Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലിയെ 'ചതിച്ചു', ഉത്തപ്പയെ രക്ഷിച്ചു? വിവാദമായ തീരുമാനങ്ങള്‍

ഐപിഎല്ലിന്റെ 15ാം സീസണ്‍ പാതി ദൂരം പിന്നിട്ടിരിക്കുകയാണ്. 10 ടീമുകളും ആദ്യപാദ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാം പാദത്തിലേക്കു കടന്നിരിക്കുകയാണ്. ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ചില തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കിയിരുന്നു.

1

മുന്‍ സീസണുകളെ അപേക്ഷിച്ച് ഈ സീസണിലെ ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ രണ്ടു റിവ്യുകള്‍ വീതം ഓരോ ടീമിനും നല്‍കിയിട്ടുള്ളത്. നേരത്തേ ഒന്നു മാത്രമുണ്ടായിരുന്നതാണ് ഇത്തവണ വര്‍ധിപ്പിച്ചത്. അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന പിഴവുകള്‍ ലഘൂകരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പക്ഷെ രണ്ടു ഡിആര്‍എസുകളുണ്ടായിട്ടും വിവാദങ്ങള്‍ക്കു പഞ്ഞമൊന്നുമില്ല. ഈ സീസണിലെ ഇതുവരെ നടന്ന മല്‍സരങ്ങളിലെ ചില വിവാദ തീരുമാനങ്ങള്‍ നമുക്കു പരിശോധിക്കാം.

വിരാട് കോലിയുടെ എല്‍ബിഡബ്ല്യു

വിരാട് കോലിയുടെ എല്‍ബിഡബ്ല്യു

മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് സൂപ്പര്‍ താരം വിരാട് കോലിക്കെതിരായ എല്‍ബിഡബ്ല്യു തീരുമാനം വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. 38 ബോളില്‍ 48 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ബേബി എബിയെന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസിന്റെ ആദ്യ ബോളില്‍ തന്നെ കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. ഐപിഎല്ലില്‍ ബ്രെവിസിന്റെ കന്നി ബോള്‍ കൂടിയായിരുന്നു ഇത്. അംപയര്‍ വീരേന്ദര്‍ ശര്‍മായിരുന്നു എല്‍ബിഡബ്ല്യു വിധിച്ചത്. പക്ഷെ ബോള്‍ ബാറ്റില്‍ എഡ്ജായ ശേഷമാണ് പാഡിലേക്കു വന്നതെന്നു സംശയമുയര്‍ന്നിരുന്നു.

2

ഇതോടെ കോലി ഡിആര്‍എസ് എടുത്തു. പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനത്തിലും മാറ്റമുണ്ടായില്ല. ബോള്‍ കോലിയുടെ ബാറ്റിലും പാഡിലും ഒരേ സമയത്താണ് തട്ടിയതെന്നു നിരീക്ഷിച്ച അംപയര്‍ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം ശരി വയ്ക്കുകയായിരുന്നു. ഇതില്‍ അതൃപ്തനായ കോലി കോലി ഗ്രൗണ്ടില്‍ ബാറ്റ് കൊണ്ട് ആഞ്ഞു വീശി അരിശം പ്രകടിപ്പിച്ചാണ് മടങ്ങിയത്.

സ്റ്റോയ്‌നിസിനെതിരായ വൈഡ്

സ്റ്റോയ്‌നിസിനെതിരായ വൈഡ്

റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം മാര്‍ക്കസ് സ്റ്റോയ്‌നിസിനെതിരായ ഒരു വൈഡ് അംപയര്‍ നല്‍കാതിരുന്നതും വിവാദമുണ്ടാക്കി. ആര്‍സിബി പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ ബോള്‍ വൈഡായിരുന്നുവെന്ന് വ്യക്തമായിരുന്നെങ്കിലും അംപയര്‍ അതു നല്‍കിയില്ല. നിരാശനായ സ്റ്റോയ്‌നിസ് ചെറു ചിരിയോടെയായിരുന്നു ഇതിനോടു പ്രതികരിച്ചത്.
ഹേസല്‍വുഡ് തുടര്‍ന്നും അതുപോലെ ബോള്‍ ചെയ്‌തേക്കുമെന്ന് ഉറപ്പിച്ച സ്റ്റോയ്‌നിസ് തൊട്ടടുത്ത ബോള്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് ഇറങ്ങി നിന്ന ശേശം നേരിട്ടു. വിക്കറ്റിനു പിറകിലേക്കു ഷോട്ട് പായിക്കാനുള്ള ശ്രമം പക്ഷെ സ്വന്തം വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌റ്റോയ്‌നിസ് അലറി വിളച്ചുകൊണ്ട് രോഷം പ്രകടിപ്പിച്ചാണ് ക്രീസ് വിട്ടത്. സ്റ്റോയ്‌നിസിന്റെ പുറത്താവല്‍ വഴിത്തിരിവാകുകയും കളിയില്‍ ലഖ്‌നൗ തോല്‍ക്കുകയും ചെയ്തു.

ദേവ്ദത്തിന്റെ ക്യാച്ച്

ദേവ്ദത്തിന്റെ ക്യാച്ച്

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ദേവ്ദത്ത് പടിക്കലിന്റെ ക്യാച്ചും വലിയ ചര്‍ച്ചയായിരുന്നു. കളിയുടെ രണ്ടാം ഓവറിലാണ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ ദേവ്ദത്ത് സെക്കന്റ് സ്ലിപ്പില്‍ പിടികൂടിയത്. ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു.
ബാറ്റില്‍ എഡ്ജുണ്ടായിരുന്നുവെന്നത് വ്യക്തമായിരുന്നു. പക്ഷെ റീപ്ലേയില്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്ത ശേഷമാണ് ദേവ്ദത്ത് അതു കൈയ്ക്കുള്ളിലാക്കിയതെന്നു കാണപ്പെട്ടിരുന്നു. പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനം ബൗളര്‍ക്കു അനുകൂലമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഈ മല്‍സരത്തില്‍ ഹൈദരാബാദ് തോല്‍ക്കുകയും ചെയ്തിരുന്നു.

ഉത്തപ്പയുടെ രക്ഷപ്പെട്ടല്‍

ഉത്തപ്പയുടെ രക്ഷപ്പെട്ടല്‍

സമാനമായൊരു വിവാദ ക്യാച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിലുമുണ്ടായിരുന്നു. ഇത്തവണ പക്ഷെ തേര്‍ഡ് അംപയര്‍ ബാറ്റര്‍ക്കു അനൂകൂലമായാണ് വിധിച്ചത്. സിഎസ്‌കെയുടെ വെടിക്കെട്ട് താരമായ റോബിന്‍ ഉത്തപ്പയായിരുന്നു രക്ഷപ്പെട്ടത്.
കന്നി മല്‍സരം കളിച്ച യുവ ഓഫ് സ്പിന്നര്‍ റിത്വിക് ഷോക്കീന്‍ ഉത്തപ്പയെ സ്വന്തം ബൗളിങില്‍ ക്യാച്ച് ചെയ്യുകയായിരുന്നു. വിക്കറ്റാണെന്നു ഉറപ്പിച്ച യുവതാരം ആക്രോശിക്കുകയും ടീമംഗങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്തു. പക്ഷെ ഉത്തപ്പയ്്ക്കു ക്യാച്ചില്‍ സംശയമുണ്ടായിരുന്നു. താരം ക്രീസില്‍ തന്നെ തുടര്‍ന്നതോടെ ഫീല്‍ഡ് അംപയര്‍മാര്‍ തേര്‍ഡ് അംപയറുടെ സഹായം തേടി. പക്ഷെ റീപ്ലേയില്‍ കൃത്യമായ തെളിവ് ലഭിക്കാത്തതിനാല്‍ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചു. ഇതു കണ്ട് ബൗളറും മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അവിശ്വസനീയതോടെ നില്‍ക്കുകയും ഫീല്‍ഡ് അംപയറോടു വാദിക്കുകയും ചെയ്‌തെങ്കിലും അവര്‍ കൈ മലര്‍ത്തുകയായിരുന്നു.

നോ ബോള്‍ വിവാദം

നോ ബോള്‍ വിവാദം

ഡല്‍ഹി ക്യാപ്പിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയിലെ അവസാന ഓവറിലെ നോ ബോള്‍ ഈ സീസണിലെ ഏറ്റവും വലിയ വിവാദം തന്നെയായിരുന്നു. ഡിസിക്കു ജയിക്കാന്‍ അവസാന ഓവറില്‍ 36 റണ്‍സ് വേണമെന്നിരിക്കെ ഒബെയ് മക്കോയിയുടെ ആദ്യത്തെ മൂന്നു ബോളിലും റോമന്‍ പവെല്‍ സിക്‌സര്‍ പറത്തി.
നാലാമത്തേത് അരയോളം ഉയരത്തില്‍ വന്ന ഫുള്‍ ടോസായിരുന്നു. പക്ഷെ അംപയര്‍ നോ ബോള്‍ നല്‍കിയില്ല. തുടര്‍ന്ന് പവെലും നോണ്‍ സ്‌ട്രൈക്കര്‍ കുല്‍ദീപ് യാദവും അംപയറോടു വാദിക്കുകയും തേര്‍ഡ് അംപയറുടെ തീരുമാനം തേടണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതോടെ ഡഗൗട്ടില്‍ വച്ച് കുപിതനായ നായകന്‍ റിഷഭ് പന്ത് പവെലിനോടും കുല്‍ദീപിനോടും തിരികെ വരാന്‍ ആംഗ്യം കാണിച്ചു.

8

ഇതിനിടെ അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ ആംറെയും ഗ്രൗണ്ടിലേക്കു ഓടിയെത്തി അംപയര്‍മാരുടെ സംസാരിച്ചു. പക്ഷെ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. കുറച്ചു സമയത്തിനു ശേഷം കളി പുനരാരംഭിക്കുകയും ഡിസി തോല്‍ക്കുകുകയും ചെയ്തു. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് റിഷഭ്, ആംറെ എന്നിവരുടെ മുഴുവന്‍ മാച്ച് ഫീയും പിഴയായി ഈടാക്കാന്‍ തീരുമാനിച്ചു. കൂടാതെ ആംറെയെ അടുത്ത കളിയില്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു വിലക്കുമേര്‍പ്പെടുത്തി.

Story first published: Sunday, April 24, 2022, 22:25 [IST]
Other articles published on Apr 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+