IPL 2022: 'ക്യാപ്റ്റന്‍ ഹര്‍ദിക് എന്നെ അത്ഭുതപ്പെടുത്തുന്നില്ല', കാരണം വ്യക്തമാക്കി രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇത്തവണ അരങ്ങേറ്റം കുറിച്ച ഗുജറാത്തിന് വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തുന്ന പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെക്കുന്നത്. ശരാശരി ടീമിനെവെച്ച് എങ്ങനെ മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന് കാട്ടിത്തരികയാണ് ഗുജറാത്ത്.
ആശിഷ് നെഹ്‌റയെന്ന പരിശീലകനും ഹര്‍ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റനും ഇത്തവണ വിസ്മയിപ്പിക്കുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലെ ഫിനിഷര്‍ എന്ന അഡ്രസില്‍ നിന്ന് ഇപ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലേക്ക് വളര്‍ന്നപ്പോള്‍ ഹര്‍ദിക് ആളാകെ മാറിയിരിക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിനാവുന്നു. ടീമിന്റെ പ്രധാന ബാറ്റ്‌സ്മാനാണ് ഹര്‍ദിക്. ഇതിന് മുമ്പ് നായകനായി വലിയ അനുഭവസമ്പത്തില്ലാത്ത ഹര്‍ദിക് ഇത്തവണ നായകസ്ഥാനത്തേക്കെത്തി പലരേയും അത്ഭുതപ്പെടുത്തുകയാണ്. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും അവതാരകനുമായ രവി ശാസ്ത്രി.

കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് തീര്‍ച്ചയായും ഹര്‍ദിക്കാണെന്നും രവി ശാസ്ത്രി പറഞ്ഞു. 'ഇത്തവണ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്. കാരണം ഇതിന് മുമ്പ് ക്യാപ്റ്റനായി അവനെ കണ്ടിട്ടില്ല. അവന്‍ മത്സരത്തെ മനസിലാക്കുന്നത് മികച്ച നിലയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിനെ ഇതിനോടകം നയിച്ചിട്ടുണ്ട്. അനുഭവസമ്പത്തുള്ള രാഹുല്‍ ഭേദപ്പെട്ട രീതിയില്‍ തന്റെ ജോലി ചെയ്യുന്നു.
ഹര്‍ദിക് പാണ്ഡ്യ ഇത്തവണ പലരേയും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ അവന്‍ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം അവന്റെ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും മനോഭാവവും എനിക്ക് നന്നായി അറിയാം. കൃത്യമായി കാര്യങ്ങള്‍ മനസിലാക്കിയാണ് അവന്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനും ഹര്‍ദിക്കിന് അധികം സമയം വേണ്ടി വന്നില്ല. അവന്റെ നിലവിലെ പ്രകടനം വാക്കുകള്‍കൊണ്ട് പറയാവുന്നതിലും മികച്ചതാണ്'- ശാസ്ത്രി പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പരിക്കിന്റെ പിടിയിലായിരുന്നു. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിച്ചിരുന്നില്ല. പരിക്ക് ഫോമിനെയും ബാധിച്ചതോടെ 2021ലെ ടി20 ലോകകപ്പിന് ശേഷം ഹര്‍ദിക് ഇന്ത്യന്‍ ടീമിന് പുറത്തായി. ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ഹര്‍ദിക്കിനോട് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഹര്‍ദിക് പറഞ്ഞത്.

ഗുജറാത്ത് നിരയില്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റുകൊണ്ട് തിളങ്ങാത്ത പക്ഷം അവര്‍ പ്രശ്‌നത്തിലാവുമെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. 'ഗുജറാത്തിന്റെ ബാറ്റിങ് നിര ഹര്‍ദിക് പാണ്ഡ്യയെ ആശ്രയിച്ചാണുള്ളത്. ഹര്‍ദിക് ബാറ്റുകൊണ്ട് തിളങ്ങാതിരുന്നാല്‍ അവര്‍ പ്രതിസന്ധിയിലാവും. ടോപ് ഓഡര്‍ കൂടുതല്‍ റണ്‍സ് നേടേണ്ടതായുണ്ട്. സാഹ തന്റെ ജോലി വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. അവന് കൂടുതല്‍ പിന്തുണ ലഭിച്ചാല്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാവും'- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

10 മത്സരത്തില്‍ നിന്ന് 333 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. 87* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ച്വറി അദ്ദേഹം നേടി. 41.63 ശരാശരിയും 134.27 സ്‌ട്രൈക്കറേറ്റിലുമാണ് അദ്ദേഹത്തിന്റെ പ്രകടനം. 36 ഫോറും 8 സിക്‌സുമാണ് ഹര്‍ദിക് നേടിയത്. ഇത്തവണ പ്ലേ ഓഫ് സീറ്റിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ടീമാണ് ഗുജറാത്ത്. 11 മത്സരത്തില്‍ നിന്ന്് 16 പോയിന്റ് നിലവില്‍ അവര്‍ക്കുണ്ട്. മൂന്ന് മത്സരം ശേഷിക്കെ രണ്ട് ജയം നേടിയാല്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റത് ഗുജറാത്തിന് തിരിച്ചടിയായി. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരുടെ ഫിനിഷിങ് മികവ് ഇത്തവണത്തെ ഗുജറാത്തിന്റെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എന്തായാലും പ്ലേ ഓഫില്‍ ഗുജറാത്ത് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications