിട്ടുണ്ട്. 2016ലാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. ഗുജറാത്ത് ലയണ്‍സിനെതിരേ 52 പന്തില്‍ 129 റണ്‍സ് എബിഡി അടിച്ചെടുത്തത്. 12 സിക്സുകളും 10 ഫോറും ഉള്‍പ്പെടെ അദ്ദേഹം തകര്‍ത്തടിച്ചു. വിരാട് കോലി ഇതേ മത്സരത്തില്‍ 109 റണ്‍സും നേടി. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് ആര്‍സിബി നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് 104 റണ്‍സിന് ഓള്‍ഔട്ടായി. ആര്‍സിബി 144 റണ്‍സിന് ജയിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications