IPL 2022: ഇഷാന്‍ കിഷന് 15.25 കോടി, ഇതിലും കുറഞ്ഞ തുകയ്ക്ക് ഒരു ടീമിനെ ഇറക്കാം!- ഇതാ ഇലവന്‍
ഐപിഎല്ലിന്റെ ഇത്തവണത്തെ മെഗാ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു. 15.25 കോടി രൂപയ്ക്കാണ് താരത്തെ അഞ്ചു തവണ ജേതാക്കളായ മുന്‍ ടീം മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങിയത്. ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുക കൂടിയായിരുന്നു ഇത്. ഇഷാന് ഇത്രുമുയര്‍ന്ന ഒരു തുക ലേലത്തില്‍ ലഭിക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ താരത്തിനു വേണ്ടി പല ഫ്രാഞ്ചൈസികളും താല്‍പ്പര്യം പ്രകടിപ്പിച്ചോടെ തുക കുത്തനെ ഉയരുകയായിരുന്നു. ഒടുവില്‍ 15.25 കോടിയെന്ന മുംബൈയുടെ ഓഫിനു മുന്നില്‍ മറ്റു ഫ്രാഞ്ചൈസികള്‍ പിന്‍മാറുകയായിരുന്നു.

ലേലത്തില്‍ ഒരു താരത്തെ വാങ്ങാന്‍ ഫ്രാഞ്ചൈസി മുടക്കേണ്ട ഏറ്റവും കുറഞ്ഞ തുക 20 ലക്ഷം രൂപയാണ്. അപ്പോഴാണ് ഇഷാനു മാത്രമായി മുംബൈ 16 കോടിയോളം മുടക്കിയത്. ഇഷാനെ വാങ്ങിയ ഈ തുകയ്ക്കു ഒരു പ്ലെയിങ് ഇലവനെ തന്നെ ഇറക്കാന്‍ സാധിക്കും. ഈ ഇലവന്റെ ആകെ തുക 13.8 കോടി മാത്രമാമണ്. ഇങ്ങനെയൊരു ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

രഹാനെ (1 കോടി), കോണ്‍വേ (1 കോടി)- ഓപ്പണര്‍മാര്‍
ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയും ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേയുമായിരിക്കും ഈ ഇലവന്റെ ഓപ്പണര്‍മാര്‍. ഇരുവര്‍ക്കും ഒരു കോടി രൂപ വീതമാണ് ലേലത്തില്‍ ലഭിച്ചത്. രഹാനെയെ രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. കോണ്‍വേയെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഒരു കോടിക്കു വാങ്ങിയത്.
നിലവില്‍ മികച്ച ഫോമിലല്ലെങ്കിലും നേരത്തേ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ഓപ്പണറായി ഇറങ്ങിയ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് രഹാനെ.

വാന്‍ഡര്‍ ഡ്യുസെന്‍ (1 കോടി), കരുണ്‍ (1.4 കോടി), ഉത്തപ്പ (2 കോടി)- മധ്യനിര
മധ്യനിരയില്‍ സൗത്താഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍, വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ എന്നിവരാണുള്ളത്.
പ്രഥമ സീസണിലെ ചാംപ്യന്‍മാരും സഞ്ജു സാംസണിന്റെ ടീമുമായ രാജസ്ഥാന്‍ റോയല്‍സാണ് സൗത്താഫ്രിക്കന്‍ ടീമിനെ മിന്നും താരമായ വാന്‍ഡര്‍ ഡ്യുസനെ വാങ്ങിച്ചിരിക്കുന്നത്. ഇതിനു വേണ്ടി റോയല്‍സ് മുടക്കിയത് ഒരു കോടി രൂപയാണ്.

കൂടാതെ കരുണിനെയും അവര്‍ തന്നെ ടീമിലെത്തിക്കുകയായിരുന്നു. പക്ഷെ കരുണിനായി 1.4 കോടി രൂപ റോയല്‍സിനു ചെലവഴിക്കേണ്ടി വന്നു.
ഉത്തപ്പയെ വാങ്ങിയത് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയിലുണ്ടായിരുന്ന ഉത്തപ്പയെ തിരികെ കൊണ്ടു വരാന്‍ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയാണ് സിഎസ്‌കെയ്ക്കു ചെലവായത്.

ഗൗതം (90 ലക്ഷം), റിഷി (55 ലക്ഷം), നബി (1 കോടി)- ഓള്‍റൗണ്ടര്‍മാര്‍
ഓള്‍റൗണ്ടര്‍മാരായി ഇലവനില്‍ ഇടം പിടിച്ചത് കൃഷ്ണപ്പ ഗൗതം, റിഷി ധവാന്‍, അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ കൂടിയായ മുഹമ്മദ് നബി എന്നിവരാണ്. 2021ലെ ലേലത്തില്‍ 9.25 കോടിക്കു ചെന്നൈ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയ താരമായിരുന്നു ഗൗതം. ഇതൊരു റെക്കോര്‍ഡുമായിരുന്നു. പക്ഷെ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും ഗൗതമിനെ സിഎസ്‌കെ കളിപ്പിച്ചില്ല.

ഇത്തവണത്തെ മെഗാ ലേലത്തില്‍ വെറും 90 ലക്ഷത്തിനാണ് പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഗൗതമിനെ സ്വന്തമാക്കിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ റിഷി ധവാനെ 55 ലക്ഷം രൂപയ്ക്കു പഞ്ചാബ് കിങ്‌സ് വാങ്ങിക്കുകയായിരുന്നു. നബിയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് അടിസ്ഥാന വിലയ്ക്കു തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.

കരണ്‍ (50 ലക്ഷം), കുല്‍ദീപ് (2 കോടി), മുസ്തഫിസ് (2 കോടി), സന്ദീപ് (50 ലക്ഷം)
ബൗളിങ് നിരയിലേക്കു വന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കരണ്‍ ശര്‍മ, കുല്‍ദീപ് യാദവും ഫാസ്റ്റ് ബൗളര്‍മാരായി ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനും സന്ദീപ് ശര്‍മയുമാണുള്ളത്.
50 ലക്ഷം രൂപയ്ക്കു കരണിനെ തന്റെ ആദ്യത്തെ ഫ്രാഞ്ചൈസി കൂടിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിരികെ വാങ്ങുകയായിരുന്നു. കുല്‍ദീപിനെ രണ്ടു കോടിക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സ്വന്തമാക്കിയത്.

മുസ്തഫിസുറിനെയും അടിസ്ഥാന വിലയായ രണ്ടു കോടിക്കു ഡിസി തന്നെ കൈക്കലാക്കി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി താരം മികച്ച പ്രകടനം നടത്തിയിരുന്നു. സന്ദീപ് ശര്‍മ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. താരത്തിനായി ഫ്രാഞ്ചൈസി മുടക്കിയത് 50 ലക്ഷം രൂപയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications