For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജുവിന് കപ്പടിക്കാന്‍ ഇവര്‍ കൂടി വേണം, ലേലത്തില്‍ വാങ്ങേണ്ടത് അഞ്ചു പേരെ!

ഫെബ്രുവരിയിലായിരിക്കും മെഗാ ലേലം

ഐപിഎല്ലിന്റെ പ്രഥമ സീസണിലെ സര്‍പ്രൈസ് ജേതാക്കളായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. അന്നു ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു റോയല്‍സിന്റെ കിരീടധാരണം. അതിനു ശേഷം ഒരിക്കല്‍പ്പോലും ജേതാക്കളാവാന്‍ അവര്‍ക്കായില്ല. ഇതോടെ വണ്‍ സീസണ്‍ വണ്ടറാണ് തങ്ങളെന്നു റോയല്‍സ് അടിവരയിടുകയും ചെയ്തു. മൂന്നു തവണ പ്ലേഓഫിലെത്തിയതാണ് അവരുടെ അതിനു ശേഷമുള്ള ഏറ്റവും വലിയ നേട്ടം.

പുതിയ സീസണിനു മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കെ മൂന്നു പേരെ മാത്രമേ റോയല്‍സ് നിലനിര്‍ത്തിയിട്ടുള്ളൂ. ഒന്ന് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ആണെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലറാണ്. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് മൂന്നാമത്തേയാള്‍.
വിവിധ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ ചില കളിക്കാരെ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ റോയല്‍സിനു നോട്ടമിടാവുന്നത്. നേരത്തേ മറ്റു ഫ്രാഞ്ചൈസികളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇവരെ ടീമിലെത്തിക്കാനായാല്‍ അതു റോയല്‍സിന്റെ കിരീടസാധ്യത വര്‍ധിപ്പിക്കുകുയും ചെയ്യും. ഈ തരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്ന യുവ സ്പിന്നര്‍ രാഹുല്‍ ചാഹറിനെ റോയല്‍സിനു ലേലത്തില്‍ നോട്ടമിടാവുന്നതാണ്. നേരത്തേ മുംബൈയ്‌ക്കൊപ്പം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. മധ്യ ഓവറുകളില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ വിശ്വസ്തനായ സ്പിന്നര്‍ കൂടിയായിരുന്നു ചാഹര്‍. 2019, 20 സീസണുകളില്‍ മുംബൈയുടെ തുടര്‍ച്ചയായ കിരീടവിജയങ്ങളില്‍ താരം നിര്‍ണായക പങ്കും വഹിച്ചിരുന്നു. ഇന്ത്യക്കു ആറു ടി20കളും ഒരു ഏകദിനവും ചാഹര്‍ കളിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ താരം കൂടിയായതിനാല്‍ ചാഹറിനു ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡേഡിയത്തില്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

 ദീപക് ചാഹര്‍

ദീപക് ചാഹര്‍

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു പേസര്‍ ദീപക് ചാഹര്‍. 2018 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ സിഎസ്‌കെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. മികച്ച സ്വിങ് ബൗളര്‍ കൂടിയായ ചാഹര്‍ പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റുകളെുത്ത് ടീമിനു മികച്ച തുടക്കം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ സിഎസ്‌കെ നിലനിര്‍ത്തേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
ബൗളിങില്‍ മാത്രമല്ല വാലറ്റത്ത് ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ ദീപക് ചാഹറിനു സാധിക്കും. ഈ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20യില്‍ പുറത്താവാതെ 69 റണ്‍സുമായി താരം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടി നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളിലൂടെയാണ് ദീപക് ശ്രദ്ധിക്കപ്പെടുന്നത്.

 കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു യുവ പേസര്‍ കമലേഷ് നാഗര്‍കോട്ടി. ലോകകപ്പിലെ മിന്നുന്ന പ്രകടനം 2018ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലേക്കും താരത്തിനു വഴി തുറന്നു. പക്ഷെ തുടര്‍ച്ചയായ പരിക്കുകള്‍ കാരണം ടീമിന് അകത്തും പുറത്തുമായി നാഗര്‍കോട്ടി തുടരുകയായിരുന്നു.
2020ലായിരുന്നു താരം കെകെആറിനു വേണ്ടി കന്നി മല്‍സരം കളിച്ചത്. പക്ഷെ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ നാഗര്‍കോട്ടിക്കായില്ല. ചില മല്‍സരങ്ങളില്‍ മാത്രമേ താരത്തെ കെകെആര്‍ കളിപ്പിച്ചിരുന്നുള്ളൂ. മികച്ച പേസര്‍ മാത്രമല്ല തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണ് അദ്ദേഹം.

 ദീപക് ഹൂഡ

ദീപക് ഹൂഡ

ബറോഡയില്‍ നിന്നുള്ള ഓള്‍റൗണ്ടറായ ദീപക് ഹൂഡ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു. ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം. 168 സ്‌ട്രൈക്ക് റേറ്റോടെ 294 റണ്‍സാണ് രാജസ്ഥാനു വേണ്ടി ഹൂഡ നേടിയത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഇത്തവണ രാജസ്ഥാന്‍ ടീമിന്റെ നായകനുമായികുന്നു അദ്ദേഹം. കര്‍ണാടകയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ രാജസ്ഥാന്‍ അഞ്ചു വിക്കറ്റിന് 19 റണ്‍സെന്ന നിലയില്‍ പതറവെ ഹൂഡ (109) ഉജ്ജ്വല സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ചിരുന്നു.
2014ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് താരം ഐപിഎല്ലില്‍ തുടങ്ങിയത്. പക്ഷെ ഇംപാക്ടുണ്ടാക്കാനാവാതെ പോയ ഹൂഡയെ അടുത്ത വര്‍ഷം റോല്‍സ് കൈവിടുകയും ചെയ്തു. വീണ്ടും ടീമിലേക്കു കൊണ്ടു വന്നാല്‍ ഫിനിഷറായും പാര്‍ട്ട് ടൈം ബൗളറായുമൊക്കെ അദ്ദേഹത്തെ ഉപയോഗിക്കാന്‍ റോയല്‍സിനു കഴിയും.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സ്പിന്‍ സെന്‍സേഷനാവാന്‍ എല്ലാ യോഗ്യതയുള്ള താരമാണ് യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്. 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ കണ്ടെത്തല്‍ കൂടിയായിരുന്നു താരം. ലോകകപ്പിലെ പ്രകടനം ഇതേ വര്‍ഷം പഞ്ചാബ് കിങ്‌സിലേക്കു ബിഷ്‌നോയിയെ എത്തിക്കുകയും ചെയ്തു. രണ്ടു കോടി രൂപയായിരുന്നു ഇതിനു വേണ്ടി പഞ്ചാബ് ചെലവഴിച്ചത്. ആറു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളുമായി ബിഷ്‌നോയ് പ്രതീക്ഷ കാക്കുകയും ചെയ്തു.
അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ബിഷ്‌നോയിയെ പഞ്ചാബ് പലപ്പോഴും പുറത്തിരുത്തുകയായിരുന്നു. ഗൂഗ്ലിയാണ് താരത്തിന്റെ ഏറ്റവും വലിയ ആയുധം. ഫീല്‍ഡിങിലും മിടുക്കനാണ് ബിഷ്‌നോയ്. കഴിഞ്ഞ സീസണില്‍ ചില കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകള്‍ അദ്ദേഹമെടുത്തിരുന്നു.

Story first published: Thursday, December 23, 2021, 17:56 [IST]
Other articles published on Dec 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+