IPL 2022: എല്‍ക്ലാസിക്കോ, മുംബൈ x സിഎസ്‌കെ, ഇത്തവണ ആര് നേടും? വിലയിരുത്തല്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 26ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. എംഎസ് ധോണിയുടെ കീഴിലിറങ്ങുന്ന സിഎസ്‌കെ ഇത്തവണയും കപ്പുയര്‍ത്തി മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐപിഎല്‍ കിരീടമെന്ന റെക്കോഡിനൊപ്പമെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കുന്ന സിഎസ്‌കെ- മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇത്തവണയും ആരാധകര്‍. മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പ് എയിലും സിഎസ്‌കെ ഗ്രൂപ്പ് ബിയിലുമാണുള്ളത്. ഗ്രൂപ്പു ഘട്ടത്തില്‍ രണ്ട് തവണ ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നുണ്ട്. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏപ്രില്‍ 21 ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ആദ്യം ഇരു ടീമും നേര്‍ക്കുനേര്‍ എത്തുക. മെയ് 12ന് വാംഖഡെയിലാണ് രണ്ടാം മത്സരം. ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആര് നേടും ? കണക്കുകളും ടീം കരുത്തും പരിശോധിച്ച് വിലയിരുത്താം.

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ
ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്ക് പരിശോധിച്ചാല്‍ മുംബൈ ഇന്ത്യന്‍സിനാണ് മുന്‍തൂക്കം. 32 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 19 തവണയും ജയം രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. 13 തവണയാണ് സിഎസ്‌കെയ്ക്ക് ജയിക്കാനായത്. അവസാന സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ സിഎസ്‌കെയും ഒരു തവണ മുംബൈയും വിജയിച്ചു. ഡല്‍ഹിയില്‍വെച്ച് നടന്നപ്പോള്‍ നാല് വിക്കറ്റിന് മുംബൈ ജയിച്ചപ്പോള്‍ നേര്‍ക്കുനേര്‍ എത്തിയ അവസാന മത്സരത്തില്‍ 20 റണ്‍സിന് സിഎസ്‌കെയ്ക്കായിരുന്നു ജയം.

റണ്‍വേട്ടക്കാര്‍-വിക്കറ്റ് വേട്ടക്കാര്‍
ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കൂടുതല്‍ റണ്‍സ് സിഎസ്‌കെയുടെ സുരേഷ് റെയ്‌നയുടെ പേരിലാണ്. 736 റണ്‍സാണ് റെയ്‌ന നേടിയത്. ഇത്തവണ സിഎസ്‌കെ റെയ്‌നയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ടാം സ്ഥാനത്ത് മുംബൈ നായകന്‍ രോഹിത് ശര്‍മയാണ് (693). മൂന്നാം സ്ഥാനത്ത് സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് (646). കൂടുതല്‍ വിക്കറ്റ് സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലാണ് (35). രണ്ടാം സ്ഥാനത്ത് സിഎസ്‌കെയുടെ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയാണ് (18).

ഇത്തവണയും സിഎസ്‌കെ സൂപ്പര്‍
ഇത്തവണയും സിഎസ്‌കെയ്‌ക്കൊപ്പം മികച്ച താരനിരയുണ്ട്. ധോണി നയിക്കുന്ന നിരയില്‍ അവസാന സീസണില്‍ ഒപ്പമുണ്ടായിരുന്ന ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണയുമുണ്ട്. രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരയൊണ് ധോണിയോടൊപ്പം നിലനിര്‍ത്തിയത്. അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരെയെല്ലാം മെഗാ ലേലത്തിലൂടെ തിരിച്ചെത്തി. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്തിയ ഫഫ് ഡുപ്ലെസിസ് ഇത്തവണ ടീമിനൊപ്പമില്ല. ഇത് മാറ്റിനിര്‍ത്തിയാല്‍ കരുത്തരുടെ നിരയാണ് ഇത്തവണയും സിഎസ്‌കെ. പഴയ താരങ്ങള്‍ത്തന്നെയായതിനാല്‍ വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചേക്കും.

സംതുലിതമായ ടീമുമായി മുംബൈ
സിഎസ്‌കെയെപ്പോലെ തന്നെ സംതുലിതമായ ടീമിനെത്തന്നെ ഇത്തവണയും ഒപ്പം കൂട്ടാന്‍ മുംബൈ ഇന്ത്യന്‍സിനായി. അവസാന സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം നിലനിര്‍ത്തിയ മുംബൈ ഇഷാന്‍ കിഷനെ 15.25 കോടിക്കും തിരികെ എത്തിച്ചു. വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക്, പേസര്‍ ട്രന്റ് ബോള്‍ട്ട് എന്നിവരെയാണ് മുംബൈ പഴയ ടീമില്‍ നിന്ന് കൈവിട്ടുകളഞ്ഞത്. ജോഫ്രാ ആര്‍ച്ചറെ ടീമിലേക്കെത്തിച്ചെങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ സേവനം മുംബൈക്ക് ലഭിക്കില്ല.

രണ്ട് ടീമിലെയും താരങ്ങള്‍ ഇതാ
മുംബൈ ഇന്ത്യന്‍സ്: നിലനിര്‍ത്തിയവര്‍- രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ. ലേലത്തില്‍ വാങ്ങിയവര്‍- ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.
ചെന്നൈ സൂപ്പര്‍ കിങ്സ്: നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications