Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡുപ്ലെസി ഡെക്കാവില്ല, പാട്ടിദറിന്റെ വിക്കറ്റ് ചാഹലിന്- പക്ഷെ റോയല്‍സ് തോല്‍ക്കും!

1

രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎല്‍ ക്വാളിഫര്‍ രണ്ട് പോരാട്ടത്തെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. രണ്ടാം സെമി ഫൈലിനു തുല്യമാണ് ഈ മല്‍സരം. കളിയില്‍ വിജയിക്കുന്നവര്‍ ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും.

ക്വാളിഫയര്‍ വണ്ണില്‍ ടൈറ്റന്‍സിനോടു തോല്‍ക്കേണ്ടി വന്നതോടെയാണ് റോയല്‍സിനു ക്വാളിഫയര്‍ രണ്ട് കളിക്കേണ്ടി വന്നത്. ആര്‍സിബിയാവട്ടെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കെട്ടുകെട്ടിച്ചാണ് എത്തിയിരിക്കുന്നത്. റോയല്‍സിനെ തോല്‍പ്പിച്ച് ആര്‍സിബി ഫൈനലില്‍ കടക്കുമെന്നാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പ്രവചിച്ചിരിക്കുന്നത്.

1

ക്വാളിഫയര്‍ രണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നായകന്‍ ഫഫ് ഡുപ്ലെസിയും രജത് പാട്ടിദാറും കൂടി 60ല്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. പാട്ടിദാര്‍ 80-90 റണ്‍സെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനേക്കാള്‍ നേരത്തേ തന്നെ അദ്ദേഹെ പുറത്താവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. രജത് പാട്ടിദാറിനെ യുസ്വേന്ദ്ര ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയേക്കും, പക്ഷെ അദ്ദഹം മോശമല്ലാത്ത സ്‌കോര്‍ നേടും.

2

ഈ മല്‍സരത്തില്‍ ഫഫ് ഡുപ്ലെസി പൂജ്യത്തിനു പുറത്താവില്ല. കുറച്ച് റണ്‍സ് അദ്ദേഹവുമെടുക്കുമെന്നും ആകാശ് ചോപ്ര പ്രവചിച്ചു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള എലിമിനേറ്ററില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടാണ് ഡുപ്ലെസി പുറത്തായത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ പാട്ടിദാറാവട്ടെ 54 ബോളില്‍ നിന്നും പുറത്താവാതെ 112 റണ്‍സ് വാരിക്കൂട്ടി ആര്‍സിബിയുടെ വിജയശില്‍പ്പിയാവുകയും ചെയ്തിരുന്നു.

3

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ജോസ് ബട്‌ലറും ദേവ്ദത്ത് പടിക്കലും മോശമല്ലാത്ത സ്‌കോര്‍ നേടുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ജോസും ദേവ്ദത്തും കൂടി 60ല്‍ കൂടുതല്‍ റണ്‍സ് റോയല്‍സിനായി നേടും. ഈ സീസണിലുടനീളം ദേവ്ദത്ത് നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്. ജോസാവട്ടെ അവസാനം തന്റെ ഫോമും വീണ്ടെടുത്തിരിക്കുകയാണ്. ജോസ് ഇപ്പോള്‍ ഫോമിലല്ലെന്നു നിങ്ങള്‍ക്കു പറയാന്‍ സാധിക്കില്ലന്നും ചോപ്ര ചൂണ്ടിക്കാട്ടി.

4

സീസണില്‍ റോയല്‍സും ബാംഗ്ലുരും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ബട്‌ലറും ദേവ്ദത്തും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയിരുന്നില്ല. രണ്ടു പേരും കൂടി 15 റണ്‍സ് മാത്രമാണ് സംഭാവന ചെയ്തത്. എന്നാല്‍ ആര്‍സിബിയുമായുള്ള ആദ്യപാദത്തില്‍ ബട്‌ലര്‍ പുറത്താവാതെ 70 റണ്‍സെടുത്തിരുന്നു.

5

റോയല്‍സ് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും ആര്‍സിബി സൂപ്പര്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയും ക്വാളിഫയര്‍ രണ്ടില്‍ ഭേദപ്പെട്ട ബൗളിങ് കാഴ്ചവയ്ക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ചാഹലും ഹസരംഗയും കൂടി മൂന്നില്‍ക്കൂടുതല്‍ വിക്കറ്റുകള്‍ ഈ കളിയില്‍ വീഴ്ത്തും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേത് വലിയ ഗ്രൗണ്ടാണ്. ലെഗ് സ്പിന്നിലൂടെയും ഇവിടെ വിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ചോപ്ര വ്യക്തമാക്കി.

26 വിക്കറ്റുകളോടെ ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയാണ് യുസ്വേന്ദ്ര ചാഹല്‍. 25 വിക്കറ്റുകളോടെ ഹസരംഗ തൊട്ടുപിന്നാലെയുണ്ട്.

6

ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനലില്‍ കടക്കുമെന്നു ആകാശ് ചോപ്ര പ്രവചിക്കുന്നു. ബാംഗ്ലൂര്‍ വിജയിക്കുമെന്നാണ് എന്റെ പ്രവചനം. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തുകയം പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും ചെയ്തിട്ടും റോയല്‍സ് തോറ്റ് പുറത്താവുമെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ റോയല്‍സ് എളുപ്പത്തില്‍ തോറ്റു പുറത്താവില്ല. പൊരുതി തന്നെയായിരിക്കും റോയല്‍സ് പരാജയം സമ്മതിക്കുക. ആര്‍സിബി വിജയത്തോടെ പ്ലേഓഫില്‍ കടക്കുമെന്നാണ് തന്റെ പ്രവചനമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 27, 2022, 16:29 [IST]
Other articles published on May 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+