For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജസ്ഥാന്റെ 'പൊറാട്ട് നാടകം', അഡ്മിനെ ഒഴിവാക്കിയിട്ടില്ല, എല്ലാം സഞ്ജുവിന്റെ അറിവോടെ

രാജസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നായകന്‍ സഞ്ജു സാംസണെ പരിഹസിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തതും ഇതിന് സഞ്ജു നല്‍കിയ മറുപടിയും പെട്ടെന്ന് വൈറലാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ ഇന്നലെ അപ്രതീക്ഷിത സംഭവങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ സംഭവിച്ചത്. രാജസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നായകന്‍ സഞ്ജു സാംസണെ പരിഹസിച്ചുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തതും ഇതിന് സഞ്ജു നല്‍കിയ മറുപടിയും പെട്ടെന്ന് വൈറലാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. സഞ്ജു ടീം ബസിലിരിക്കുന്ന ചിത്രത്തിന് തലയില്‍ കെട്ടും കണ്ണാടിയും ലിപ് സ്റ്റിക്കും എല്ലാം ചേര്‍ത്ത് കോമാളി ലുക്കിലാക്കിയാണ് രാജസ്ഥാന്റെ ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് പോസ്റ്റ് വന്നത്.

1

സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല ടീം പ്രൊഫഷനലായിരിക്കണം എന്നാണ് ഇതിനോട് സഞ്ജു പ്രതികരിച്ചത്. ഇതോടെ ആരാധകരും രണ്ട് പക്ഷത്തായി. നായകനെ അപമാനിക്കുന്നത് അല്‍പ്പം കടന്ന് പോയെന്നും മറ്റ് ഫ്രാഞ്ചൈസികള്‍ നായകനെ പ്രശംസിക്കുമ്പോള്‍ രാജസ്ഥാന്‍ അപമാനിക്കാനാണ് മിടുക്കുകാട്ടുന്നതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറഞ്ഞത്. എന്തായാലും തന്നെ കോമാളിയാക്കിയുള്ള ചിത്രം പങ്കുവെച്ചതില്‍ സഞ്ജുവിന് നിരാശയുണ്ടെന്നും അദ്ദേഹത്തിന്റെ പരാതിയെത്തുടര്‍ന്ന് രാജസ്ഥാന്‍ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്ന ടീമിനെ ഒഴിവാക്കിയെന്നുമെല്ലാമുള്ള റിപ്പോര്‍ട്ടുകളാണ് ഇന്നലെ പുറത്തുവന്നത്.

എന്നാല്‍ ഇപ്പോഴിതാ ഇതെല്ലാം ടീമിന്റെ വെറും പൊറാട്ട് നാടകമായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നായകന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയായിരുന്നു ഈ സംഭവമെന്നാണ് രാജസ്ഥാന്‍ റോയല്‍സ് തന്നെ അറിയിച്ചിരിക്കുന്നത്. സംഭവം ഉദ്ദേശിച്ചതിലും അപ്പുറം വൈറലാവുകയും ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ടീം തയ്യാറാക്കിയ പ്രാങ്കായിരുന്നു ഇതെന്ന് വ്യക്തമാക്കി രാജസ്ഥാന്റെ സോഷ്യല്‍ മീഡിയാ ടീം രംഗത്തെത്തിയത്. പ്രാങ്കാണെന്ന് വ്യക്തമാക്കി വീഡിയോയും രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്.

2

അഡ്മിനെ പുറത്താക്കിയെന്ന റിപ്പോര്‍ട്ട് പ്രചരിച്ചതിന് പിന്നാലെ പുറത്താക്കപ്പെട്ടെന്ന് പറയുന്ന അഡ്മിന്‍ ടീമിന്റെ മുഖ്യ പരിശീലകനായ കുമാര്‍ സംഗക്കാര, ബൗളിങ് കോച്ച് ലസിത് മലിംഗ തുടങ്ങിയവരുടെയെല്ലാം അടുത്ത് ചെല്ലുന്നതിന്റെയും ഒരു അവസരം കൂടി നല്‍കണമെന്ന് അപേക്ഷിക്കുന്നതിന്റെയും വീഡിയോയും രാജസ്ഥാന്‍ പങ്കുവെച്ചിരുന്നു. ഇവരെല്ലാം അഡ്മിനെ കൈയൊഴിയുന്നതും വീഡിയോയിലുണ്ട്.

3

സംഭവം സത്യമാണെന്ന് എല്ലാവരും കരുതിയിരിക്കെയാണ് വെറും പ്രാങ്ക് മാത്രമാണിതെന്ന് വ്യക്തമാക്കി ഇന്ന് രാവിലെ രാജസ്ഥാന്‍ മറ്റൊരു പോസ്റ്റിട്ടത്. ഒരു വ്യാജ ഓഡീഷന്‍ കൂടിയില്ലെങ്കില്‍ ഈ പ്രാങ്ക് അപൂര്‍ണ്ണമാകും എന്നാ കുറിപ്പോടെയാണ് രാജസ്ഥാന്‍ പോസ്റ്റ് പങ്കുവെച്ചത്. രാജസ്ഥാന്‍ ഉടമകള്‍ പുതിയ അഡ്മിനെ കണ്ടെത്താനുള്ള ഓഡീഷന്‍ നടത്തുന്നതായുള്ള രണ്ട് മിനിട്ട് വീഡിയോയുടെ അവസാനം ആര്‍ ആര്‍ എന്ന് എഴുതിക്കാട്ടിയതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ള പല താരങ്ങളും ഇത്തവണ രാജസ്ഥാനൊപ്പമുണ്ട്. യുസ് വേന്ദ്ര ചഹാലൊക്കെ ഇത്തരം പ്രാങ്ക് വീഡിയോകള്‍ ചെയ്യാന്‍ മിടുക്കനാണ്. ഈ സംഭവത്തിന് പിന്നിലും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെയും സഹതാരങ്ങളുടെയും പരിശീലക സംഘത്തിന്റെയും പൂര്‍ണ്ണ അറിവും സമ്മതവുമുണ്ടെന്ന് വ്യക്തം. ടീമിന്റെ പേജ് വ്യൂ കൂട്ടാനും ലൈക്ക് കൂട്ടാനുമുള്ള ടീമിന്റെ സോഷ്യല്‍ മീഡിയ സംഘത്തിന്റെ പദ്ധതിയാണിതെന്ന് വ്യക്തം.

4

എന്നാല്‍ ആരാധകര്‍ കട്ട കലിപ്പിലാണ്. ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരത്തില്‍ ആളുകളെ പൊട്ടനാക്കരുതെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചിരിക്കുന്നത്. ഒട്ടുമിക്ക ആരാധകരും കലിപ്പന്‍ പ്രതികരണമാണ് അറിയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ടീമിന്റെ പേജ് ലൈക്കിനെ കുറക്കുമോയെന്നതും കണ്ടറിയണം.

സഞ്ജു സാംസണ്‍ പൊതുവേ ഇത്തരം ട്രോളുകളെ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന താരമാണ്. നായകനായാലും ഇത്രയും കടുംപിടുത്ത മനോഭാവം സഞ്ജുവിന്റെ ഭാഗത്ത് നിന്ന് സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ മറുപടിയും പിന്നാലെ രാജസ്ഥാനെ അണ്‍ഫോളോ ചെയ്തതുമെല്ലാം ക്രിക്കറ്റ് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയെന്ന് പറയാം. പ്രഥമ സീസണ്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ ഇത്തവണ ശക്തമായ ടീമുമായാണ് എത്തുന്നത്. ഇക്കുറി സജീവ കിരീട പ്രതീക്ഷയിലുള്ള ടീമാണ് രാജസ്ഥാന്‍.

Story first published: Saturday, March 26, 2022, 14:11 [IST]
Other articles published on Mar 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+